കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രിന്‍സിപ്പാളിന്റെ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.

പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവര്‍ക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോളേജില്‍ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനും പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.