ശബരിമലയിലെ പുതിയ ഭസ്മക്കുളം നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

ശബരിമലയില്‍ പുതിയ ഭസ്മക്കുളം നിർമിക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർപ്രവർത്തനങ്ങള്‍ തടഞ്ഞത് രണ്ട് ആഴ്ചത്തേക്കാണ്.

കൊച്ചി: ശബരിമലയില്‍ പുതിയ ഭസ്മക്കുളം നിർമിക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർപ്രവർത്തനങ്ങള്‍ തടഞ്ഞത് രണ്ട് ആഴ്ചത്തേക്കാണ്.

തീരുമാനം തന്നെ അറിയിച്ചില്ലെന്ന സ്പെഷ്യല്‍ കമ്മിഷണർ റിപ്പോർട്ട് നല്‍കിയതിനെ തുടർന്നാണ് സ്റ്റേ അനുവദിച്ചത്.

ഇപ്പോഴുള്ള സ്ഥലത്ത് ശുദ്ധിയും ശുചിത്വവും കുറവുണ്ടെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഭസ്മക്കുളം നിലവിലെ സ്ഥാനത്തുനിന്നും മാറ്റാൻ തീരുമാനമായത്. നിലവില്‍ സന്നിധാനത്ത് പടിഞ്ഞാറ് ശൗചാലയ കോംപ്ലക്സുകള്‍ക്ക് നടുവിലായിട്ടാണ് ഭസ്മക്കുളമുള്ളത്.