തിരുവനന്തപുരം: പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊഴിയൂരിൽ തുടക്കം.
അഞ്ച് കോടി രൂപ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മാണം ഏറ്റെടുക്കും.
പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി ഈവർഷത്തെ ബജറ്റിലാണ് പ്രഖ്യാപിച്ചത്. 343 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ ഫിഷറീസ് തുറമുഖം നിർമ്മിക്കുന്നത് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്.