പോലീസിനെ ഭരിക്കുന്നത് ഗൂഢ സംഘം.

പോലീസ് തലവന്മാർ തറപ്പണി നടത്തുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും, ആഭ്യന്തര വകുപ്പിനെയും, പോലീസ് മേധാവികളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് മുൻമന്ത്രിയും സിപിഎം എംഎൽഎയുമായ കെ.ടി ജലീൽ രംഗത്ത് വന്നു.സ്വന്തം ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജലീൽ കടുത്ത വിമർശനങ്ങൾ നടത്തിയിരിക്കുന്നത്.എംഎൽഎ ആയ അൻവറും പോലീസ് സൂപ്രണ്ട് സുജിത്ത് ദാസും എ ഡി ജി പി എം ആർ അജിത് കുമാറും അടങ്ങുന്ന സംഘം പുറത്ത് വിട്ടിട്ടുള്ള വാർത്തകളും തട്ടിപ്പുകളും അഴിമതിയും അന്വേഷിക്കണം എന്നും. പോലീസ് തലപ്പത്ത് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥ ആണെന്നും.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ഗൂഢസംഘം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും.ജലീൽ കുറിപ്പിൽ പറയുന്നുണ്ട്.കേരളത്തിലെ മുൻ മന്ത്രിയും ഇപ്പോൾ സിപിഎം എംഎൽഎയുമായ കെ ടി ജലീൽ അടുത്തകാലത്തായി സർക്കാരിനെയും പാർട്ടിയുടെ നിലപാടുകളെയും വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നുണ്ട്.ഖുർആൻ പുസ്തകത്തിനുള്ളിൽ സ്വർണം തിരുകി കള്ളക്കടത്തു നടത്തി എന്ന സംഭവം പുറത്തുവന്നപ്പോൾ പ്രതിസ്ഥാനത്ത് നിന്നിരുന്ന ജലീലിനെ മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ കാര്യമായി പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിരുന്നില്ല. ഇതിനുശേഷമാണ് ജലീൽ വിമർശനങ്ങളുമായി രംഗത്തുവരാൻ തുടങ്ങിയത്.

പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ചും മറ്റു ഉന്നത പദവികൾ അലങ്കരിക്കുന്ന പോലീസ് മേധാവികളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചു അന്യായമായ പ്രവർത്തനങ്ങളും ഇടപെടലുകളും നടത്തുന്ന സംഘം പ്രവർത്തിച്ചുവരുന്നതായി ജലീൽ ആരോപിച്ചു. സർക്കാരിനെ പോലും ദോഷകരമായി ബാധിക്കുന്ന കേസുകളിൽ ഇടപെടുവാനും അട്ടിമറിക്കാനും ഐപിഎസ് ഉദ്യോഗസ്ഥരായ പോലീസ് മേധാവികൾ രംഗത്ത് വരുന്നുണ്ട് എന്നാണ് ജലീൽ പരാതിയായി പറയുന്നത്.ഏതു കേസും അട്ടിമറിക്കാൻ ഈ ഉന്നത ഉദ്യോഗസ്ഥർക്ക് ഒരു മടിയുമില്ല എന്നും.ഇതിന് എല്ലാം താങ്ങും തണലുമായി നിൽക്കുന്ന ചിലർ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ട് എന്നും.ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ ഇവരുടെ പ്രവർത്തനങ്ങൾ ദോഷകരമായി ബാധിക്കുന്നത് തിരിച്ചറിയണം എന്നും ജലീൽ പറയുന്നുണ്ട്.

പോലീസ് തലപ്പത്ത് തന്നെ ഇപ്പോൾ കുത്തഴിഞ്ഞ അവസ്ഥയാണ്.ഇത് മുതലെടുത്തുകൊണ്ട് താഴെത്തട്ടിൽ ഉള്ള ഉയർന്ന പോലീസ് മേധാവികൾ എല്ലാത്തരം തെറ്റുകൾക്കും നേതൃത്വം കൊടുക്കുകയാണ്.പോലീസ് സേനയിൽ തന്നെ നല്ലൊരു വിഭാഗം ആൾക്കാർ നിരാശരും ആശങ്ക ഉള്ളവരും ആണെന്ന് ജലീൽ പറഞ്ഞു.പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ താഴെത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരെ കൂലിപ്പണിക്കാരെ പോലെ ആണ് കാണുന്നത്. മാത്രവുമല്ല പല മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാരെ പരമ പുച്ഛമാണ്. വളരെ മോശമായ രീതിയിലാണ് നേതാക്കളായ രാഷ്ട്രീയക്കാരോട് പോലും പോലീസ് മേധാവികൾ പെരുമാറുന്നത്.നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥർ വകുപ്പിൽ നിന്നും ലഭിക്കുന്ന വാഹനവും വീടും മറ്റു സൗകര്യങ്ങളും ദുരുപയോഗം ചെയ്യുകയാണ്.സാധാരണ പോലീസുകാരെ വീട്ടുവേലയ്ക്ക് വരെ ഉപയോഗിക്കുന്ന പോലീസ് മേധാവികൾ ഉണ്ട് എന്നും ജലീൽ കുറ്റപ്പെടുത്തുന്നു.

എന്തെങ്കിലും കാര്യം സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ എത്തുന്ന രാഷ്ട്രീയക്കാരെ അവഗണിക്കുകയും പുച്ഛത്തോടെ കാണുകയും ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ സ്വാഭാവികമായും പോലീസ് സ്റ്റേഷനുകളിൽ നിന്നും അകലുന്ന സ്ഥിതി ഉണ്ടാകും.ഇത്തരം സാഹചര്യത്തിൽ ചില മാഫിയ സംഘങ്ങൾ സ്റ്റേഷനുകളിൽ കടന്നു കൂടി പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തുകയും ചെയ്യും.പോലീസിലെ ഉന്നതർ പലരും ഇത്തരം മാഫിയ സംഘങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റി അവരുടെ പ്രവർത്തനങ്ങൾക്ക് സഹായികളായി മാറുന്നുണ്ട് എന്നും ജലീൽ വിശദീകരിക്കുന്നു.ഇത്തരം അനുഭവങ്ങൾ തുടരുമ്പോൾ ആത്യന്തികമായി ഇതെല്ലാം ബാധിക്കുന്നത് മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും ആണ്.

ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്ന പി വി അൻവർ എംഎൽഎ യുമായി ബന്ധപ്പെട്ട രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടത്തിയതായി പറയുന്ന അഴിമതിയും അവർക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും വിട്ടുവീഴ്ചയില്ലാതെ അന്വേഷിക്കുന്നതിനും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിനും മുഖ്യമന്ത്രി തയ്യാറാകണമെന്നും കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയ സ്ഥിതിയിൽ ആണെന്നും കുറ്റപ്പെടുത്തിയിരിക്കുകയാണ് ജലീൽ തൻറെ കുറിപ്പിലൂടെ

മുസ്ലിംലീഗിന്റെ യുവജന സംഘടനയിലൂടെ നേതൃനിരയിൽ എത്തിയ ആളാണ് ജലീൽ. എന്നാൽ ലീഗ് നേതാക്കളുമായി ഭിന്നിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ച് സി പി എം പിന്തുണയോടു കൂടി മത്സരിച്ച് നിയമസഭാംഗമായി മാറുകയും പിന്നീട് യഥാർത്ഥ സിപിഎം അംഗമായി നിയമസഭയിൽ എത്തുകയും മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത ആളാണ് കെ ടി ജലീൽ.മുഖ്യമന്ത്രിയുടെ വലിയ ഇഷ്ടക്കാരനായി മാറിയിരുന്ന ജലീൽ അടുത്തകാലത്തായി സർക്കാരിന്റെ മാത്രമല്ല ചില മന്ത്രിമാരുടെ പ്രവർത്തനങ്ങളെ പോലും വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.ഇപ്പോൾ നേരിട്ട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെ പോലും തുറന്നടിക്കാനും ജലീൽ തയ്യാറായിരിക്കുകയാണ്