കുവൈറ്റ്: കുവൈത്തിലെ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. സെവൻത്ത് റിംഗ് റോഡിലാണ് അപകടം. ബിഹാർ, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ മരിച്ചത്.
അപകടത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേർ ചികിത്സയിലാണ്.
തൊഴിലാളികളുടെ വാനിന് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറിന് താഴത്തെ മതിലില്‍ വന്നിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു.