ഞാൻ കല്യാണം കഴിച്ചു എന്ന് രാഹുൽഗാന്ധി.

ഞെട്ടിത്തരിച്ച് ഇന്ത്യയിലെ രാഷ്ട്രീയ ലോകം.

ഴിഞ്ഞ 30 വർഷമെങ്കിലും ആയി കോൺഗ്രസിന്റെ നേതാവായ രാഹുൽ ഗാന്ധിയെ അസ്വസ്ഥപ്പെടുത്തുന്ന ഒരു ചോദ്യമാണ് വിവാഹ കാര്യം.ഏത് പൊതു സദസ്സിൽ ചെന്നാലും രാഷ്ട്രീയവും സാമൂഹികവും ഒക്കെയായ ചോദ്യങ്ങൾ ഉയർന്ന് കഴിഞ്ഞാൽ സദസ്സിൽ നിന്നും രാഹുലിന് നേരെ വരുന്ന ചോദ്യം ഇതായിരുന്നു. താങ്കൾ എപ്പോഴാണ് വിവാഹം കഴിക്കുക… ആരായിരിക്കും താങ്കളുടെ വധു.എവിടെ നിന്നാണ് താങ്കൾ വിവാഹം കഴിക്കാൻ ആലോചിക്കുന്നത്.ഇത്തരം ചോദ്യങ്ങൾ കേട്ട് കേട്ട് മടുത്തു.ഒടുവിൽ കഴിഞ്ഞ ദിവസം മുന്നിലിരുന്ന വരെ എല്ലാം ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഒരു മറുപടി നൽകി.നിങ്ങൾ ആശങ്കപ്പെടേണ്ട ഞാൻ കല്യാണം കഴിച്ചു. ഇതുകേട്ട പാടെ എന്താണ് ഈ കേൾക്കുന്നത് എന്ന് ആശ്ചര്യപ്പെട്ട് നോക്കിയിരിക്കുമ്പോൾ രാഹുൽ ഗാന്ധി വിശദീകരണം നടത്തി.ഞാൻ കല്യാണം കഴിച്ചത് കോൺഗ്രസ് പാർട്ടിയെ ആണ്…. ആ കോൺഗ്രസ് പാർട്ടിയുടെ കൂടെയാണ് ഞാൻ രാപകൽ കഴിയുന്നത്.ഇത്രയും കേട്ടപ്പോൾ അത്ഭുതത്തോടെയും വളരെ ആദരവോടെയും കേട്ടിരുന്നവർ നിശബ്ദരായി.

ജമ്മുകാശ്മീരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുകയാണ്.ഇതിൽ പങ്കെടുക്കാനായി ശ്രീ നഗറിൽ എത്തിയ രാഹുൽ ഗാന്ധിയെ കാണുവാൻ എത്തിയ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിനിടയിലാണ് രാഹുൽഗാന്ധി ഞെട്ടിപ്പിക്കുന്ന ഈ പ്രയോഗം നടത്തിയത്. ഒരു തുറന്ന സ്ഥലത്ത് വട്ടം കൂടിയിരുന്ന കുട്ടികൾക്ക് നടുവിലിരുന്നാണ് അവരുടെ ചോദ്യങ്ങൾക്ക് രാഹുൽഗാന്ധി മറുപടി നൽകിയത്.രാഷ്ട്രീയ കാര്യങ്ങളും അതോടൊപ്പം തന്നെ വിദ്യാഭ്യാസ വിഷയങ്ങളും ഒടുവിൽ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും വിദ്യാർത്ഥികൾ നിരവധി ചോദ്യങ്ങൾ ചോദിച്ച ശേഷമാണ് വിവാഹ കാര്യം ഉയർത്തിയത്. മുൻകാലങ്ങളിൽ എല്ലാം ഇതേ ചോദ്യം ഉയർന്നപ്പോൾ തനിക്ക് ചേർന്ന ഒരു പെൺകുട്ടിയെ കിട്ടട്ടെ അപ്പോൾ ഉണ്ടാകും വിവാഹം എന്നായിരുന്നു രാഹുൽ ഗാന്ധി മറുപടി പറഞ്ഞിരുന്നത്.വിവാഹ ആലോചനകൾ ഇപ്പോൾ എവിടെയെത്തി നിൽക്കുന്നു എന്നായിരുന്നു 54 വയസ്സിൽ എത്തിയ രാഹുൽ ഗാന്ധിയോട് വിദ്യാർത്ഥികൾ ചോദിച്ചത്. രാഹുൽ ഗാന്ധിയുടെ മറുപടികളും വിശദീകരണങ്ങളും വിദ്യാർത്ഥികളിൽ വലിയ ആവേശം ഉണ്ടാക്കുകയും ചെയ്തു.കോൺഗ്രസ് പാർട്ടിയാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ബന്ധു എന്നും പാർട്ടിയെ മുന്നോട്ടു നയിക്കുന്നത് മാത്രമാണ് ജീവിതത്തിൻറെ ലക്ഷ്യം എന്നും വ്യക്തമാക്കുന്ന മറുപടിയാണ് അവിടെ വെച്ച് രാഹുൽ ഗാന്ധി നൽകിയത്

വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണങ്ങൾക്ക് ഒടുവിൽ ചില വിദ്യാർത്ഥികൾ സഹോദരിയായ പ്രിയങ്ക ഗാന്ധിയുമായി ഫോണിൽ സംസാരിക്കാൻ അവസരം ഒരുക്കാമോ എന്നാ ആവശ്യം ഉന്നയിച്ചപ്പോൾ സ്വന്തം ഫോണിൽ വീഡിയോ കോൾ ലഭ്യമാക്കി പ്രിയങ്ക ഗാന്ധിയുമായി വിദ്യാർഥികൾക്ക് സംസാരിക്കാനുള്ള അവസരം കൂടി ഉണ്ടാക്കി.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ അനുഭവിച്ചറിഞ്ഞു പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധിയിൽ നിന്നും തികച്ചും വ്യത്യസ്തവും ആസ്വാദ്യകരവുമായ ഒരു മറുപടിയും വിശദീകരണവും ഉണ്ടായപ്പോൾ അതൊരു പുതിയ അനുഭവമായും ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തമായും വിദ്യാർത്ഥികൾ കാണുകയാണ് ഉണ്ടായത്