കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവും ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടുമായ ആർ ചന്ദ്രശേഖരൻ കശുവണ്ടി കോഴ കേസിൽ ജയിലിൽ കിടക്കേണ്ട സാഹചര്യം ഉണ്ടാകും. കൊല്ലത്ത് സംസ്ഥാന സർക്കാരിൻറെ കീഴിലുള്ള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ പദവിയിൽ ഇരുന്ന കാലത്ത് കശുവണ്ടി ഇറക്കുമതി ചട്ടങ്ങൾ ലംഘിച്ച് വലിയ അഴിമതി നടത്തിയ കേസിൽ ആണ് ചന്ദ്രശേഖരൻ കുടുക്കിൽ.
ആയിരിക്കുന്നത്2012 മുതൽ 2015 വരെയുള്ള മൂന്നു വർഷങ്ങളിൽ ആണ് ചന്ദ്രശേഖരൻ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആയിരുന്നത്. ഈ അവസരത്തിൽ ചെയർമാൻ മാനേജിംഗ് ഡയറക്ടർ ആയിരുന്ന കെ എ രതീഷും ഇറക്കുമതി ഏജൻറ് ആയിരുന്ന മറ്റു രണ്ടുപേരും കൂടി ചട്ടങ്ങൾ ലംഘിച്ച് കശുവണ്ടി ഇറക്കുമതി നടത്തി. കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തി എന്നും 500 കോടിയോളം രൂപയുടെ അഴിമതി ഈ ഇടപാടിൽ ഉണ്ടായി എന്നും ആണ് പരാതി ഉയർന്നത്. കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര ട്രേഡ് യൂണിയൻ ആയ ഐ എൻ ടി യു സി യുടെ മറ്റൊരു നേതാവായ കടകംപള്ളി മനോജ് എന്നയാളാണ്.
അഴിമതി അന്വേഷണത്തിനുള്ള ആവശ്യം ഉന്നയിച്ചു പരാതിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്. വർഷങ്ങൾ നീണ്ട കേസ് ഒടുവിൽ സിബിഐക്ക് കൈമാറിയത് ഹൈക്കോടതി ആയിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ ചന്ദ്രശേഖരനും മറ്റു മൂന്നു പ്രതികളും കുറ്റം ചെയ്തതായി തെളിവുണ്ട് എന്ന് വ്യക്തമാക്കുകയും പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി തേടുകയും ചെയ്തിരുന്നു. എന്നാൽ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകേണ്ട മുഖ്യമന്ത്രി ഇത് സംബന്ധിച്ച ഫയൽ മനപ്പൂർവമായി തടഞ്ഞു വെക്കുകയാണ് ചെയ്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ നിലപാട് തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് പരാതിക്കാരനായ കടകംപള്ളി മനോജ് വീണ്ടും കോടതിയിൽ എത്തിയിരുന്നു.
ഇതിനിടയിൽ ഐ എൻ ടി യു സി പ്രസിഡന്റായ ചന്ദ്രശേഖരനും മറ്റു പ്രതികളും തങ്ങൾ കുറ്റക്കാരല്ല എന്നും പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ എത്തിയിരുന്നു. എന്നാൽ കേസ് പരിശോധിച്ച് ഹൈക്കോടതി പ്രതികളെല്ലാം കുറ്റക്കാരാണെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാകണം എന്ന് ഉത്തരവിടുകയാണ് ഉണ്ടായത്. മാത്രവുമല്ല കേസിൽ വിടുതൽ ഹർജി പ്രതികൾ നൽകിയത് തൽക്കാലത്തേക്ക് കീഴ് കോടതിയിൽ തടയുന്നതിനും ഹൈക്കോടതി ഉത്തരവിട്ടത് ആയിട്ടാണ് അറിയുന്നത്.
വിവാദമായ കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിന്റെ പേരിൽ ചന്ദ്രശേഖരനെതിരെ കോൺഗ്രസ് പാർട്ടിക്ക് അകത്ത് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നതാണ്. എന്നാൽ അഴിമതിക്കാരനും കേസിൽ പ്രതിയായി മാറുകയും ചെയ്തതോടുകൂടി വളരെ വിദഗ്ധമായി കാര്യങ്ങൾ ചന്ദ്രശേഖരൻ നീക്കി എന്നതാണ് പുറത്തുവരുന്ന വാർത്തകൾ. കശുവണ്ടി ഇറക്കുമതിയിലൂടെ നേടിയെടുത്ത കോടിക്കണക്കിന് രൂപയുടെ വിഹിതം സി പി എം തൊഴിലാളി സംഘടനയായ സി ഐ ടി യു നേതാവിന് കൈമാറി എന്നും ആ നേതാവിന്റെ സഹായത്തോടുകൂടി മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും സിബിഐ സമർപ്പിച്ച പ്രോസിക്യൂഷൻ അപേക്ഷ മുഖ്യമന്ത്രി തള്ളുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. പുറത്ത് സിപിഎം നേതാക്കളെ വിമർശിക്കുന്ന ചന്ദ്രശേഖരൻ രാത്രികളിൽ സിപിഎം നേതാക്കളുടെ വീടുകൾ കയറിയിറങ്ങുന്ന പ്രവർത്തനമാണ് നടത്തിക്കൊണ്ടിരുന്നത് എന്ന പരാതി കോൺഗ്രസിലെ നേതാക്കളാണ് പുറത്തുപറഞ്ഞത്.
ഏതായാലും കശുവണ്ടി അഴിമതി കേസിൽ വർഷങ്ങളോളം സിപിഎം സഹായത്തോടുകൂടി പിടിച്ചുനിന്ന ചന്ദ്രശേഖരൻ ഒടുവിൽ ഹൈക്കോടതി ഉത്തരവിലൂടെ കുടുക്കിൽ ആയിരിക്കുകയാണ്. സിപിഎം നേതാക്കൾ പോലും വിചാരിച്ചാൽ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ ചന്ദ്രശേഖരൻ എത്തിനിൽക്കുന്നത്. കോടതിയിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കില്ലാത്തതുകൊണ്ട് സിബിഐ കേസിന്റെ ഭാഗമായി ചന്ദ്രശേഖരൻ അടക്കമുള്ള നാലുവരികളെയും അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുവരെ സഹായിച്ചിരുന്ന സിഐടിയു നേതാക്കൾക്കോ മുഖ്യമന്ത്രിക്കോകേസിൽ ഇനി ഇടപെടാൻ കഴിയാത്ത സാഹചര്യം വന്നിരിക്കുന്നത് കൊണ്ട് ചന്ദ്രശേഖരൻ എന്ന കോൺഗ്രസ് പാർട്ടിയിലെ അഴിമതി വീരൻ അഴിയെണ്ണുന്ന ഗതികേടിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നാണ് ചന്ദ്രശേഖരൻ നിരോധികളായ ഐ എൻ ടി യു സി നേതാക്കളും പറഞ്ഞുകൊണ്ടിരിക്കുന്നത്.