ആക്രമിക്കാൻ പിന്തുടർന്ന CITU കാരെ ഭയന്ന് ഓടിയ തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്.

എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന CITU കാരെ ഭയന്ന് രക്ഷപെടാൻ ഓടിയ തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്.

 

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന CITU കാരെ ഭയന്ന് രക്ഷപെടാൻ ഓടിയ തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം സ്വദേശി ഫയാസ് ഷാജഹാനാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞ നിലയിലാണ്.

നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രോണിക് സാമഗ്രികകൾ ഇറക്കിയ തൊഴിലാളികളെയാണ് CITUക്കാർ ആക്രമിക്കാൻ ശ്രമിച്ചത്.

ഇന്നലെ രാത്രി ഒൻപത് മണിയോടുകൂടെയാണ് എടപ്പാളിൽ ഒരു കെട്ടിടത്തിൽ ഇലക്ട്രോണിക് സാമഗ്രിഹകൾ ഇറക്കുന്നത്. ഇറക്കുന്നത് സമയത്ത് ചുമട്ടു തൊഴിലാളികളെ കണ്ടില്ല. അതിലാൽ കരാര് തൊഴിലാളികൾ തന്നെ ഇറക്കുകയായിരുന്നു.

സാധനങ്ങൾ മുഴുവൻ ഇറക്കി തീർത്തു എന്നറിഞ്ഞ CITUകാർ ബഹളം വയ്ക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചയ്തു എന്നാണ് കെട്ടിട ഉടമ പറയുന്നത്. ഇതിനിടെ തൊഴിലാളികൾ ഓടി രക്ഷപെടുകയായിരുന്നു. ഇതിൽ ഒരു തൊഴിലാളി ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേയ്ക്ക് ചാടാൻ ശ്രമിക്കവെയായിരുന്നു അപകടം സംഭവിച്ചത്.

ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.