ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം തട്ടിക്കൂട്ടിയ ഭൂരിപക്ഷവും ആയിട്ടാണ് നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രി പദത്തിൽ എത്തിയത് എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിക്കാൻ മടിയില്ലാത്ത രണ്ട് പാർട്ടികളാണ് ബിജെപി സർക്കാരിനെ ഇപ്പോൾ താങ്ങി നിർത്തുന്നത് 10 വർഷത്തെ ഇടവേളക്കുശേഷം ബിജെപി സർക്കാരിൻറെ മുന്നിൽ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായി അതാണ് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവിന്റെ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ലോകസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം രാഷ്ട്രീയ നിരീക്ഷകരിൽ വലിയ താല്പര്യമാണ് ഉണ്ടാക്കിയത് സർക്കാരിനെയും ഭരണപക്ഷത്തെയും വിമർശിക്കുന്നതിനുള്ള കഴിവും ചങ്കൂറ്റവും ആണ് ഒരു പ്രതിപക്ഷ നേതാവിന്റെ മേന്മ തെളിയിക്കുന്നത് കഴിഞ്ഞ 10 വർഷക്കാലം പ്രതിപക്ഷ നേതാവിനെ പദവി കിട്ടുന്നതിന് ആവശ്യമായ അംഗബലം കോൺഗ്രസ് പാർട്ടിക്ക് ഇല്ലാതെ വന്നപ്പോൾ പാർലമെന്റിനകത്ത് ഒരു പ്രതിപക്ഷ നേതാവ് പോലും ഇല്ലാതെ നരേന്ദ്രമോദി ഏകപക്ഷീയമായ ഭരണമാണ് നടത്തിക്കൊണ്ടിരുന്നത് അക്ഷരാർത്ഥത്തിൽ സർക്കാരിനെതിരെയോ മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിക്ക് എതിരെയോ വിമർശനത്തിന്റെ ഒരു വാക്കു പോലും ഉരിയാടാൻ ആളില്ലാത്ത സ്ഥിതിയായിരുന്നു നിലനിന്നിരുന്നത് ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ രാഹുൽ ഗാന്ധി പഴയ രാഹുൽ ഗാന്ധി അല്ല എന്ന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഒറ്റ സ്വരത്തിൽ പറഞ്ഞുതുടങ്ങിയിരിക്കുന്നു
ലോകസഭയിലെ തൻറെ കന്നി പ്രസംഗത്തിൽ ഭരണപക്ഷത്തിനും സർക്കാരിനും എതിരെ ശക്തമായ കൂരമ്പുകൾ തൊടുത്തുകൊണ്ടാണ് ഒന്നരമണിക്കൂറോളം നീണ്ട രാഹുൽ ഗാന്ധിയുടെ പ്രസംഗം അവസാനിച്ചത് പ്രധാനമന്ത്രിയെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു രാഹുലിന്റെ ഓരോ വാക്കുകളും പല അവസരങ്ങളിലും രാഹുലിന്റെ സ്വരങ്ങൾക്ക് മറുപടി പറയാൻ പ്രധാനമന്ത്രിക്ക് എഴുന്നേറ്റു നിൽക്കേണ്ടി വന്നു
ഇപ്പോൾ ലോകസഭാ പ്രസംഗത്തെക്കാൾ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്ന മറ്റൊരു പ്രസ്താവന കൂടി രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നു കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരോക്ഷമായി ആക്ഷേപിക്കുന്ന വാക്കുകൾ നിറച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ഒരു പ്രസ്താവന നടത്തിയത് കഴിഞ്ഞദിവസം ലോകസഭയിൽ തൻറെ രണ്ടാമത്തെ പ്രസംഗത്തിൽ രാജ്യം ഒരു ചക്രവ്യൂഹത്തിൽ പെട്ടിരിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു ധനകാര്യ മന്ത്രിയിൽ നിർമ്മല സീതാരാമൻ ലോകസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ചർച്ച നടക്കുന്ന അവസരത്തിലാണ് രാഹുൽ ച
ക്രവ്യൂഹ പ്രയോഗം നടത്തിയത് ഭരണപക്ഷം ആർ എസ് എസ് അദാനി അംബാനി തുടങ്ങിയ ശക്തികളുടെ പത്മവ്യൂഹത്തിലാണ് രാജ്യം ശ്വാസംമുട്ടി നിൽക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത് ഈ പ്രസംഗവും വലിയ വിവാദത്തിന് വഴിയൊരുക്കി മാത്രവുമല്ല രാഹുൽ ഗാന്ധിയുടെ ചക്രവ്യൂഹ പ്രയോഗം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും രാഹുൽ ഗാന്ധിയെ പുതിയ നേതാവായി വാഴ്ത്തുന്ന കമൻറുകൾ നിറയുകയും ചെയ്തു ഇതും കൂടി കണ്ടതോടുകൂടി ബിജെപി നേതൃത്വവും പ്രധാനമന്ത്രിയും വല്ലാതെ വിറളി പൂണ്ട സ്ഥിതിയിൽ എത്തുകയാണ് ചെയ്തിരിക്കുന്നത്
ലോകസഭയിൽ നടത്തിയ ചക്രവ്യൂഹ പ്രസംഗത്തിന്റെ പ്രതികരണങ്ങൾ മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ആക്ഷേപിക്കുന്ന വാക്കുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു – ഞാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആൾക്കാരെ കാത്തിരിക്കുകയാണ് അവർക്ക് ചായയും ബിസ്കറ്റും തയ്യാറാക്കി വെച്ചിട്ടുണ്ട് തൻറെ ചക്രവ്യൂഹ പ്രസംഗത്തിന്റെ പേരിൽ അടുത്ത ദിവസം തന്നെ തൻറെ വീട്ടിലേക്ക് ഇ ഡി റെയ്ഡുമായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് ഈ വാക്കുകൾ ചെന്നുകൊണ്ടത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും അടക്കമുള്ള ബിജെപി നേതാക്കൾക്കും മേൽ ആയിരുന്നു മാത്രവുമല്ല ബിജെപി സർക്കാരിൻറെ ആജ്ഞാനുവർത്തികളായി തരംതാഴ്ന്നിരിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇൻകം ടാക്സ് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ ഏജൻസികളുടെ തലവന്മാരെയും ആക്ഷേപിക്കുന്ന വാക്കുകൾ ആയിരുന്നു രാഹുൽ ഗാന്ധി പുറത്തുവിട്ടത്
ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ സർക്കാർ അധികാരത്തിൽ വന്നിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ പാർലമെൻറിൽ പ്രതിപക്ഷ ബഞ്ചുകളിൽ അംഗ സംഖ്യ കൂടുകയും പ്രതിപക്ഷം ശക്തമാവുകയും ചെയ്തു എന്നത് രാഹുൽഗാന്ധിക്ക് വലിയ ആവേശം പകർന്നു നൽകിയിട്ടുണ്ട് ഈ ആവേശം നൽകുന്ന ഊർജ്ജമാണ് രാഹുൽ ഗാന്ധിയുടെ സർക്കാർ വിമർശനത്തിന്റെ കടുപ്പം മൂർച്ഛിക്കാൻ കാരണം മാത്രവുമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യൻ ജനത ബിജെപി ക്കും നരേന്ദ്രമോദിക്കും എതിരായി ചിന്തിക്കുന്നു എന്നതിൻറെ ഫലമാണ് പുറത്തുവിട്ടത് എന്നുകൂടി രാഹുൽഗാന്ധിക്ക് അറിയാം ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യത്തിലാണ് മുന്നേറാൻ കഴിഞ്ഞത്
രാഷ്ട്രീയമായി അനുകൂല കാലാവസ്ഥ ഉണ്ടായി എന്നത് മാത്രമല്ല രാഹുൽഗാന്ധിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത് തെരഞ്ഞെടുപ്പിന് മുൻപ് അഞ്ചുവർഷക്കാലം പ്രതിപക്ഷ നിരയിൽ ഇരിക്കുകയും മോഡി സർക്കാരിൻറെ എല്ലാത്തരത്തിലുമുള്ള പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തപ്പോൾ രാഹുൽഗാന്ധി അസാധാരണമായ പക്വതയാണ് പ്രകടമാക്കിയത് ഈ അവസരത്തിലാണ് ദേശീയതലത്തിൽ യാത്ര നടത്തി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ രാഹുൽ ഗാന്ധി തയ്യാറായത് രാജ്യത്തിൻറെ തെക്കുവടക്കും കിഴക്കു പടിഞ്ഞാറും കാൽനടയായി സഞ്ചരിച്ചു കൊണ്ട് ജനങ്ങൾക്ക് തൻറെ സാന്നിധ്യം ബോധ്യപ്പെടുത്തി കൊടുക്കുവാനും അവരുടെ വികാരവിചാരങ്ങളെ തിരിച്ചറിയുവാനും രാഹുൽ ഗാന്ധി ശ്രമം നടത്തി ഒരു പക്ഷേ ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു നേതാവും ഇതുപോലെ രാജ്യത്ത് എല്ലായിടത്തുമായി പദയാത്ര നടത്തിയ അനുഭവം വേറെ ഉണ്ടാവില്ല
ഏതായാലും കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മാത്രമല്ല ഭരണപക്ഷത്തുള്ള ആൾക്കാർ വരെ രാഹുൽഗാന്ധി എന്ന രാഷ്ട്രീയ നേതാവിനെ പതിവിന് അപ്പുറം ഉയരത്തിൽ കാണുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു കഴിഞ്ഞ കാലങ്ങളിലെ രാഹുൽ ഗാന്ധി അല്ല ഇപ്പോൾ ഉള്ളത് എന്നും രാഷ്ട്രത്തിൻറെ ഭാവി രാഷ്ട്രീയത്തിൽ ഒരു പ്രതീക്ഷയുടെ വെളിച്ചമായി രാഹുൽ തിളങ്ങി കൊണ്ടിരിക്കുന്നു എന്ന് തോന്നലും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കിടയിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്