തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികളോട് വീട് ഒഴിയാൻ ഉടമകൾ

തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികള്‍ക്ക് വൻ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഉടമകള്‍.

അബുദാബി: തൊഴില്‍തേടി ദുബായിലെത്തിയ പ്രവാസികള്‍ക്ക് വൻ തിരിച്ചടി. വാടകക്കാരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ട് ഉടമകള്‍.

യുഎഇയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ദുബായില്‍ വാടകനിരക്ക് റെക്കാഡ് ഉയരത്തില്‍ എത്തുകയാണ്. അതിനാല്‍ തന്നെ നിലവിലെ വാടകക്കാരെ ഒഴിപ്പിച്ച്‌ ഉയർന്ന വിലയ്ക്ക് വീടുകളും ഫ്ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കാനാണ് ഉടമകളുടെ നീക്കം.

വാടകനിരക്ക് താങ്ങാനാകാത്തതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച്‌ സ്വന്തം വീടുകളിലേയ്ക്ക് മാറുന്നവരാണ് ഏറെയും.

പുതിയ താമസക്കാരുടെ ഉയർന്ന ഡിമാൻഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി ദുബായില്‍ വാടകനിരക്ക് ഇരട്ടയക്ക നിരക്കിലാണ് വർദ്ധിക്കുന്നത്. പ്രോപ്പർട്ടി വില്‍ക്കാനോ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനോ ആണെങ്കില്‍ വാടകക്കാരെ ഒഴിപ്പിക്കാൻ നോട്ടീസ് നല്‍കാൻ യുഎഇയിലെ നിയമം അനുവദിക്കുന്നുണ്ട്.