കടൽ തന്ന കൊച്ചിയെ തിരിച്ചെടുക്കുമോ ?

തീരങ്ങളിൽ കയ്യേറ്റം നടത്തി കടൽ

ഇന്ത്യാരാജ്യത്തിന്റെ 3 വശങ്ങളും കടലിനാൽ ചുറ്റപ്പെട്ട കിടക്കുന്നതാണ്. ചരിത്രത്തിൻറെ കണക്കുപുസ്തകത്തിൽ രാജ്യത്തിൻറെ പല അതിർത്തികളിലും രൂപ മാറ്റങ്ങൾ വന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ചില ഭൂപ്രദേശങ്ങളിൽ കടൽ ഉൾവലിയുകയുംകര ഭൂമി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ചില പ്രദേശങ്ങളിൽ കടൽ കയറ്റം മൂലം കരപ്രദേശം വെള്ളത്തിനടിയിൽ ആവുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഏതായാലും ഒരു ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ പുതിയ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏതാണ്ട് 15 മഹാനഗരങ്ങൾ കടലിൻറെ കടന്നുകയറ്റത്തിൽ പെടും എന്നാണ് പറഞ്ഞിരിക്കുന്നത്.

1987 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലെ സമുദ്ര ഉപരിതലത്തിന്റെ പഠനങ്ങൾ നടത്തിയ സംഘമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻറർ ഫോർ സ്റ്റഡി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പോളിസി എന്ന സ്ഥാപനമാണ് ഈ കാര്യത്തിൽ വലിയ പഠനങ്ങൾ നടത്തിയത് ഇവരുടെ റിപ്പോർട്ട് പ്രകാരം ആണ് ഇപ്പോൾ മഹാനഗരങ്ങളായി പടർന്നു പന്തലിച്ചു നിൽക്കുന്ന സ്ഥലങ്ങൾ കടലിലേക്ക് താഴ്ന്നു ഇറങ്ങുന്ന സാഹചര്യം ഉണ്ടാകും എന്ന് പ്രവചിച്ചിരിക്കുന്നത്

കൊച്ചി മാത്രമല്ല മംഗളൂരു വിശാഖപട്ടണം ഉടുപ്പി പുലി തുടങ്ങിയ നഗരങ്ങളിലും കടലിൻറെ കടന്നുകയറ്റം ഉണ്ടായതായി പഠനത്തിൽ പറയുന്നുണ്ട്. 2040 ആകുമ്പോഴേക്കും ചെന്നൈ നഗരവും പനാജി നഗരവും 10 ശതമാനത്തോളം കരഭൂമി നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തും കൊച്ചി നഗരത്തിന്റെ കാര്യത്തിൽ പഠന റിപ്പോർട്ട് പറയുന്നത്. ഈ കാലയളവിൽ 1% നും അഞ്ചു ശതമാനത്തിനും ഇടയിൽ തീരദേശ ഭൂമി വെള്ളത്തിലാവും എന്നാണ് കടൽ കയറ്റത്തിന്റെ പിടിയിൽ വരുന്ന അഞ്ചാമത്തെ നഗരമായിട്ടാണ് കൊച്ചിയെ അടയാളപ്പെടുത്തിയിട്ടുള്ളത് കൊച്ചിയോടൊപ്പം ഹാൾ ദിയ വിശാഖപട്ടണം ചെന്നൈ നഗരങ്ങളും കടൽ കയറ്റത്തിൽ കുടുങ്ങും.

ഇന്ത്യയുടെ തീര മേഖലയിൽ വളർച്ച നേടിയ മഹാനഗരങ്ങളെയാണ് കടൽ കയറ്റം വലിയ പ്രതിസന്ധിയിൽ എത്തിക്കുക. നഗരം വളർന്നത് കൊണ്ടോ പുതിയ നിർമ്മിതികൾ വന്നതുകൊണ്ട് ഉണ്ടായ ഒരു പ്രതിഭാസമല്ല കടൽ കയറ്റം എന്നുകൂടി പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട് ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്. ഭൂപ്രകൃതിയുടെ ചലന അവസ്ഥയിൽ നേരിയ വ്യതിയാനങ്ങൾ ഉണ്ടായാൽ പോലും പ്രത്യക്ഷത്തിൽ വലിയ ഭീകരമായ അവസ്ഥയായിരിക്കും നമുക്ക് അനുഭവിക്കേണ്ടി വരിക.

കേരളത്തിൻറെ ഏറ്റവും വലിയ മഹാ നഗരമാണ് കൊച്ചി. കടലോര നഗരമായ കൊച്ചി ഇപ്പോൾ തന്നെ പ്രളയക്കെടുതികളിൽ മുങ്ങുന്ന സാഹചര്യം അനുഭവിച്ചു വരുന്നുണ്ട്. കടൽ ഏറ്റ സമയത്ത് കനത്ത മഴയുണ്ടായാൽ നഗരം മൊത്തത്തിൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന സ്ഥിതി ഉണ്ടാകുന്നു. ഭൂമിശാസ്ത്രപരമായി ഉണ്ടായിട്ടുള്ള ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന് വഴി കാണാതെ ഇരിക്കുമ്പോൾ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള കടൽ കയറ്റ ഭീഷണി കൂടി ഉണ്ടായിരിക്കുന്നത്. കൊച്ചി നഗരവാസികൾ നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന വെള്ളക്കെട്ട് ഭീഷണി കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് ആയിരിക്കും സമീപ ഭാവിയിൽ എത്തിച്ചേരുക.