അംബാനി കല്യാണം പൊടിപൊടിച്ചു

സമ്മാനങ്ങൾകൂട്ടിയിടാൻ പത്തുലക്ഷം സ്ക്വയർ ഫീറ്റ് ഗോഡൗൺ

 

വെറുതെ കല്യാണം – കല്യാണം എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഒരു കാര്യവുമില്ല. കല്യാണം കാണുകയും കേൾക്കുകയും ചെയ്യണമെങ്കിൽ അംബാനിയുടെ അടുക്കൽ ചെല്ലണം ആയിരുന്നു. അംബാനിയുടെ മകൻറെ കല്യാണക്കുറി കിട്ടിയിരുന്നെങ്കിൽ തന്നെ പതിനായിരങ്ങൾ സ്വന്തമാക്കാമായിരുന്നു. അത്ര വിലപിടിപ്പുള്ള കല്യാണക്കുറി ആണ് അവിടെ തയ്യാറാക്കിയത്. നമ്മുടെ കേരളത്തിലും ഉണ്ടല്ലോ കുറേ കോടീശ്വരന്മാരും ശത കോടീശ്വരന്മാരും ഒക്കെ. ഇവരെയൊക്കെ നാണം കെടുത്തുന്ന രീതിയിലാണ് ഏതായാലും അംബാനി മകൻറെ കല്യാണം നടത്തിയത്. നമ്മളൊക്കെ കണ്ടിട്ടും കേട്ടിട്ടും ഉള്ളതുപോലെ രാവിലെ വരനും മതവും കുളിച്ച് ഒരുങ്ങി മുഹൂർത്ത സമയത്ത് നാട്ടുകാരുടെ മുന്നിൽ നിന്ന് താലികെട്ടുന്ന ഏർപ്പാട് ഒന്നും അല്ല അംബാനി കല്യാണത്തിൽ കണ്ടത്. ഒന്നര മാസക്കാലം നീണ്ടുനിന്ന കല്യാണ മേളങ്ങൾ ആണത്രേ അവിടെ അരങ്ങേറിയത് ലോകപ്രശസ്തരായ കലാകാരന്മാരുടെ പരിപാടികൾ അടക്കം എല്ലാ ദിവസവും വിവാഹആഘോഷത്തിൽ ഉണ്ടായിരുന്നു.

യഥാർത്ഥ കല്യാണ ദിവസത്തിലാണ് അംബാനിയുടെ കുടുംബത്തിലേക്ക് ഇന്ത്യയിലെ പ്രമുഖർ എല്ലാരും ഒഴുകിയെത്തിയത്. രാഷ്ട്രീയക്കാർ കേന്ദ്രമന്ത്രിമാർ സംസ്ഥാന മന്ത്രിമാർ ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും ചലച്ചിത്രതാരങ്ങൾ മറ്റു പ്രമുഖ കലാകാരന്മാർ വിദേശ സമ്പന്നന്മാർ ഇങ്ങനെ ഒരിടത്തും ഒതുങ്ങാത്ത മഹാമാങ്കമാണ് അംബാനി കല്യാണത്തിന് ഉണ്ടായത്.

അംബാനിയുടെ മകൻ ആനന്ദ് അംബാനിയും മറ്റൊരു കോടീശ്വരപുത്രി രാധിക മർച്ചൻ്റും തമ്മിലുള്ള വിവാഹമാണ് ആഡംബര ചടങ്ങുകളുടെ ചരിത്രത്തിൽ പുതിയ സ്ഥാനം പിടിച്ചത്. വിവാഹത്തിന് എത്തിയ പ്രമുഖരെല്ലാം വധുവരന്മാർക്ക് കൈമാറിയ സമ്മാനങ്ങൾ ലോറി കണക്കിന് ഗോഡൗണിൽ എത്തിക്കുകയായിരുന്നു ചെയ്തത്. 20 ലക്ഷം സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള ഗോഡൗൺ ഇതിനായി തയ്യാറാക്കിയിരുന്നു എന്നാണ് അറിയുന്നത്. ഈ ഗോഡൗണിൽ തള്ളിയത് എല്ലാം വെറും സാധാരണ സമ്മാനങ്ങൾ ആയിരുന്നു ഇതിൽ ഭൂരിഭാഗവും ഗോഡൗണിൽ തന്നെ കിടന്നു നശിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പറയപ്പെടുന്നുണ്ട്.

അംബാനി കല്യാണത്തിൽ എത്തിച്ചേർന്ന ചലച്ചിത്രതാരങ്ങളും ലോക സമ്പന്നന്മാരും വധുവരന്മാർക്ക് കൈമാറിയ സമ്മാനത്തിൻ്റെ പട്ടിക പുറത്തുവന്നപ്പോഴാണ് യഥാർത്ഥത്തിൽ ജനങ്ങൾ അമ്പരന്നു പോയത്. ഹിന്ദി ചലച്ചിത്രലോകത്തെ സൂപ്പർ താരമായ ഷാരൂഖ് ഖാൻ അംബാനി മക്കൾക്ക് കൈമാറിയത് ഫ്രാൻസിൽ ഉള്ള ആഡംബര ഫ്ലാറ്റിന്റെ രേഖ ആയിരുന്നു. 40 കോടി രൂപ വിലയുള്ള ഫ്ലാറ്റ് ആണ് ഷാരൂഖ് ഖാൻ സമ്മാനമായി നൽകിയത്. ഹിന്ദി സിനിമ ലോകത്തെ എല്ലാക്കാലത്തേയും വമ്പനായ അമിതാഭ് ബച്ചൻ ഭാര്യയും ചേർന്ന് വധഭരന്മാർക്ക് നൽകിയത് 30 കോടി രൂപ വിലമതിക്കുന്ന മരതക നെക്ലേസ് ആയിരുന്നു. വിവാഹത്തിൽ പങ്കെടുത്ത മറ്റു താര ദമ്പതികളും ഒട്ടും പിന്നിൽ പോയില്ല. ആലിയ ഭട്ട് രൺബീർ കപൂർ ദമ്പതികൾ 9 കോടി വിലയുള്ള മെഴ്സിഡസ് ബെൻസ് കാറാണ് സമ്മാനിച്ചത്. മറ്റൊരു താരദമ്പതികളായ രൺവീർ സിങ്ങ് – ദീപിക പടുകോൺ എന്നിവർ നൽകിയത് 20 കോടി വിലയുള്ള മറ്റൊരു റോൾസ് റോയ്സ് കാർ ആയിരുന്നു. കത്രീന കൈഫ് വിക്കി ദമ്പതികൾ 19 ലക്ഷത്തിന്റെ സ്വർണ്ണമാല സമ്മാനിച്ചു കിയാര ‘ – സിദ്ധാർത്ഥ ദമ്പതികൾ 25 ലക്ഷത്തിന്റെ വിലയുള്ള ഷാൾ ആണ് സമ്മാനിച്ചത്.

ഇതൊക്കെ നമ്മുടെ തദ്ദേശീയരായ സമ്പന്നമാരുടെ സംഭാവനകളാണ്. വിദേശ കുത്തകഭീമന്മാരായ ആൾക്കാരും വിവാഹത്തിൽ പങ്കെടുത്ത ചെറിയ ചെറിയ സമ്മാനങ്ങൾ കൈമാറിയിട്ടുണ്ട്. ഫെയ്സ്ബുക്ക് ഉടമസ്ഥനായ സുക്കർ ബർഗ് അംബാനിയുടെ മക്കൾക്ക് നൽകിയ സമ്മാനം എന്തെന്നറിഞ്ഞാൽ സാധാരണഗതിയിൽ ഒരു ഇന്ത്യക്കാരൻ ബോധംകെട്ട് നിലത്തു വീഴും. 300 കോടി രൂപയിൽ അധികം വിലയുള്ള സ്വകാര്യ ജെറ്റ് വിമാനം ആണ് ഫേസ്ബുക്ക് ഉടമ കൈമാറിയത് എന്നാണ് അറിയുന്നത്. ഈ വിവരം സൂക്കർ ബർഗും അംബാനി കുടുംബവും പരസ്യമാക്കിയിട്ടില്ല. ചില നിയമപരമായ കാര്യങ്ങൾ ബാക്കി നിൽക്കുന്നതിനാൽ ആണ് വിമാനം കൈമാറിയ വിവരം പുറത്ത് വിടാത്തത് എന്നാണ് അറിയുന്നത്. മറ്റൊരു വിദേശ ഭീമൻ ആമസോൺ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ജെഫ് ആണ് 12 കോടി രൂപ വിലയുള്ള വിദേശനിർമ്മിത ആഡംബര വാഹനമാണ് ഇദ്ദേഹം അംബാനിയുടെ മക്കൾക്ക് സമ്മാനമായി നൽകിയത്.

ഇന്ത്യയുടെ ചരിത്രത്തിൽ വലിയ തരത്തിലുള്ള വിവാഹ ആഘോഷങ്ങളും ആഡംബരങ്ങളും പറഞ്ഞു കേട്ടിട്ടുള്ളത് രാജാക്കന്മാരുടെ വിവാഹ അവസരങ്ങളിലാണ്. ഈ ഘട്ടത്തിലാണ് രാജകീയമായ വിവാഹം എന്ന നമ്മൾ വിശേഷിപ്പിക്കുന്ന നാളുകൾ നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങൾ നടക്കാറുള്ളത്. ഏതായാലും ഇന്ത്യയുടെ ചരിത്രത്തിൽ ഒരു വിവാഹം നടത്തി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന വിശേഷിപ്പിക്കാവുന്ന അംബാനി കുടുംബം പുറത്തുവന്ന കണക്കുകൾ പ്രകാരം ഒന്നരമാസത്തിലധികം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്കും മറ്റു കാര്യങ്ങൾക്കും അംബാനി കുടുംബം ചെലവാക്കിയത് 5000 കോടി രൂപ ആണ് എന്നാണ്. ഏതായാലും ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളിൽ നിന്നും അടക്കം പതിനായിരക്കണക്കിന് കോടി രൂപയുടെ വായ്പ എടുത്തിട്ടുള്ള അംബാനി കുടുംബത്തിന് ഇപ്പോൾ ഒന്നരലക്ഷത്തോളം കോടി രൂപയുടെ ആസ്തി ഉണ്ട് ഈ നിലക്ക് പരിശോധിച്ചാൽ മക്കളുടെ കല്യാണ ആഘോഷത്തിന് 5000 കോടി ചെലവാക്കുന്നതിൽ വലിയ അത്ഭുതം ഒന്നും നമ്മൾ കാണേണ്ട കാര്യം ഇല്ല.