ഉത്തർപ്രദേശ്: ലഖ്നോവിലെ ബറെയ്ലിയില്‍ 85കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 35കാരൻ അറസ്റ്റില്‍.
തിങ്കളാഴ്ച്ചയായിരുന്നു സംഭവം. കേസില്‍ രാകേഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവും മകനും മരണപ്പെട്ടതോടെ തനിച്ച് താമസിക്കുകയായിരുന്നു വയോധിക.
മദ്യലഹരിയിലായിരുന്ന പ്രതി വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭർതൃസഹോദരി വീട്ടിലെത്തി പ്രതി ഇവരെ പീഡിപ്പിക്കുന്നത് കാണുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. വയോധിക ബലാത്സംഗം ചെയ്യപ്പെട്ടതിന് പിന്നാലെ മരണപ്പെടുകയായിരുന്നു.