അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്.

സ്ഥാനാർത്ഥി കമലഹാരിസ് ആള് പിശകെന്ന് ട്രംപ്.

മേരിക്കയിൽ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.നമ്മുടെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങൾ അല്ല അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ നടക്കുക.തെരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ രംഗത്ത് വന്നു കഴിഞ്ഞാൽ പൊതുവേദിയിൽ സ്ഥാനാർഥികൾ ഒരുമിച്ചിരുന്ന് വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയും ഈ അഭിപ്രായങ്ങൾ വിലയിരുത്തിയാണ് വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് സംവാദങ്ങളിൽ വിഷയങ്ങൾ പഠിച്ച് ജനകീയ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരമാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുന്നവർക്ക് ആയിരിക്കും ജന പിന്തുണ സാധാരണ ലഭിക്കുക.

മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും സ്ഥാനാർഥികളാണ് മുഖാമുഖം മത്സരിക്കുക.നിലവിൽ പ്രസിഡൻറ് ആയിരുന്ന ജോ ബൈഡൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി രംഗത്തുവന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് വൈസ് പ്രസിഡൻറ് ആയിരുന്ന കമലഹാരിസാണ് സ്ഥാനാർഥിയായി കടന്നുവന്നത്.കമല ഹാരിസിനെ എതിർക്കുന്നത് മുൻ പ്രസിഡണ്ടും വലിയ വിവാദങ്ങൾ ഉയർത്തിയ നേതാവുമായ ഡൊണാൾഡ് ട്രംപ് ആണ്.ഇപ്പോൾ അദ്ദേഹം റിപ്പബ്ലിക്കേഷൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഉണ്ട്.വലിയ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നത്.ഇതിനിടയിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായ കമല ഹാരിസിനെതിരെ ലൈംഗിക ആരോപണം അടങ്ങുന്ന കുറിപ്പുമായി ട്രംപ് രംഗത്ത് വന്നു.ആദ്യം പുറത്തുവന്ന ലൈംഗിക ആരോപണം അടങ്ങുന്ന പോസ്റ്റ് ട്രംപ് സ്വമേധയാ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.ഇതേ തുടർന്ന് അതി രൂക്ഷമായ തർക്കങ്ങളും വിവാദങ്ങളും ആണ് ഇപ്പോൾ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുന്നത്

സ്ഥാനാർഥി കമലഹാരിസും മുൻ സ്റ്റേറ്റ് സെക്രട്ടറി ആയ ഹിലരി ക്ലിന്റനും രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടി മറ്റ് ചിലരുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങി കൊടുത്തിട്ടുണ്ട് എന്ന തികച്ചും അപവാദം നിറഞ്ഞ പോസ്റ്റാണ് ട്രംപ് പുറത്തുവിട്ടത്.ഇതിന് ബലം പകരുന്ന രീതിയിൽ 1990 കളിൽ അമേരിക്കൻ പ്രസിഡൻറ് ആയിരുന്ന ബിൽ ക്ലിന്റൺ തൻറെ പേഴ്സണൽ സെക്രട്ടറിയായിരുന്ന മോണിക്ക ലവൻസ്ക്കി എന്നാൽ യുവതിയുമായി അവിഹിതബന്ധം ഏറെക്കാലം പുലർത്തിയിരുന്നു എന്ന പഴയ റിപ്പോർട്ടും കൂട്ടിച്ചേർത്തിട്ടുണ്ട്.അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലെ ഭരണാധിപന്മാർ ലൈംഗിക ആരോപണങ്ങളിൽ കടന്നുവരുന്നത് ഒരു പുതിയ സംഭവം അല്ല.പല ഉന്നതന്മാരും ലൈംഗിക ആരോപണങ്ങളെ നേരിട്ടവരാണ്.അമേരിക്കയുടെ ഒരു സവിശേഷതയും സംസ്കാരവും ഇതിലൊന്നും വലിയ അത്ഭുതമായി കണ്ടെത്താറില്ല.എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല. അമേരിക്ക ഭാവിയിൽ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുകയാണ്.ഈ അവസരത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങൾ സ്വാഭാവികമായും ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായി മാറുകയും തെരഞ്ഞെടുപ്പിന് സ്വാധീനിക്കുകയും ചെയ്യും എന്ന കാര്യത്തിൽ തർക്കമില്ല

മുൻ പ്രസിഡന്റായ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ട്രംപ് പലപ്പോഴും സമനില തെറ്റി കൊണ്ടുള്ള പ്രസ്താവന നടത്തുന്ന ആളാണ് എന്ന് ഇതിനകം തന്നെ പ്രചാരം നേടിയിട്ടുണ്ട്. ആർക്കു നേരെയും എന്ത് ഭാഷ ഉപയോഗിച്ചും ചീത്ത വിളിക്കാൻ ഒരു മടിയും കാണിക്കാത്ത നേതാവാണ് ട്രമ്പ്.അമേരിക്കയുടെ പ്രസിഡൻറ് പദവിയിൽ എത്തിയിട്ടുള്ള ആൾക്കാരിൽ നിന്നും വ്യത്യസ്തമായി വലിയ സമ്പത്തിന്റെ ഉടമയും വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയും ഒക്കെയായ ആളാണ് ഡൊണാൾഡ് ട്രംപ്.അതുകൊണ്ടുതന്നെ ആരെയും ഭയപ്പെടാതെ തനിക്ക് തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന ശൈലി ഉള്ള ആളാണ് ട്രംപ്ട്രംപിന്റെ ഈ പ്രത്യേക സ്വഭാവം തെളിയുന്ന പ്രസ്താവനയാണ് കമലഹാരിസിന് എതിരെ ഉയർന്നിരിക്കുന്ന ആരോപണവും വ്യക്തമാക്കുന്നത്.സാൻ ഫ്രാൻസിസ്കോയുടെ മുൻ എം പി വില്ലി ബ്രൗണുമായി കമലഹാരിസിന് അവിഹിതബന്ധം ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടാണ് ട്രംപ് പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.ട്രംപിന്റെ കമലക്കെതിരായ പോസ്റ്റ് അദ്ദേഹത്തിൻറെ തന്നെ തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ

അമേരിക്കൻ പ്രസിഡൻറ് പദവിയിലേക്ക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസ് ഇന്ത്യൻ വംശജയാണ്.അതുകൊണ്ടുതന്നെ അമേരിക്കയിൽ മാത്രമല്ല സമീപ വിദേശരാജ്യങ്ങളിൽ പോലും ട്രംപിന്റെ ഈ വികൃത പ്രസ്താവന ഇന്ത്യക്കാരായ പ്രവാസികളിൽ വലിയ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്.അമേരിക്കയുടെ പ്രസിഡൻറ് പദവിയിലേക്ക് ഒരു ഇന്ത്യൻ വംശജ കടന്നുവരുന്നതിൽ വലിയ സന്തോഷവും അഭിമാനവും കാണുന്നവരാണ് അമേരിക്കയിലും മറ്റുമുള്ള ഇന്ത്യക്കാർ.അതിനു വേണ്ടി തന്നെ കമലയ്ക്കായി വലിയ പ്രചരണങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിലും ഇന്ത്യക്കാരായ അമേരിക്കക്കാർ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.ഇതിനിടയിൽ ആണ് ഭരണപരമോ രാജ്യത്തെ ബാധിക്കുന്നതോ അല്ലാത്ത വ്യക്തിപരമായ ആരോപണം ഉയർത്തി കമലഹാരിസിനെ അപകീർത്തിപ്പെടുത്തി തെരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള ട്രംപിന്റെ തന്ത്രം…. എന്നാൽ ട്രംപിന്റെ സംസ്കാര ശൂന്യമായ ഈ പ്രവർത്തനത്തിൽ അമേരിക്കക്കാരും വലിയ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.ട്രംപിനെതിരെ പലതരത്തിലുള്ള ആരോപണങ്ങളും ഉയർത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളും രംഗത്ത് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായ അവസരത്തിൽ ജനകീയ പിന്തുണയിൽ ട്രംപ് വളരെ പിറകോട്ട് പോവുകയും കമല കുതിച്ചു കയറുകയും ചെയ്ത സാഹചര്യം ഉണ്ടായപ്പോഴാണ് വ്യക്തിഹത്യ എന്ന സമീപനവുമായി കമലയെ അപകീർത്തിപ്പെടുത്താൻ ട്രംപ് രംഗത്ത് വന്നത്.എല്ലാത്തരത്തിലും ഉള്ള ആധുനിക വാർത്ത വിനിമയ സൗകര്യങ്ങളും സമൂഹമാധ്യമ ശൃംഖലയും ശക്തമായിട്ടുള്ള അമേരിക്കയിൽ ഇപ്പോൾ ഈ മേഖലയിൽ നിന്നെല്ലാം ട്രംപിന് എതിരെ രൂക്ഷമായ ഭാഷയിലുള്ള എതിർപ്പുകളും പ്രതിഷേധങ്ങളും വിമർശനങ്ങളും നിറഞ്ഞു കൊണ്ടിരിക്കുകയാണ്.യഥാർത്ഥത്തിൽ വടി കൊടുത്ത് അടി മേടിക്കുക എന്ന ഗതികേടിലാണ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് എത്തിച്ചേർന്നിരിക്കുന്നത്..