വയനാട്ടിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിൽ മരവിച്ച് നിൽക്കുകയാണ് കേരളം….. സർക്കാരിൻറെ സാമ്പത്തിക തകർച്ച മൂലം ദുരിതങ്ങളിൽ മുങ്ങിക്കിടക്കുകയാണ് കേരളത്തിലെ സാധാരണ ജനങ്ങൾ….. നിലവിൽ ഭരണത്തിൽ ഇരിക്കുന്ന പിണറായി വിജയൻ മുഖ്യമന്ത്രി ആയിട്ടുള്ള ഇടതുപക്ഷ മുന്നണി സർക്കാരിനെതിരെ വ്യാപകമായി ഉയരുന്ന പരാതി സർക്കാർ നിരന്തരം ധൂർത്തും അഴിമതിയും നടത്തുന്നു എന്നതാണ്…… രാഷ്ട്രീയ വിരോധികൾ ഏതു സർക്കാർ ഭരണകാലത്തും ഇത്തരം പരാതികൾ ഉന്നയിക്കാറുണ്ട്…. എന്നാൽ അതുപോലെ കാമ്പും കഴമ്പും ഇല്ലാത്ത പ്രതിപക്ഷ പ്രചാരണം അല്ല സർക്കാരിനെതിരെയുള്ള ഇപ്പോൾ ഉള്ള ധൂർത്തിന്റെ പരാതി…. സാധാരണ ജനങ്ങൾ ഒരു ദിവസം തള്ളിനീക്കാൻ പോലും പെടാപ്പാട് പെടുകയാണ്….. നിത്യോപയോ
ഗ സാധനങ്ങളുടെ വിലക്കയറ്റം ആർക്കും താങ്ങുവാൻ കഴിയുന്നില്ല….. വരുമാനങ്ങളിൽ വലിയ തോതിൽ ഇടിവ് ഉണ്ടാവുകയും ചെയ്യുന്നു….. ഇതാണ് ജനങ്ങളുടെ ദുരിതത്തിന് മുഖ്യകാരണം…. കേരള ജനത ഇത്തരത്തിൽ പലതരത്തിലുള്ള വിഷമതകളിലൂടെ നീങ്ങുമ്പോൾ ജനങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സർക്കാർ ആ ബാധ്യതയെല്ലാം മറന്നുകൊണ്ട് ആഡംബരത്തിനും ധൂർത്തിനും പിറകെ പായുന്നു എന്നതിൻറെ ഒടുവിലുള്ള തെളിവാണ് സർക്കാരിൻറെ മേന്മയും മുഖ്യമന്ത്രിയുടെ മികവും ചിത്രീകരിച്ച സിനിമ തിയേറ്റർ പരസ്യങ്ങൾ കേരളത്തിന് പുറത്തുള്ള അഞ്ചു സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് ഉള്ള തീരുമാനം….. തിയേറ്ററുകൾക്ക് നൽകേണ്ട പ്രദർശന കൂലി സർക്കാർ പാസാക്കി എന്നാണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്
കേരളത്തിൽ തുടർഭരണത്തിലൂടെ എട്ടുവർഷം പിന്നിട്ട ഇടതുപക്ഷ മുന്നണി സർക്കാരിൻറെ ഓരോ പ്രവർത്തനങ്ങളും ജനങ്ങൾ അപ്പപ്പോൾ തിരിച്ചറിയുന്നുണ്ട്….. മാധ്യമങ്ങൾ സർക്കാർ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു….. സർക്കാർ അവകാശപ്പെടുന്നത് പോലെ കേരളത്തിലെ ജനങ്ങളെ ഇടതുമുന്നണി സർക്കാർ വലിയ വികസനത്തിലേക്ക് എത്തിച്ചു എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്……. ഒരുപക്ഷേ കേരളത്തിലെ സമ്പന്ന പട്ടികയിൽ ഉള്ള ആൾക്കാർക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവുന്നില്ല… എന്നത് ശരിയായിരിക്കാം…. പക്ഷേ കേരളത്തിലെ സാധാ
രണ ജനങ്ങളും പട്ടിണി വിഭാഗങ്ങളും വലിയ ജീവിത ദുരിതങ്ങളിൽ പെട്ട കഴിയുകയാണ്
രണ്ട് ആഴ്ച കൂടി കഴിഞ്ഞാൽ ഓണക്കാലം വരികയാണ്….. കേരളത്തിലെ ജനങ്ങൾ കാണം വിറ്റും ഓണം ഉണ്ണുന്ന പാരമ്പര്യത്തിൽ നിൽക്കുന്നവരാണ്….. എന്നാൽ ഈ ഓണത്തിന് വിൽക്കാൻ കാണം പോലും ഇല്ലാത്ത ഗതികേടിലാണ് കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ…. ഓണക്കാലത്ത് മാത്രമല്ല സ്ഥിരമായി തന്നെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തിരുന്ന സർക്കാർ സംവിധാനമായ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ അടക്കം കാലിയായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പലതു കഴിഞ്ഞു….. ഓണക്കാലത്ത് വിഭവ സമാഹരണത്തിന് ഭക്ഷ്യ വകുപ്പ് സർക്കാരിനോട് ചോദിച്ചത് 500 കോടി രൂപയാണ്….. പല ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത ഏജൻറ് മാർക്ക് ഇത്ര അധികം തുക കുടിശികയായി കിടക്കുന്നു എന്നാണ് ഭക്ഷ്യമന്ത്രി പറഞ്ഞത്….. സാധാരണ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഈ കാര്യത്തിൽ പോലും സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല….. സർക്കാരിൻറെ തുടർന്നുവരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം 100 കോടി രൂപ മാത്രമാണ് സിവിൽ സപ്ലൈസ് വകുപ്പിന് അനുവദിച്ചിരിക്കുന്നത്….. കടം വീട്ടുവാൻ പോലും കഴിയാത്ത സ്ഥിതിയിൽ… ഓണക്കാലത്ത് പുതിയതായി ഭക്ഷ്യവസ്തുക്കൾ ആരു നൽകും എന്ന് ചോദ്യം ഉയരുന്നുണ്ട്
ഇതിനൊക്കെ ഇടയിലാണ് ഇപ്പോൾ സർക്കാർ പരസ്യപ്രചരണം വഴി ഗവൺമെന്റിന്റെ നിലവാരം ഉയർത്താൻ ശ്രമിക്കുന്നത്….. ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തോൽവിയാണ് ഉണ്ടായത്….. ഇതേ തുടർന്നാണ് സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ കാര്യമായി ഉയർന്നത്….. ഈ സർക്കാർ വിരുദ്ധ പ്രചാരണങ്ങൾക്ക് പകരം സർക്കാരിൻറെ മേന്മകളും മുഖ്യമന്ത്രിയുടെ ഇടപെടലുകളും വ്യക്തമാക്കുന്ന പരസ്യചിത്രം നിർമ്മിച്ച മലയാളികൾ ഏറെയുള്ള അന്യസംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പരിപാടിയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്….. പദ്ധതി പ്രകാരം പി ആർ ഡി വഴി ആന്ധ്ര… കർണാടക… മഹാരാഷ്ട്ര… മധ്യപ്രദേശ്…. ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ തിയറ്ററുകളിലാണ് പിണറായി മാഹാത്മ്യം വിളമ്പുന്ന പരസ്യം പ്രദർശിപ്പിക്കുക….. നൂറു തിയേറ്ററുകൾക്ക് ആണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്….. 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്…… നിലവിൽ പാസാക്കിയിട്ടുള്ള കണക്ക് പ്രകാരം തീയേറ്ററിൽ ഒരു പ്രദർശനത്തിന് 162 രൂപ പ്രകാരം 28 ദിവസത്തേക്കുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്…. ഇതിൻറെ ചെലവിലേക്കായി 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു നൽകുകയും ചെയ്തിട്ടുണ്ട്….. പിആർഡിയിൽ അംഗീകാരമുള്ള ഏജൻസികൾ വഴിയും ഓൺലൈൻ സിനിമാപ്രദർശനം നടത്തുന്ന കമ്പനികൾ വഴിയും ആണ് പരസ്യചിത്രം തിയറ്ററുകൾക്ക് കൈമാറുക
സർക്കാരിൻറെ ഭരണ നേട്ടങ്ങളും ഭരണ മാതൃകകളും വിശദീകരിക്കുന്നതാണ് പരസ്യ വീഡിയോ….. അതുപോലെതന്നെ സർക്കാരിൻറെ ജനക്ഷേമ പദ്ധതികൾ കൂടി ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്…… ഇതൊക്കെയാണെങ്കിലും ഈ പരസ്യപ്രദർശനത്തിൽ വ്യാപകമായ വിമർശനമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്….. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തിയ നവകേരള സദസ്സിന്റെ പരിപാടിക്കായി പോസ്റ്ററും നോട്ടീസും അച്ചടിച്ച ചെലവ് 9 കോടിയിൽ അധികമായി വന്നതുതന്നെ ഇപ്പോഴും ചർച്ചയായി നിലനിൽക്കുന്നുണ്ട്….. സർക്കാർ തന്നെ വെളിപ്പെടുത്തുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കണക്കുകളാണ്…. ഓരോ ആവശ്യം ഉയർന്ന വരുമ്പോഴും ധനകാര്യ മന്ത്രി കേന്ദ്രം തരുന്നില്ല കേന്ദ്രം അനുവദിക്കുന്നില്ല തുടങ്ങിയ മുട്ടാ യുക്തികൾ പറഞ്ഞുകൊണ്ട് തടിതപ്പുന്ന കാഴ്ചയാണ് കേരളത്തിലെ സാധാരണ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്
നിലവിൽ സെപ്റ്റംബർ മാസത്തിൽ സർക്കാരിന് മുന്നോട്ട് നീങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് 25000 കോടി രൂപയെങ്കിലും കണ്ടെത്താൻ കഴിയണം….. ഓണം അലവൻസ്… ബോണസ്… ശമ്പളം… കൂടാതെ ലക്ഷക്കണക്കിന് വരുന്ന ആൾക്കാരുടെ സാമൂഹിക ക്ഷേമ പെൻഷനുകൾ തുടങ്ങിയവയെല്ലാം കൊടുത്തു തീർക്കാൻ ഇത്രയധികം തുക കണ്ടെത്തേണ്ടിവരും എന്ന കണക്ക് പുറത്തുവന്നിട്ടുള്ളതാണ്…. ഇതിന് കാര്യമായ വഴികൾ ഒന്നും കാണാതെ വിഷമവൃത്തത്തിൽ നിൽക്കുന്ന സർക്കാർ ആണ് വലിയ വികസനവും ജനക്ഷേമവും നടത്തി എന്ന് അവകാശപ്പെടുന്ന സിനിമ പരസ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്