എല്ലാം തികഞ്ഞവർ എന്ന അഭിമാനിക്കുന്ന മലയാളി

മാറിമാറി വരുന്ന ദുരന്ത ഭൂമിമിയിൽ ജീവൻ തപ്പി തിരയുന്ന മലയാളം

ദുരന്തത്തിൽ പെടുന്നവരുടെ പ്രാണൻ പിടയുമ്പോഴും മലയാളി വാർത്താ ചാനലിന്റെ മുന്നിൽ കയ്യുംകെട്ടി ഇരിക്കുകയാണ് ദുരന്തത്തിന്റെ അടുത്ത വരവ് നമ്മുടെ മുന്നിലേക്കാണ് എന്നുപോലും ചിന്തിക്കാതെ നിമിഷം പോലും ഭാവിയെ പറ്റി ഓർമ്മിക്കാതെ നടന്നു നീങ്ങുകയാണ് കേരളവും കേരളീയരും
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല തുടങ്ങിയ രണ്ട് ഗ്രാമീണ പ്രദേശങ്ങളും അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ജനങ്ങളും പ്രകൃതിയുടെ ദുരന്തത്തിൽ ഒഴുകി പോയിരിക്കുകയാണ് സർവ്വ സന്നാഹങ്ങളും ഒരുക്കി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും മരണമടഞ്ഞവരുടെ ജഡം കണ്ടെത്താനും ഉള്ള പ്രവർത്തനങ്ങൾ നടക്കുകയാണ് കേരളം കണ്ടിട്ടില്ലാത്ത ഭീകരമായ മഹാദുരന്തം ഉണ്ടായിക്കഴിഞ്ഞപ്പോൾ ഒരു ചെറിയ മുന്നറിയിപ്പോ അപകടം തൊട്ടുമുന്നിൽ എത്തിയിരിക്കുന്നു മാറിപ്പോവുക എന്ന് വിളിച്ചു പറയാനോ ഇവിടെയുള്ള ഒരു സാങ്കേതികവിദഗ്ധരും ഉണ്ടായില്ല എന്നത് പ്രബുദ്ധ കേരളത്തിന് അപമാനകരമാണ് ഈ മഹാ ദുരന്തത്തിൽ ഇതുവരെ 200 ഓളം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട് 475 ലധികം മനുഷ്യരെ കാണാനില്ല എന്നും പറഞ്ഞിരിക്കുന്നു ഒരു രാത്രി ഇരുട്ടിയെത്തുന്നതിന് മുൻപ് വരെ നമ്മളോടൊപ്പം ചിരിച്ചും കളിച്ചും ജീവിച്ച ആൾക്കാരാണ് നമ്മെയെല്ലാം വിട്ടുപിരിഞ്ഞിരിക്കുന്നത്

ഒരു മഹാ ദുരന്തം നടന്നു കഴിഞ്ഞപ്പോൾ നിരവധി ന്യായീകരണങ്ങളും വിമർശനങ്ങളും സഹായ പ്രഖ്യാപനങ്ങളും പതിവുപോലെ മലയാളി സമൂഹം നടത്തിക്കൊണ്ടിരിക്കുകയാണ് ഇതിനിടയിൽ ദുരന്തത്തിന്റെ ആഴവും പരപ്പും കണ്ടറിയുന്ന ഒരു സാധാരണ മലയാളി സംശയിച്ചു പോകുന്ന ചില കാര്യങ്ങൾ ഉണ്ട് എല്ലാരും എത്തും വികസനത്തിന്റെ ആകാശംമുട്ടെ എത്തിനിൽക്കുന്ന ആൾക്കാരാണ് നമ്മൾ എന്ന് അഭിമാനിക്കാറുണ്ട് പക്ഷേ ഈ വമ്പു് വിളിച്ചു പറയുമ്പോൾ തൊട്ടടുത്തു നിൽക്കുന്ന സഹോദരൻ നാളെ പ്രകൃതിദുരന്തത്തിൽ കാണാതാവുന്ന ആളായി മാറും എന്ന പ്രവചിക്കാൻ അല്ലെങ്കിൽ കണ്ടുപിടിക്കാൻ നമുക്ക് കഴിയാതെ പോകുന്നു എന്നത് ദുഃഖകരമാണ്

ചന്ദ്രനിൽ വെള്ളമുണ്ടോ എന്നും അവിടുത്തെ മണ്ണിൽ എന്തൊക്കെ രാസ ഘടകങ്ങൾ ഉണ്ട് എന്നും ഭൂമിയിൽ ഇരുന്ന് കണ്ടുപിടിക്കുന്ന ശാസ്ത്രയുഗത്തിലാണ് മലയാളിയായ നമ്മളും ജീവിക്കുന്നത് ഇത്രയും ആധുനികവും ശാസ്ത്രീയവുമായ സൗകര്യങ്ങൾ കൺമുമ്പിൽ നിൽക്കുമ്പോൾ ഭൂമിയിലേക്ക് അതിശക്തമായ മഴ ചൊറിയാൻ കഴിയുന്ന കാർമേഘത്തിന്റെ ശക്തിയെങ്കിലും കണ്ടുപിടിക്കാൻ നമുക്ക് കഴിയാതെ വരുന്നു എങ്കിൽ അത് ശാസ്ത്രത്തിൻറെ ഗതികേട് തന്നെയാണ്

കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ പുതിയ കാര്യമല്ല 2018 ൽ ഉണ്ടായ മഹാപ്രളയത്തിനുശേഷം ഓരോ കാലവർഷക്കെടുതിയിലും നിരവധി പേർ മരണത്തിലേക്ക് നീങ്ങുന്ന സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് മലയോര മേഖല ദുരന്തഭൂമിയായി മാറിയിരിക്കുന്നു ഇതിന് പൊതുജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു ചെറിയ സംസ്ഥാനത്ത് പരിമിതമായ ഭൂമിയുടെ വിസ്തൃതിയിൽ മൂന്നരക്കോട് ജനങ്ങൾ തിങ്ങിപ്പാർക്കുമ്പോൾ സമതലവും മലയോരവും കിടപ്പാടം ആക്കി മാറ്റേണ്ടിവരും എന്നത് വ്യക്തമാണ് കേരളത്തിൻറെ മലയോര ജില്ലകളിൽ എല്ലാം കിടപ്പാടം ഒരുക്കാൻ കർഷകര അടക്കമുള്ളവർ മലകയറുന്നത് അതുകൊണ്ടാണ്

കേരളത്തിൽ 2018 ൽ മഹാപ്രളയം ഉണ്ടായ ശേഷം വലിയ സജ്ജീകരണങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ച പ്രവർത്തിച്ചുവരുന്നുണ്ട് വലിയ ശമ്പളക്കാരായ നിരവധി ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും ഒക്കെയാണ് ഈ അതോറിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ വയനാട്ടിലെ ദുരന്തം കഴിയുമ്പോൾ നമ്മൾ തിരിച്ചറിയേണ്ടത് ഈ ദുരന്തനിവാരണ അതോറിറ്റി തന്നെ മലയാളിക്ക് ഒരു ദുരന്തമായി മാറിയിരിക്കുന്നതാണ് ഇത്രയും ഭീകരമായ പ്രകൃതിദുരന്തം മുൻകൂട്ടി അറിയിക്കുവാനോ അപകടസാധ്യതയുള്ള മേഖലയിലെ ആൾക്കാരെ അവിടെനിന്ന് മാറ്റുന്നതിന് ഉരുൾപൊട്ടൽ അടക്കമുള്ള ഭീകര സാഹചര്യം പരമാവധി തടഞ്ഞുനിർത്തുന്നതിനോ എന്ത് ശ്രമമാണ് ഈ അതോറിറ്റി നടത്തിയത് എന്ന ചോദ്യം ഉയരുന്നുണ്ട്

അതുപോലെതന്നെയാണ് കാലാവസ്ഥ പ്രവചനത്തിന്റെ കാര്യവും നിരവധി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും അടക്കമുള്ള സജ്ജീകരണങ്ങളുമായി നീങ്ങുന്നതാണ് ഈ കാലാവസ്ഥ പ്രവചന കേന്ദ്രങ്ങൾ എവിടെയെങ്കിലും മഴക്കാറ് കാണുമ്പോൾ പണ്ട് നാട്ടിൻപുറത്തെ സാധാരണക്കാർ പറയാറുള്ളത് പോലെ മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന രീതിയിലുള്ള പ്രവചനമാണ് ഈ കൂട്ടർ പതിവായി നടത്തുന്നത് കാലവർഷം ശക്തമാകുന്ന അവസരത്തിൽ ജില്ലകൾ തിരിച്ച് യെല്ലോ ഓറഞ്ച് റെഡ് എന്നീ മൂന്ന് നിറങ്ങളിലുള്ള മുന്നറിയിപ്പ് നടത്തൽ മാത്രമാണ് ഇവരുടെ പണി എന്നാൽ ഇവർ പ്രവചിക്കുന്ന ഓറഞ്ചും റെഡും ഒക്കെ പലപ്പോഴും അനുഭവത്തിൽ വരാറില്ല ഒന്നും പ്രവചിക്കാതെ ഇരിക്കുന്ന അവസരത്തിൽ തീവ്രമഴയും മേഘ വിസ്ഫോടനവും ഒക്കെ ഉണ്ടാവുന്നു എന്നതും നമ്മൾ അനുഭവിച്ചിട്ടുള്ള കാര്യമാണ്

സംസ്ഥാനതലത്തിൽ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിച്ചപ്പോൾ ലക്ഷ്യം വെച്ചത് എവിടെ ഏത് വിധത്തിലുള്ള ദുരന്തങ്ങൾ ഉണ്ടായാലും അവിടെ കൃത്യമായ മുന്നറിയിപ്പ് നൽകി ജീവൻ രക്ഷിക്കുന്നതിനുള്ള ഇടപെടൽ നടത്തുക എന്നത് തന്നെയായിരുന്നു ഇപ്പോൾ വയനാട്ടിലെ മഹാദുരന്തം ഉണ്ടായിക്കഴിഞ്ഞപ്പോൾ അപകടത്തിൽപ്പെട്ടവരെ തിരയുവാനും രക്ഷിക്കുവാനും ചികിത്സിക്കുവാനും മറ്റും ഓടിനടക്കുന്നത് നാട്ടുകാരും സന്നദ്ധ സംഘടന പ്രവർത്തകരും നേവിയുടെയും ആർമിയുടെയും ആൾക്കാരും ഒക്കെയാണ് ഇതൊക്കെ ഫലപ്രദമായി നടത്തുവാനും ജീവൻ രക്ഷിക്കുവാനും ബാധ്യതപ്പെട്ട ദുരന്തനിവാരണ അതോറിറ്റി എവിടെയോ ഇരിക്കുന്നു എന്നതാണ് അനുഭവത്തിൽ കാണുന്നത് ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയും നൂറുകണക്കിന് മനുഷ്യജീവനകൾ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ദുരിതാശ്വാസം പുനരധിവാസം തുടങ്ങിയ നിർദ്ദേശങ്ങളുമായി നടക്കുന്ന ആൾക്കാരായി മാറിയിട്ടുണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആൾക്കാർ

കേരളം പോലെ സവിശേഷമായ ഭൂ പ്രകൃതി ഉള്ളത് പ്രദേശത്ത് ജാഗ്രത അത്യാവശ്യമാണ് കടലോരവും മലയോരവും അതിരുകൾ ഇടുന്ന സംസ്ഥാനമാണ് നമ്മുടേത് അതുകൊണ്ടുതന്നെ പലതരത്തിലുള്ള പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുണ്ട് ഇത്തരം സാധ്യത നിലനിൽക്കുമ്പോൾ ജില്ലാതലത്തിൽ പ്രകൃതി ക്ഷോഭ സൂചനകൾ നൽകുന്നതിന് പകരം ഭൂപ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് ഓരോ പഞ്ചായത്തിലും വ്യത്യസ്തമായ മുന്നറിയിപ്പുകൾ നൽകാൻ ദുരന്തനിവാരണ അതോറിറ്റിക്ക് കഴിയണം ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഗതികേടാണ് പ്രകൃതിയിലെ അപകടസൂചനകൾ കണ്ടുപിടിക്കാൻ കഴിയുന്ന 351 മുന്നറിയിപ്പ് കേന്ദ്രങ്ങൾ നമ്മുടെ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട് എന്നാൽ ഇതിൽ 289 കേന്ദ്രങ്ങളും പ്രവർത്തനരഹിതമാണ് എന്നാണ് അറിയുന്നത് ഇതാണ് യാഥാർത്ഥ്യം എങ്കിൽ മുണ്ടക്കൈയും ചൂരൽമലയും ഒക്കെ കേരളത്തിൽ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കും ഓരോ ദുരന്തങ്ങൾ വരുമ്പോഴും മരണനിരക്കിന്റെ കണക്കു പഠിക്കാനും ദുരിതബാധിതരുടെ സഹായ കണക്ക് പരിശോധിക്കാനും മാത്രമായി നമ്മുടെ പ്രതികരണം തുടർന്നു കൊണ്ടു പോകാം