IAS കോച്ചിങ് കേന്ദ്രത്തില്‍വെള്ളംകയറി മരിച്ചവരില്‍ എറണാകുളം സ്വദേശിയും

സിവില്‍ സർവീസ് കോച്ചിങ്കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡെല്‍വിനും (28).

 

ന്യൂഡല്‍ഹി: സിവില്‍ സർവീസ് കോച്ചിങ്കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാർഥിയായ എറണാകുളം സ്വദേശി നവീൻ ഡെല്‍വിനും (28). ജവഹർലാല്‍ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു.) ഗവേഷക വിദ്യാർഥിയാണ് നവീൻ എന്നാണ് ഡല്‍ഹി പോലീസ് നൽകിയ വിവരം.

തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുരണ്ടുപേർ.

ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. കോച്ചിങ് കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാർഥികള്‍ മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധവുമായി വിദ്യാർഥികള്‍ രംഗത്തെത്തി. സംഭവത്തെ തുടർന്ന് വൻ പ്രതിക്ഷേധമാണ് കോച്ചിങ് സെന്ററിന് പുറത്ത് റോഡില്‍ വിദ്യാർഥികള്‍ നടത്തിയത്.

വെള്ളം കയറിയ ബേസ്മെന്റില്‍ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിച്ചു.