കോൺഗ്രസിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്.

പിണങ്ങിപ്പോയ നേതാക്കൾ ആവേശത്തോടെ ഇണങ്ങി വരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പ് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ദേശീയ പാർട്ടിയായ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ്.ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ നേട്ടം മാത്രമല്ല അതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസും പാർട്ടി നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയും നല്ല വിജയമാണ് നേടിയെടുത്തത്.ഇപ്പോൾ ഹരിയാനയിൽ അടക്കം നിയമസഭാ തെരഞ്ഞെടുപ്പിന് വേദി ഒരുങ്ങിയപ്പോൾ കോൺഗ്രസ് പാർട്ടിയിൽ നിന്നും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പിണങ്ങിപ്പോയ നിരവധി നേതാക്കൾ എല്ലാം മറന്ന് കോൺഗ്രസിലേക്ക് തിരിച്ചുവരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.കോൺഗ്രസ് പാർട്ടിക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങളും പ്രകടനങ്ങളും കൂടുതൽ കൂടുതൽ ആവേശം ഉയർത്തുന്ന തരത്തിലുള്ളതായി മാറുന്നതാണ് നേതാക്കളുടെ ഈ മനം മാറ്റത്തിന് കാരണം എന്നാണ് പറയപ്പെടുന്നത്.മാത്രവുമല്ല ലോകസഭ തെരഞ്ഞെടുപ്പിന് മുൻപ് വരെ കോൺഗ്രസ് പാർട്ടിയിൽ എന്താണ് നടന്നിരുന്നത് അത് അതേപടി തന്നെ ഇപ്പോൾ ബിജെപിയിൽ നടന്നുകൊണ്ടിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കൾ അടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്കിന്റെ കാലമായിരുന്നു തെരഞ്ഞെടുപ്പിന് മുൻപ് ഉണ്ടായിരുന്നത്.ഇപ്പോൾ ബിജെപിയിലും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന്റെ കാലമായിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

അടുത്തുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ ബിജെപിയിൽ നിന്നും നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്.രാജിവെക്കുന്നവരെല്ലാം കോൺഗ്രസ് പാർട്ടിയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് അവിടെ കാണുന്നത്.കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് സംസ്ഥാന മന്ത്രിമാർ അടക്കം കോൺഗ്രസിലേക്ക് ചേരുന്ന സ്ഥിതി ഉണ്ടായി. അതുപോലെതന്നെ കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന 20 ഓളം എംഎൽഎമാരും ബിജെപിയിൽ നിന്നും രാജിവെച്ചു കഴിഞ്ഞു.ഈ നേതാക്കളും കോൺഗ്രസിലേക്ക് ചേരുന്നതിന് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോഴാണ് പലരും രാജിയുമായി രംഗത്ത് വന്നത്.ഉൾപ്പെടാത്ത നേതാക്കളാണ് ബിജെപിയോട് വിടപറഞ്ഞുകൊണ്ട് കോൺഗ്രസിലേക്ക് കടന്നുവരുന്നത്.ഹരിയാനയിലെ മുൻ മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാല ബിജെപി പാർട്ടി വിട്ടു കോൺഗ്രസിൽ ചേർന്നപ്പോൾ ഒപ്പം കൂടിയത് 7 നിയമസഭ അംഗങ്ങൾ കൂടി ആയിരുന്നു.ഇവർ എല്ലാം ബിജെപിയുടെ പ്രതിനിധികൾ ആണ്.

ഹരിയാനയിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നാണ് അവിടെ നിന്നും വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.സംസ്ഥാന ബിജെപിയുടെ നേതൃനിരയിലുള്ള നിരവധി ആൾക്കാരും പാർട്ടിയുടെ പോഷക സംഘടനയുടെ തലവന്മാരും പാർട്ടിയിൽ നിന്നും രാജി വയ്ക്കുന്നതിന് തയ്യാറായിരിക്കുകയാണ്.ഇവരിൽ പലരും കോൺഗ്രസ് നേതൃത്വം ആയി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. രാജ്യത്തിൻറെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ദേവി ലാലിൻറെ മകനായ രഞ്ജിത്ത് റാഹിയ നേരത്തെ തന്നെ ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നതാണ്. അദ്ദേഹവും കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥിയായി രംഗത്ത് വരും എന്ന് പറയപ്പെടുന്നുണ്ട്.അദ്ദേഹത്തോടൊപ്പം പാർട്ടി വിട്ട 3 എംഎൽഎമാർ ഒന്നുകിൽ കോൺഗ്രസ് പാർട്ടിയിൽ ചേരുകയോ അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കുകയോ ചെയ്യുമെന്ന് ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഹരിയാനയിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ വളർത്തുകയും അധികാരത്തിൽ എത്തിക്കുകയും ചെയ്ത എല്ലാ നേതാക്കളെയും പുതിയതായി കടന്നുവന്ന ബിജെപിയുടെ കേന്ദ്ര നേതാക്കൾ തഴയുന്നതിനുള്ള പ്രതിഷേധമാണ് രാജിക്കു പിന്നിൽ എന്നാണ് പറയപ്പെടുന്നത്.

ഹരിയാനയിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ശക്തമായ നിലനിൽപ്പ് പ്രതിസന്ധി ബിജെപി നേരിട്ടുകൊണ്ടിരിക്കുകയാണ്.ബിജെപിയുടെ അടിത്തറയായി കണ്ടിരുന്ന ഉത്തർപ്രദേശിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവി ബിജെപി നേതാക്കളെ അമ്പരപ്പിച്ചിരുന്നു.അവിടെ ഇപ്പോൾ പാർട്ടിയിൽ പല ഗ്രൂപ്പുകളുടെ തമ്മിൽ തല്ലാണ് നടക്കുന്നത്.ഇതെല്ലാം വാർത്തകളായി പുറത്തുവരുന്നതാണ് ബിജെപി പാർട്ടി നേരിടുന്ന വലിയ പ്രതിസന്ധി പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും ആർ എസ് എസ് ആയിട്ടുള്ള തർക്കങ്ങളും പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത കുടുക്കിൽ ബിജെപി നേതൃത്വത്തെ എത്തിച്ചിരിക്കുന്നു എന്നുള്ള വിലയിരുത്തലാണ്. ഇതിനിടയിലാണ് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ ചടുലമായ ചില രാഷ്ട്രീയ നീക്കങ്ങൾ അത്ഭുതകരമായ നേട്ടങ്ങളിൽ എത്തിയത്.താരങ്ങളായ വിശേഷ് ഫോഗട്ട് അതുപോലെതന്നെ മറ്റൊരു താരമായ ബജ്റംഗ് പൂനിയ എന്നിവർ രാഹുൽ ഗാന്ധിക്കൊപ്പം നിന്നുകൊണ്ട് പരസ്യമായി കോൺഗ്രസ് പാർട്ടിയിൽ ചേർന്ന സംഭവം ബിജെപിയുടെ ദേശീയ നേതാക്കളെ വല്ലാതെ ആശങ്കയിലാഴ്ത്തിയ ഒരു സംഭവമായിരുന്നു.ഇത് ഈ ഗുസ്തി താരങ്ങൾ പാർട്ടിയിലേക്ക് ചേർന്നതിൽ സന്തോഷം പ്രകടിപ്പിച്ച രാഹുൽ ഗാന്ധി പാർട്ടിക്ക് സമീപകാലത്ത് നൽകിയ മഹത്തായ ഒരു സംഭാവനയായി ഈ സംഭവം മാറിയിരുന്നു. മാത്രവുമല്ല ഗുസ്തി താരങ്ങൾ കേന്ദ്രസർക്കാർ നൽകിയ സർക്കാർ ജോലി അടക്കമുള്ള എല്ലാ പദവികളും രാജിവച്ചുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.ഇതും ബിജെപി ക്കും കേന്ദ്രസർക്കാരിനും വലിയ തിരിച്ചടിയായി.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് ഇതേപോലെ തുടരുന്നെങ്കിൽ ഏറെക്കാലം ബിജെപിക്കും നരേന്ദ്രമോദിക്കും കേന്ദ്രഭരണത്തിൽ തുടർന്നു പോകാൻ കഴിയാത്ത സാഹചര്യമുണ്ടാകും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.ഇപ്പോൾ സ്വന്തമായി ഭൂരിപക്ഷം ലഭിക്കാതെ വന്ന ബിജെപി ശക്തികക്ഷികളെ ചുമന്നു കൊണ്ടാണ് സർക്കാരിനെ നയിക്കുന്നത് എപ്പോൾ വേണമെങ്കിലും എതിർപ്പുമായി രംഗത്ത് വരുവാൻ ഒരു മടിയും ഇല്ലാത്ത രണ്ടു നേതാക്കൾ നയിക്കുന്ന പാർട്ടികളാണ് നരേന്ദ്രമോദി സർക്കാരിനെ താങ്ങി നിർത്തുന്നത്.അതുകൊണ്ടുതന്നെ ആ രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനും താല്പര്യത്തിനും യോജിക്കാത്ത എന്തെങ്കിലും നീക്കം മോദി സർക്കാരിൽ നിന്നും ഉണ്ടായാൽ തിരിച്ചടിക്കാൻ ഈ പാർട്ടികൾ മടിക്കില്ല എന്നത് ബിജെപി നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് നേതാവ് തൻറെ പ്രവർത്തന ശൈലിയിലും ജനകീയ ഇടപെടലുകളിലും മുൻകാല പ്രതിപക്ഷ നേതാക്കളെക്കാൾ ശക്തനായി മാറിയിരിക്കുന്നു എന്ന ഒരു വിലയിരുത്തൽ എല്ലാ കോണുകളിൽ നിന്നും ഉണ്ടാകുന്നു എന്നതാണ് കോൺഗ്രസിന് കൂടി നേട്ടം ഉണ്ടാകുവാൻ വഴിയൊരുക്കുന്നത്.ദുർബലനായ നേതാവ് നയിക്കുന്ന ഒരു പാർട്ടി എന്ന നിലയിലാണ് കോൺഗ്രസിനെ മറ്റു പാർട്ടികൾ വിലയിരുത്തിയിരുന്നത്.എന്നാൽ പുതിയ ലോകസഭയും പുതിയ സർക്കാരും രൂപം കൊണ്ട ശേഷം രാഹുൽ ഗാന്ധിയെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വലിയ അതിശക്തനായ നരേന്ദ്രമോദിയെ പോലും തളർത്തുന്ന നിലയിലേക്ക് ഉയർന്നു എന്ന വിലയിരുത്തലാണ് ഇപ്പോൾ എല്ലാ പ്രതിപക്ഷ പാർട്ടികളിലും ഉള്ളത്.അതുകൊണ്ട് തന്നെ ഒരിക്കലും ലഭിക്കാത്ത വിധത്തിലുള്ള പിന്തുണയും പ്രോത്സാഹനവും ആണ് ഇന്ത്യയിലെ ബിജെപി വിരുദ്ധ പാർട്ടികളുടെ നേതാക്കന്മാർ രാഹുൽഗാന്ധിക്ക് നൽകിക്കൊണ്ടിരിക്കുന്നത്.