കൊച്ചിയിൽ ബാർ ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിലെ 11-ാംനിലയില്‍നിന്ന് ചാടി ആത്മഹത്യചെയ്തത്.
യുവാവ് എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തു. എന്നാല്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ഹോട്ടലിലെത്തിയ യുവാവ് നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് ഒപ്പമുള്ളവർ പറയുന്നത്. ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിറ്റിൽ വീണ യുവാവ് മാരകമായി പരിക്കേട്ടിരുന്നു. പോലീസെത്തി യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനിരിക്കെയാണ് യുവാവ് ജീവനൊടുക്കിയത്.