‘വലിയ , സമാധാനശ്രമങ്ങള്‍ക്കേറ്റ പ്രഹരം’; മോദിയുടെ റഷ്യ സന്ദര്‍ശനത്തിൽ നിരാശ പ്രകടിപിച്ച് സെലെൻസ്‌കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച്‌ യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കി.

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച്‌ യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കി.

യുക്രൈനിലെ കുട്ടികളുടെ ആശുപത്രിയടക്കം തകർത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദർശനത്തിലാണ് സെലെൻസ്കി വിമർശനമുന്നയിച്ചത്.

37-ഓളം പേരാണ് റഷ്യൻ ആക്രമണത്തില്‍ മരിച്ചത്. റഷ്യൻ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദർശിച്ചത് ‘വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്ക് വിനാശകരമായ പ്രഹരവും’ ആണ് ഉണ്ടാക്കിയതെന്ന് സെലെൻസ്കി എക്സിൽ കുറിച്ചു.

തിങ്കളാഴ്ചയാണ് മോദിയുടെ രണ്ടുദിവസത്തെ റഷ്യൻ സന്ദർശനം ആരംഭിച്ചത്.

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. റഷ്യൻ പ്രസിഡന്റ് പുതിനുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.