ഇക്കുറി ചന്ദ്രശേഖരൻ വീഴും

എൻ ടി യു സി പ്രസിഡൻറ് ചന്ദ്രശേഖരനെ പുറത്താക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം...............

 

കശുവണ്ടി ഇറക്കുമതി ഇടപാടിൽ അഴിമതി നടത്തിയ കേസിൽ പ്രതിയായി നിൽക്കുന്ന ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രശേഖരനെ പ്രസിഡൻറ് പദവിയിൽ നിന്നും പുറത്താക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് സംഘടനയുടെ ഭൂരിഭാഗം സംസ്ഥാന നേതാക്കൾ യോഗം ചേർന്ന് ദേശീയ പ്രസിഡണ്ടിന് പരാതി നൽകിയിരിക്കുന്നു…… കൊച്ചിയിൽ ഐ എൻ ടി യു സി യുടെ ദേശീയ ജനറൽ സെക്രട്ടറി കെ പി ഹരിദാസിന്റെയും ദേശീയ സെക്രട്ടറി സുരേഷ് ബാബുവിന്റെയും നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന വിമതയോഗമാണ് ചന്ദ്രശേഖരനെ പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്…… അഴിമതി കേസിൽ കുറ്റക്കാരനായി മാറിയിട്ടുള്ള ഒരാൾ പ്രസിഡൻറ് പദവിയിൽ തുടരുന്നത് സംഘടനയുടെ വിശ്വാസ്യത തകർക്കുമെന്നും സംഘടനയ്ക്ക് ക്ഷീണം ഉണ്ടാക്കുമെന്നും പറഞ്ഞുകൊണ്ടാണ് വിമത നേതാക്കൾ പുറത്താക്കൽ ആവശ്യപ്പെട്ടിരിക്കുന്നത്….. ചന്ദ്രശേഖരനെ പുറത്താക്കണം എന്ന് ആവശ്യപ്പെടുന്ന കത്ത് സംഘടനയുടെ ദേശീയ സെക്രട്ടറി ഡി. സഞ്ജീവ് റെഡ്ഡിക്ക് കൈമാറി…… ഹൈദരാബാദിൽ എത്തി ദേശീയ പ്രസിഡണ്ടിന് നേരിട്ട് പരാതി സമർപ്പിക്കുകയാണ് നേതാക്കൾ ചെയ്തത്…… കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയിൽ അംഗങ്ങളായിട്ടുള്ള 200 ഓളം പ്രതിനിധികൾ പങ്കെടുത്തതായിട്ടാണ് പറയപ്പെടുന്നത്….. കഴിഞ്ഞ 15 വർഷമായി ചന്ദ്രശേഖരൻ കേരള ഐ എൻ ടി യു സി യുടെ പ്രസിഡണ്ട് പദവിയിൽ തുടരുകയാണ്….. സംഘടന പിടിച്ചടക്കാൻ വലിയ തന്ത്രങ്ങൾ പറ്റിയ ആളാണ് ചന്ദ്രശേഖരൻ….. സ്വന്തക്കാരെയും ചില ശിങ്കിടികളെയും വെച്ചുകൊണ്ട് തന്ത്രപരമായി സംഘടന പിടിച്ചടക്കിയ ചന്ദ്രശേഖരനെതിരെ പലപ്പോഴും പ്രതിഷേധം ഉയർന്നു എങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു…… എന്നാൽ ഇപ്പോൾ പഴയ സ്വാധീനം ഇല്ലാതായിരിക്കുന്നു എന്നും ഒപ്പം നിന്ന് പല നേതാക്കളും ചന്ദ്രശേഖരനെ തഴഞ്ഞതായിട്ടും പറയുന്നുണ്ട്

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ പദവിയിൽ ഇരുന്ന അവസരത്തിലാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി ചന്ദ്രശേഖരൻ നടത്തിയത്…… അന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആയിരുന്ന ആളും കശുവണ്ടി ഇറക്കുമതി കരാർ നേടിയ കമ്പനി ഉടമകളും അഴിമതി കേസിൽ പ്രതികളാണ്…. പത്തുവർഷത്തിലധികമായി നടന്നുവരുന്ന കേസിൽ ഒടുവിൽ ഹൈക്കോടതിയിൽ എത്തിയപ്പോൾ ആണ് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള ഉത്തരവ് ഉണ്ടായത്….. സിബിഐ നടത്തിയ അന്വേഷണത്തിൽ ചന്ദ്രശേഖരൻ അടക്കമുള്ളവർ പ്രഥമ ദൃഷ്ടിയ കുറ്റക്കാരാണ് എന്ന കണ്ടെത്തിയിരുന്നു…… സിബിഐ അന്വേഷണം റിപ്പോ

ർട്ട് സർക്കാരിന് സമർപ്പിക്കുകയും ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടുകയും ചെയ്തിരുന്നു….. എന്നാൽ കോൺഗ്രസിന്റെ മുതിർന്ന ഒരു നേതാവിനെ സ്വാധീനിച്ചുകൊണ്ട് മുഖ്യമന്ത്രിയുമായി ധാരണയിൽ എത്തിയ ചന്ദ്രശേഖരന്റെ പ്രോസിക്യൂഷൻ നടപടിക്കുള്ള ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്…… ഒടുവിൽ ചന്ദ്രശേഖരനെതിരെ പരാതിയുമായി എത്തിയ ആൾ വീണ്ടും ഹൈക്കോടതിയിൽ എത്തിയപ്പോൾ ആണ് മൂന്ന് മാസത്തിനകം പ്രോസിക്യൂഷൻ കാര്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കോടതിയിൽ നിർദ്ദേശിച്ചത്…. ഇതോടുകൂടിയാണ് ചന്ദ്രശേഖരൻ കൂടുതൽ കുടുക്കിലേക്ക് എത്തിച്ചേർന്നത്……

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരൻ അറസ്റ്റിലാകുന്ന സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ടാണ് വിമത വിഭാഗം യോഗം ചേർന്ന് ചന്ദ്രശേഖരനെ അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കുന്നതിനുള്ള ആവശ്യം ഉന്നയിച്ചിട്ടുള്ളത്…… ഇതിനിടയിൽ ചന്ദ്രശേഖരൻ അവസാന അടവ് എന്ന നിലയ്ക്ക് സ്വന്തക്കാരനായ ഐ എൻ ടി യു സി എറണാകുളം ജില്ലാ പ്രസിഡൻറ് ഇബ്രാഹിംകുട്ടിയെ സ്വാധീനിച്ചുകൊണ്ട് കുറച്ചുപേരുടെ യോഗം വിളിച്ചു കൂട്ടുകയും സംസ്ഥാന നേതൃയോഗം എന്ന രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട് ചന്ദ്രശേഖരന് പിന്തുണ പ്രഖ്യാപിക്കുന്ന സംഭവവും ഉണ്ടായി….. എന്നാൽ ഈ യോഗത്തിൽ സംഘടനയുടെ ഭാരവാഹിത്വത്തിൽ ഉള്ള കാര്യമായ പ്രതിനിധികൾ പങ്കെടുത്തില്ല എന്നാണ് അറിയുന്നത്

ഏതായാലും പിണറായി വിജയൻ മുഖ്യമന്ത്രിയായി വന്നശേഷം അദ്ദേഹത്തിനു മുന്നിൽ കുമ്പിട്ടു നിന്ന് കേസിലെ പ്രോസിക്യൂഷൻ നടപടി മരവിപ്പിക്കുന്നതിന് ചന്ദ്രശേഖരന് കഴിഞ്ഞിരുന്നു….. എന്നാൽ ഇതിൻറെ പേരിൽ ചന്ദ്രശേഖരന് എതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയും ചെയ്തിരുന്നു….. പിണറായി അധികാരമേറ്റ ശേഷം സർക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെ യോ ഒരു പ്രസ്താവന പോലും ചന്ദ്രശേഖരൻ നടത്തിയിട്ടില്ല…… ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ കോൺഗ്രസ് നേതാക്കളും യുഡിഎഫും ശക്തമായ സമരങ്ങൾ നടത്തിയപ്പോഴും ഐ എൻ ടി യു സി നേതൃത്വത്തിൽ ഒരു സർക്കാർ വിരുദ്ധ സമരത്തിനും ചന്ദ്രശേഖരൻ തയ്യാറായില്ല എന്നതാണ് വാസ്തവം…… ഇതിൻറെ പേരിൽ സംഘടനയുടെ സംസ്ഥാന ഭാരവാഹി യോഗങ്ങളിൽ വലിയ വിമർശനങ്ങൾ ഉണ്ടായി എങ്കിലും അതൊന്നും മുഖവിലയ്ക്ക് എടുക്കാതെ സ്വന്തം തീരുമാനങ്ങളുമായി നടക്കുകയായിരുന്നു ചന്ദ്രശേഖരൻ

ഇപ്പോൾ ഏറ്റവും ഒടുവിൽ ഹൈക്കോടതിയുടെ അന്ത്യശാസനം വന്നിരിക്കുന്ന അവസരത്തിൽ ചന്ദ്രശേഖരന് ഇനി പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്….. സിബിഐ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് പ്രകാരം 100 കോടിയിലധികം രൂപയുടെ നഷ്ടമാണ് കശുവണ്ടി ഇറക്കുമതി ഇടപാടിലൂടെ കോർപ്പറേഷന് ഉണ്ടായിട്ടുള്ളത്….. ഈ ഇടപാടിൽ ചെയർമാൻ എന്ന നിലയിൽ ചന്ദ്രശേഖരനും മറ്റുള്ളവരും മനപ്പൂർവമായി നിയമലംഘനം നടത്തി അഴിമതിക്ക് വഴിയൊരുക്കി എന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്….. മുഖ്യമന്ത്രി കോടതി ഉത്തരവുകൾ പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകിയാൽ അന്ന് തന്നെ ചന്ദ്രശേഖരൻ അറസ്റ്റിലാകും എന്ന സ്ഥിതിയാണ് ഒടുവിൽ നിലനിൽക്കുന്നത്…… ഈ അവസരങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടാണ് എല്ലാ കാലത്തും ചന്ദ്രശേഖരന്റെ നിലപാടുകളെ എതിർത്തിരുന്ന സംഘടനയുടെ സംസ്ഥാന നേതാക്കൾ ദേശീയ പ്രസിഡണ്ടിനു മുന്നിൽ ചന്ദ്രശേഖരനെ പുറത്താക്കണം എന്ന ആവശ്യവുമായി ഇപ്പോൾ എത്തിയിട്ടുള്ളത്