തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നത്തിൽ മന്ത്രിമാർ തെറ്റിദ്ധാരണകൾ പരത്തുന്നതവസാനിപ്പിയ്ക്കണം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്.

തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നത്തിൽ മന്ത്രിമാർ തെറ്റിദ്ധാരണകൾ പരത്തുന്നതവസാനിപ്പിയ്ക്കണം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മാലിന്യ സംസ്കരണത്തിൽ തിരുവന്തപുരം കോർപ്പറേഷൻ്റെ പരാജയം മറച്ചു വയ്ക്കാൻ മന്ത്രിമാരായ എം ബി രാജേഷും,വി ശിവൻകുട്ടിയുമുൾപ്പെടെയുള്ളവർ നടത്തുന്ന കള്ള പ്രചാരണങ്ങൾ അവസാനിപ്പിയ്ക്കണമെന്നും വി വി രാജേഷ് പറഞ്ഞു.

 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മാലിന്യ പ്രശ്നത്തിൽ മന്ത്രിമാർ തെറ്റിദ്ധാരണകൾ പരത്തുന്നതവസാനിപ്പിയ്ക്കണം ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. മാലിന്യ സംസ്കരണത്തിൽ തിരുവന്തപുരം കോർപ്പറേഷൻ്റെ പരാജയം മറച്ചു വയ്ക്കാൻ മന്ത്രിമാരായ എം ബി രാജേഷും,വി ശിവൻകുട്ടിയുമുൾപ്പെടെയുള്ളവർ നടത്തുന്ന കള്ള പ്രചാരണങ്ങൾ അവസാനിപ്പിയ്ക്കണമെന്നും വി വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷന് സ്വന്തമായി മാലിന്യ സംസ്കരണ സിസ്റ്റ്മില്ലാതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാകില്ല.മാലിന്യം പണം വാങ്ങി ശേഖരിയ്ക്കുന്ന അനധികൃത സംഘൾ, തട്ടിപ്പുകാരായ ചില കരാറുകാർ, കെട്ടിട നികുതി തട്ടിപ്പ് സംഘങ്ങൾ, നടക്കാത്ത ആറ്റുകാൽ പൊങ്കാലയിലുൾപ്പെടെ അഴിമതി നടത്തിയവർ ൾപ്പെടെയുള്ള ചില സംഘങ്ങളും, കോർപ്പറേഷൻ ഭരണാധികാരികളും,ചില സി പി എം നേതാക്കളുമടങ്ങുന്ന ഒരു മാഫിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.