ഇത്തരം പെണ്ണുങ്ങൾ ഉണ്ടെങ്കിൽ കാര്യങ്ങൾ ഉഷാർ

വിവാഹമോചനക്കാരി മാസ ചെലവ് ചോദിച്ചത് ആറു ലക്ഷം രൂപ

കേട്ടാൽ പെട്ടെന്ന് ആരും വിശ്വസിക്കില്ല. എന്നാൽ ഇത് നമുക്ക് മുന്നിൽ നടന്ന സംഭവമാണ്. വിവാഹ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു മോചനം നേടിയ ഒരു യുവതി ഭർത്താവിൽ നിന്നും ജീവനാംശമായി ചോദിച്ചത് മാസം തോറും ആറുലക്ഷം രൂപ വേണമെന്ന് ആണ്.
ഇതിന് പറയുന്ന കാരണങ്ങളാണ് ബഹു കേമം. യുവതിക്ക് മാസംതോറും വസ്ത്രവും വളയും ചെരുപ്പും ഒക്കെ വാങ്ങാൻ 15,000 രൂപ ചെലവ് വരുന്നുണ്ട്. മാസത്തിൽ യുവതിക്ക് ഭക്ഷണ ചെലവ് അറുപതിനായിരം രൂപ ആണ്. ഇതിന് പുറമെയാണ് യുവതിക്ക് മുട്ടുവേദനയുടെ ചികിത്സയ്ക്ക് വരുന്ന ഭീമമായ മറ്റൊരു സംഖ്യ അത് നാലര ലക്ഷം രൂപ വരുന്നു എന്നാണ്. യുവതി കോടതിയിൽ അഭിഭാഷകൻ വഴി സമർപ്പിച്ച ഹർജിയിൽ പറഞ്ഞത് ഏതായാലും യുവതിയുടെ ഈ നീതീകരണം ഇല്ലാത്ത പരാതി കേട്ട ജഡ്ജി യുവതിക്ക് മനസ്സിലാവുന്ന ഭാഷയിൽ കാര്യമായി നാലു വാക്ക് പറഞ്ഞുകൊണ്ട് ഹർജി തള്ളി.

2023 ൽ വിവാഹബന്ധം വേർപെട്ട ശേഷമാണ് യുവതി ഭർത്താവിൽ നിന്നും പ്രതിമാസ ചെലവു തുക ആവശ്യപ്പെട്ടുകൊണ്ട് കുടുംബ കോടതിയെ സമീപിച്ചത്. ആ പരാതിയിൽ കോടതി ഭർത്താവായ ആളിനോട് മാസംതോറും അമ്പതിനായിരം രൂപ വീതം യുവതിക്ക് നൽകണം എന്ന് ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇതിൽ തൃപ്തി വരാത്ത യുവതി ബംഗളൂരു ഹൈക്കോടതിയിൽ ഹർജിയുമായി എത്തുകയായിരുന്നു. കർണാടക സ്വദേശിയായ രാധ ആണ് ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. ഭർത്താവ് നരസിംഹയിൽ നിന്നും മാസംതോറും ആറുലക്ഷം രൂപ ജീവനാംശം കിട്ടണം എന്നതായിരുന്നു ഹർജിയിലെ വാദം. വാദങ്ങൾ കേട്ട ഹൈക്കോടതി ജഡ്ജി രൂക്ഷമായ ഭാഷയിൽ യുവതിയെ വിമർശിച്ചു. ഒറ്റയ്ക്ക് കഴിയുന്ന യുവതിക്ക് ഒരു മാസം ജീവിക്കാൻ 6 ലക്ഷം രൂപ ചെലവ് വരുന്നു എന്നത് കള്ളക്കഥയാണ് എന്നും ഇത്തരത്തിൽ ഒരു ആവശ്യം ഉണ്ടെങ്കിൽ ഇപ്പോൾ വിവാഹ ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രയായി കഴിയുന്ന യുവതിയായ രാധ സ്വന്തമായി പണിയെടുത്ത് ഈ തുക സമ്പാദിക്കട്ടെ എന്നാണ് ഹൈക്കോടതി ജഡ്ജി വിമർശിച്ചത്.

വിവാഹ ബന്ധത്തിൽ യുവതിക്ക് കുട്ടികൾ ഇല്ലാത്തതും കുടുംബം പുലർത്തേണ്ടത് ഇല്ലാത്തതും ആയ സാഹചര്യം ആണ് ഉള്ളത്. ഇതൊക്കെയാണെങ്കിലും ജീവിക്കാൻ 6 ലക്ഷം മാസംതോറും വേണം എന്ന് പറയുന്നത്. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് പറഞ്ഞു കൊണ്ടാണ് ഹർജി കോടതി തള്ളിയത്. ഹർജി തള്ളിയ ജഡ്ജി യുവതിയായ പരാതിക്കാരിയോട് ഒരു ഉപദേശം നടത്തുകയും ചെയ്തു. ജീവിതത്തിന് പ്രതിസന്ധി ഉണ്ടെങ്കിൽ ന്യായവും മാന്യവുമായ തുകയുടെ ജീവനാംശം ചോദിച്ചു കൊണ്ട് വീണ്ടും പരാതി സമർപ്പിച്ചാൽ അത് പരിഗണിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് ഹർജി കോടതി തള്ളിയത്. ബംഗളൂരു ഹൈക്കോടതിയിൽ ഓഗസ്റ്റ് ഇരുപതിനാണ് ഈ കേസ് വാദത്തിന് വന്നത്. ഏതായാലും ബന്ധപ്പെടുത്തിയ യുവതികൾ ചിലരെങ്കിലും മുൻ ഭർത്താവിനോട് വൈരാഗ്യം വച്ചുകൊണ്ട് കോടതികൾ കയറി ഇറങ്ങുന്ന ഏർപ്പാട് ഇപ്പോഴും തുടരുന്നുണ്ട്. ബംഗളൂരു ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവും ഉപദേശവും ഇത്തരം പ്രവർത്തനങ്ങൾക്ക് നീങ്ങുന്ന സ്ത്രീകൾക്ക് ഒരു അനുഭവമായി മാറട്ടെ എന്ന് ആശിക്കാം.