രാജ്യത്ത് പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുകൂടി ഉണ്ടാക്കിയ മുന്നണിയാണ് ഇന്ത്യ സഖ്യം. ഈ മുന്നണി രൂപപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും മുന്നിൽ നിന്നത് തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ സ്റ്റാലിൻ ആയിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകനായ സ്റ്റാലിൻ ഡിഎംകെ എന്ന പാർട്ടിയുടെ തലവൻ കൂടിയാണ്. കഴിഞ്ഞ കുറച്ചുകാലമായി തമിഴ്നാട് രാഷ്ട്രീയത്തെ മുഖ്യമന്ത്രി സ്റ്റാലിൻ സ്വന്തം കൈപ്പിടിയിൽ ഒതുക്കി നിർത്തിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ഒടുവിൽ നടന്ന ലോകസഭ തെരഞ്ഞെടുപ്പിലും വൻ വിജയമാണ് ഡി എം കെ നേടിയെടുത്തത്. അങ്ങനെ തമിഴ്നാട്ടിൽ എങ്കിലും വലിയ പ്രതാപത്തിൽ നീങ്ങുന്ന ആളാണ് സ്റ്റാലിൻ ബിജെപിയുടെ നിലപാടുകളെയും കേന്ദ്രഭരണത്തെയും ശക്തമായ ഭാഷയിൽ എതിർത്തിരുന്ന സ്റ്റാലിനും ഡിഎംകെ നേതാക്കളും മനസ്സു മാറി ചിന്തിക്കുന്നു എന്ന തോന്നൽ തമിഴ്നാട് രാഷ്ട്രീയത്തിൽ പടർന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വലിയ കാത്തിരിപ്പ് ഇല്ലാതെ സ്റ്റാലിനും ഡി എം കെയും ബിജെപി മുന്നണിയിലേക്ക് കാലുമാറും എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടിൽ ബിജെപിയുടെ ദേശീയ നേതാക്കൾ പതിവില്ലാത്ത വിധത്തിൽ സന്ദർശനത്തിന് എത്തുകയാണ്. മുതിർന്ന ബിജെപി നേതാക്കളാണ് തമിഴ്നാട്ടിൽ പല പരിപാടികളുടെയും പേരിൽ എത്തുന്നതും അതുവഴി തന്നെ സ്റ്റാലിനെ നേരിൽ കാണുകയും ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാവും രാജ്യരക്ഷാ മന്ത്രിയുമായ രാജ്നാഥ് സിംഗ് ചെന്നൈയിൽ എത്തി സ്റ്റാലിന്റെ പിതാവായ കരുണാനിധിയുടെ സ്മാരകത്തിൽ സന്ദർശനം നടത്തുകയും അതിനുശേഷം സ്റ്റാലിനും ആയി ചർച്ച നടത്തുകയും ചെയ്തിരുന്നു. അടുത്ത ദിവസത്തിൽ തന്നെയാണ് മറ്റു ചില ബിജെപി നേതാക്കളും ചെന്നൈയിൽ എത്തിയത്. മുഖ്യമന്ത്രി സ്റ്റാലിൻ ഇന്ത്യ സഖ്യം വിട്ട ബിജെപി മുന്നണിയിൽ ചേരും എന്ന തരത്തിലുള്ള വലിയ പ്രചരണങ്ങൾ നടത്തുന്നത് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എ.ഐ എ ഡി എം.കെനേതാക്കൾ തന്നെ ആണ്. അവരുടെ വാദങ്ങൾക്ക് ശക്തി പകരുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിജെപി നേതാക്കളും സ്റ്റാലിനും ആയിട്ടുള്ള അടുപ്പവും സന്ദർശനങ്ങളും.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ തമിഴ്നാട്ടിലെ നേതാവായ എച്ച് രാജ വിവാദമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ഒരുമാസത്തിനുള്ളിൽ ഡിഎംകെയുടെ അര ഡസനോളം നേതാക്കൾ ജയിലിൽ ആകും എന്ന പ്രസ്താവനയാണ് നേതാവ് നടത്തിയത്. ഇത് വെറുതെ പറയുകയായിരുന്നു എന്നും തമിഴ്നാട്ടിൽ സ്റ്റാലിൻ ഒപ്പം നിൽക്കുന്ന ഡി.എം കെ നേതാക്കളിൽ പലരും വലിയ തോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടാക്കിയിട്ടുള്ളതായിട്ടും പരാതികൾ ഉയർന്നിരുന്നതാണ്. ഇവരെ ഉന്നം വെച്ചുകൊണ്ടാണ് രാജ പ്രസംഗിച്ചത് എന്നാണ് പറയപ്പെടുന്നത്. ഏതായാലും സ്റ്റാലിൻ അടക്കം വലിയതോതിൽ സമ്പത്ത് ഉണ്ടാക്കി കഴിഞ്ഞു എന്നത് തമിഴ്നാട്ടിൽ പ്രതിപക്ഷത്തിൻ്റെ സ്ഥിരം പ്രചാരണം ആയി മാറിയിട്ടുണ്ട്. ഈ പറയുന്ന അഴിമതിക്കാരായി വന്ന നേതാക്കൾ ബിജെപിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ഇരകളാകും എന്ന ഭയപ്പാട് ഈ നേതാക്കൾക്ക് ഉണ്ട് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും എല്ലാം എപ്പോൾ വേണമെങ്കിലും റൈഡിന് എത്തും എന്ന ഭയപ്പാട് ഡി.എം കെ നേതാക്കളിൽ പലർക്കും ഉണ്ട്. ഇത്തരം ഒരു പ്രതിസന്ധിയിൽ നിൽക്കുന്നതുകൊണ്ട് കേന്ദ്രസർക്കാരിൻറെ സഹായം സ്വാഭാവികമായും ഇവർ തേടുന്നത് ഒഴിവാക്കാൻ കഴിയില്ല. ബിജെപി നേതാക്കളും പ്രധാനമന്ത്രിയും കഴിഞ്ഞില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അറസ്റ്റും ഒക്കെ നേരിടേണ്ടി വരും എന്ന ഭയപ്പാടാണ് നേതാക്കൾക്ക് ഉള്ളത്.
ഇത്തരത്തിലുള്ള ഉറക്കം കെടുത്തുന്ന ഭയം ഉള്ളതുകൊണ്ട് അതിനു കൂടി ഒരു പരിഹാരം ബിജെപി മുന്നണിയിലേക്ക് കൂടുക എന്നത് മാത്രമാണ്. അതുകൊണ്ട് കൂടിയാണ് സ്റ്റാലിൻ അടക്കം ബിജെപി നേതാക്കളുമായി അടുപ്പം പുലർത്തുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിന് സഹായകരമായ ചരിത്രവും സ്റ്റാലിനും ഡി എം കെ എന്ന പാർട്ടിക്കും ഉണ്ട് കരുണാനിധിയുടെ കാലത്ത് തമിഴ് നാട്ടിലെ ഡി എം കെ പാർട്ടി ബിജെപി മുന്നണിയിൽ നിന്നുകൊണ്ട് ഒരുമിച്ച് നീങ്ങിയ രാഷ്ട്രീയ ചരിത്രം ഉണ്ട്. ഈ പശ്ചാത്തലം ഉപയോഗപ്പെടുത്തി ഭാവിയിൽ വ്യക്തിപരമായി കുടുക്കിൽ പെടാതിരിക്കാൻ ബിജെപി മുന്നണിയോട് അടുക്കുക എന്ന ഒരു നയം സ്റ്റാലിൻ സ്വീകരിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇത്തരം കഴിഞ്ഞ കാല ചരിത്രങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടാണ് തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിൽ നേതാക്കൾ അടക്കം സ്റ്റാലിൻ കോൺഗ്രസ് നയിക്കുന്ന ദേശീയതലത്തിലുള്ള ഇന്ത്യ മുന്നണിയെ തഴയും എന്ന രീതിയിലുള്ള പ്രസ്താവനകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏതായാലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അഴിമതിക്കാരും സാമ്പത്തിക തട്ടിപ്പുകാരുമായ പല നേതാക്കളും കേസുകൾ തുടങ്ങിയ അവസരത്തിൽ ബിജെപി മുന്നണിയുമായി അടുക്കുകയും, ഈ നേതാക്കളെല്ലാം ഉയർന്നുവന്ന കേസുകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത അനുഭവങ്ങളും മുന്നിലുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എം കെ സ്റ്റാലിനും സ്വന്തം പാർട്ടിയും ബിജെപിയിലേക്ക് കടന്നു കയറിയാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.