ബലാത്സംഗ പരാതിയിലടക്കം നടന് സിദ്ദിഖിനെതിരായ പരാതികളില്‍ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പൊലിസിന്റെ അപേക്ഷകള്‍ കോടതി ഇന്ന് പരിഗണിക്കും.
സിദ്ദിഖിനെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിക്കായി പൊലിസ് തിരുവനന്തപുരം സി ജെ എം കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷകൾ ഇന്ന് പരിഗണിക്കാം എന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ബലാത്സംഗം നടന്നു എന്ന് പരാതിയില്‍ പറയുന്ന തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ രേഖകള്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെ സംബന്ധിച്ചടുത്തോളം ഈ രേഖകൾ ഏറെ നിര്‍ണായകമാണ്.
യുവനടി നൽകിയ പരാതിയിലാണ് നടന് സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് ബലാത്സംഗത്തിന് കേസെടുത്തത്.