ലഡാക്ക്: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് കുപ്വാരയിലാണ്.
മേജർ ഉള്‍പ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. നിയന്ത്രണരേഖയോട് ചേർന്ന മുത്ക പോസ്റ്റിലാണ് ആക്രമണം. ഒരു പാക് പൗരനെ സൈന്യം വധിക്കുകയും ചെയ്തു.
ആക്രമണത്തിന് പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഭീകരബന്ധമുള്ള പാക് സൈന്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൈന്യം പറയുന്നത്.