തിരുവനന്തപുരം: വള്ളം മറിഞ്ഞ് മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്ബോഴാണ് പെരുമാതുറ സ്വദേശി സലീമന്റെ ഫിര്‍ദൗസ് വള്ളം മറിഞ്ഞത്.
നാല് പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.
വള്ളം തിരയില്‍ പെട്ട് മറിഞ്ഞു പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ്.
മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാവുകയാണ്.