ചിരിക്കുന്ന ഗാന്ധിയുടെ പേരിൽ കരയുന്ന കൗൺസിലർ

കൈക്കൂലി വാങ്ങുമ്പോൾ സ്വന്തക്കാർ പിന്നെ ശത്രുക്കൾ

കൈക്കൂലി അഴിമതി തട്ടിപ്പ് ഇതൊന്നും കേരളത്തിൽ വലിയ പുതുമയുള്ള കാര്യങ്ങൾ അല്ല നിത്യജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ മാത്രമായി ഇതെല്ലാം മാറി കഴിഞ്ഞിട്ട് കാലം ഏറെയായി ഏതായാലും കേരളത്തിലെ ഏറ്റവും വലിയ മഹാനഗരമായ കൊച്ചിയെ ഭരിച്ചുകൊണ്ടിരിക്കുന്ന കോർപ്പറേഷനിലെ ഒരു കൗൺസിലർ വടി കൊടുത്ത് അടി മേടിച്ച ഗതികേടിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

പഞ്ചായത്ത് മെമ്പർമാർ മുനിസിപ്പൽ കൗൺസിലർമാർ കോർപ്പറേഷൻ കൗൺസിലർമാർ ഇവരൊക്കെ ആണല്ലോ നമ്മുടെ കേരളത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത് വലിയ ആൾക്കാർ ഇരിക്കുന്ന നിയമസഭയും പാർലമെൻറും ഒക്കെ ഉണ്ടെങ്കിലും സാമാന്യജനത്തെ നേരിട്ട് ബാധിക്കുന്ന അല്ലെങ്കിൽ അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ആൾക്കാരാണ് ഈ പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി അംഗങ്ങൾ അതുകൊണ്ടുതന്നെ സാധാരണ ജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകുന്ന ആൾക്കാരും ഇവരാണ് വലിയ നിലയിലുള്ള എംപിമാരും എം എൽ എ മാരും വളരെ രഹസ്യമായി വലിയ അഴിമതികൾ നടത്തുമ്പോൾ ഈ പറയുന്ന തദ്ദേശ ഭരണക്കാർക്ക് ചില്ലറ ചില്ലറ അഴിമതി വഴി ഉള്ള വരുമാനമാണ് ഉണ്ടാകാറുള്ളത്

നമ്മുടെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്കെ അംഗങ്ങളായി പ്രവർത്തിക്കുന്നവർ വിചാരിച്ചാൽ മാത്രം നടക്കുന്ന ചില കാര്യങ്ങൾ ഉണ്ട് അത് സമ്പന്നന്മാരുടെ സ്വകാര്യ ആവശ്യങ്ങൾ പോലെ വലിയ കാര്യങ്ങൾ ആയിരിക്കില്ല റേഷൻ കാർഡിൽ പേര് ചേർക്കൽ വരുമാന സർട്ടിഫിക്കറ്റ് കിട്ടൽ ജനനമരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടൽ ഇങ്ങനെ തുടങ്ങിയ സാധാരണക്കാരന്റെ നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന കാര്യങ്ങൾ നേടിയെടുക്കാൻ പലപ്പോഴും ആശ്രയിക്കുന്നത് ഈ പറയുന്ന തദ്ദേശഭരണ സമിതിക്കാരെ ആയിരിക്കും

ഇങ്ങനെയൊക്കെ നമ്മുടെ നാടും നാട്ടുകാരും നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കൊച്ചി കോർപ്പറേഷനിൽ രസകരമായ ഒരു രംഗം അരങ്ങേറിയത് കോർപ്പറേഷൻ കൗൺസിലറായ മാന്യ വനിത വാർഡിൽ ഉള്ള വികസന പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും ഒക്കെ കൃത്യമായി നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് കൃത്യമായി ഇതൊക്കെ ചെയ്തു വരുമ്പോൾ അതേപോലെതന്നെ കൃത്യമായി ഇത്തിരി ഇത്തിരി കൈക്കൂലി വാങ്ങുന്ന ശീലവും സൽസ്വഭാവിയായ വനിതാ കൗൺസിലറിൽ എങ്ങനെയോ കടന്നുകയറി നഗരം ആയതുകൊണ്ട് വീട്ടു താമസക്കാരെക്കാൾ പിഴിയാനും പിരിക്കാനും എളുപ്പം നിറഞ്ഞുനിൽക്കുന്ന കച്ചവട സ്ഥാപന ഉടമകളെയാണ് കച്ചവടക്കാർ ആയതുകൊണ്ട് ആവശ്യത്തിലധികം വരുമാനം ഉള്ളതുകൊണ്ട് കൗൺസിലർ ചിരിച്ചുകൊണ്ട് എത്തുമ്പോൾ തന്നെ ആവശ്യപ്പെടുന്ന ഗാന്ധി നോട്ട് എടുത്തു കൊടുക്കാൻ ഇവർ മടിക്കാറില്ല രാപകൽ ജനസേവനം നടത്തുമ്പോൾ അതിൻറെ ഗുണം പറ്റുന്ന കച്ചവടക്കാരും പരസ്പര സഹായത്തിന് മനസ്സു കാണിക്കണ്ടേ എന്ന ന്യായമായ ചോദ്യം കൗൺസിലർ ചോദിച്ചാൽ ആർക്കും കുറ്റം പറയാൻ കഴിയില്ല

ഈ പറയുന്ന ബഹുമാന്യ വനിതാ കൗൺസിലർ കഴിഞ്ഞദിവസം ഒരു കുടുക്കിൽ പെട്ടു ഒരു നല്ല മഴ പെയ്താൽ മുങ്ങുന്ന നഗരമാണ് കൊച്ചി അതുകൊണ്ടുതന്നെ നല്ല മഴ വന്നു റോഡുകൾ മുങ്ങിയപ്പോൾ കൗൺസിലർ വെള്ളക്കെട്ട് മാറ്റാൻ ജെസിബി അടക്കമുള്ള സാധനസാമഗ്രികളും ആയി ഇറങ്ങി വെള്ളക്കെട്ട് നിർമ്മാർജ്ജന പ്രവർത്തനം നടത്തി നടത്തി ഒടുവിൽ ഒരു ബാർ ഹോട്ടലിന്റെ മുന്നിൽ എത്തി അവിടെ റോഡ് സൈഡിലുള്ള കാനയിലെ സ്ലാബ് പൊളിച്ചപ്പോൾ ഹോട്ടലിന്റെ മാനേജരായ മറ്റൊരു മാന്യമഹിളാ പുറത്തിറങ്ങി കൗൺസിലറെ ചോദ്യം ചെയ്തു ചോദ്യം ചെയ്യൽ പരിധി വിട്ടപ്പോൾ കലഹമായി മാറി ഒച്ചയും ബഹളവും കേട്ട് നാട്ടുകാരും ഓടിക്കൂടി നാട്ടുകാർക്ക് മുന്നിൽ സ്വന്തം വലിപ്പം ഒന്ന് കാണിച്ചു കൊടുക്കാൻ അവസരം ഒത്തല്ലോ എന്ന് കരുതി ഹോട്ടൽ മാനേജരായ സ്ത്രീയുടെ കരണത്ത് കൗൺസിലർ ഒരു അടി വെച്ചുകൊടുത്തു ഇതോടെ സംഭവം നിയന്ത്രണം വിട്ടു സഹികെട്ടപ്പോൾ ഹോട്ടൽ മാനേജരായ യുവതി ചില സത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു മറ്റൊന്നുമല്ല കൗൺസിലർ മഹിളയുടെ പിരിവ് പണിയായിരുന്നു ആ സ്ത്രീ തുറന്നു പറഞ്ഞത് അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു – ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ വാരിക്കോരി കാശ് തരുന്നില്ലേ പിന്നെന്തിനാണ് നിങ്ങൾ ചൂടാവുന്നത് – ഇതായിരുന്നു ഹോട്ടൽ മാനേജരായ മഹിളയുടെ രോഷം പൂണ്ട വാക്കുകൾ ഇതുകേട്ട പാടെ കൂടി നിന്നിരുന്ന ജനങ്ങൾ അന്തം വിട്ടു വലിയ ആദർശമുള്ള ഗാന്ധി പാർട്ടിയുടെ കൗൺസിലർ ഇത്തരത്തിൽ അഴിമതിക്കാരിയാണ് അല്ലേ എന്ന് ജനം തിരിച്ചറിഞ്ഞു ഇതോടെ കൗൺസിലറുടെ സമനില തെറ്റി എന്നാൽ തൻറെ കൗൺസിലർ ബിസിനസുകൾ പുറത്തുവന്നപ്പോൾ ആകെ നാണക്കേടിൽ 

ആയ കൗൺസിലർ പിന്നെ വലിയ തർക്കത്തിന് ഒന്നും മുതിർന്നില്ല ഓടി കൂടിയനാട്ടുകാർ സത്യം തിരിച്ചറിഞ്ഞപ്പോൾ സ്വയം പറഞ്ഞ കാര്യമാണ് രസകരം – വലിയ നിലയിൽ എത്തിയ വേണ്ടപ്പെട്ടവർ മേലാൽ തമ്മിൽ കലഹിക്കരുത് അങ്ങനെ കലഹിക്കുമ്പോഴാണ് പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പല നാണംകെട്ട കഥകളും പുറത്തുവരുന്നത്

എന്തായാലും കൊച്ചി പഴയ കൊച്ചിയല്ല എന്നത് പ്രചാരമുള്ള പ്രയോഗമാണ് പഴയ കൊച്ചിക്ക് അനുകരിക്കാൻ കഴിയുന്ന നല്ല ചരിത്രം ഉണ്ടായിരുന്നു സത്യസന്ധരും നിഷ്പക്ഷരും നീതിമാന്മാരും ഒക്കെയായ പൊതുപ്രവർത്തകർ ഭരണം നടത്തിയ കൊച്ചിയുടെ കഥ അതുപോലെതന്നെ കള്ളക്കച്ചവടം നടത്താതെ ന്യായമായ ബിസിനസ് നടത്തി ന്യായമായ ലാഭം ഉണ്ടാക്കി ജീവിതനിലവാരം ഉയർത്തിയ നല്ല മനുഷ്യരുടെയും ഒരു കാലം അതെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു ഗാന്ധി പാരമ്പര്യം പറയുന്ന രാഷ്ട്രീയക്കാർ മാത്രമല്ല ഗാന്ധി വിരോധികളായ രാഷ്ട്രീയക്കാരും വിപ്ലവ പാർട്ടിക്കാരും വരെ ഗാന്ധി ചിത്രമുള്ള കടലാസിന്റെ മുന്നിൽ തലകുനിക്കുന്ന കൊച്ചിയാണ് ഇപ്പോൾ ആർക്കും കാണുവാൻ കഴിയുന്നത്