തമിഴ്നാട് പോലീസിന്റെ പുതിയ തന്ത്രം.

കുറ്റവാളിയെ കണ്ടാൽ വെടിവെച്ചു കൊല്ലും.

ത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അവിടുത്തെ പോലീസുകാർ പല ആവർത്തി നടത്തിയിട്ടുള്ള ഒരു ഏർപ്പാട് ഇപ്പോൾ തമിഴ്നാട്ടിലും എത്തിയിരിക്കുകയാണ്. തമിഴ്നാടിന്റെ തലസ്ഥാന നഗരമായ ചെന്നൈയിൽ പുതിയ പോലീസ് കമ്മീഷണർ ചുമതലയേറ്റ ശേഷം മാസങ്ങൾക്കകം പല കൊലപാതകങ്ങളും പോലീസ് തന്നെ നടത്തിയതായിട്ടാണ് പുറത്തുവരുന്ന ചില വാർത്തകൾ. എന്നാൽ പോലീസ് നടത്തിയ ഈ വെടിവെച്ചു കൊല്ലൽ ജനങ്ങളിൽ ആശ്വാസം പകരുന്നു എന്നതാണ് ഇതിൻറെ സവിശേഷത. കൊടും കുറ്റവാളികളും ഗുണ്ടകളും പോലീസിന്റെ പിടിയിൽ എത്തിയാൽ ആരും അറിയാതെ കയ്യോടെ വെടിവെച്ചു കൊല്ലും. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി പോലീസുമായി ഏറ്റുമുട്ടുകയും ഈ ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെടുകയും ചെയ്തു എന്ന രീതിയിലാണ് സംഭവത്തിനുശേഷം പോലീസ് വിഷയം പുറത്തുവിടുന്നത്. ഇത്തരത്തിൽ കൊല്ലപ്പെട്ട എല്ലാരും തന്നെ തമിഴ്നാട്ടിലെ ജനങ്ങൾ വലിയ ഭയപ്പാടോടെ കണ്ടിരുന്ന കൊടും കുറ്റവാളികൾ ആയിരുന്നു. അതുകൊണ്ടാണ് ഇവരെ കൊന്ന വാർത്ത പുറത്തുവരുമ്പോൾ ജനങ്ങൾ അതിൽ ആശ്വാസം കാണുന്നത്. യഥാർത്ഥത്തിൽ നിയമപരമായി സാധ്യത ഇല്ലെങ്കിലും കേരളത്തിലും പോലീസിന് ഈ മാതൃക സ്വീകരിക്കാവുന്നതാണ്. കാരണം ഇവിടെയും പലയിടങ്ങളിലായി പ്രത്യേകിച്ചും മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് ഗുണ്ടകളും കൊലപാതകികളും കൊടും ക്രിമിനലുകളും വിഹരിക്കുകയാണ്.

കൊച്ചി കോഴിക്കോട് തിരുവനന്തപുരം മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് നിരവധിയായ ഗുണ്ടാ സംഘങ്ങളും ക്രിമിനലുകളും രാപകൽ എന്നോണം കുറ്റകൃത്യങ്ങൾ നടത്തി മുന്നോട്ടു പോവുകയാണ്. ഈ ക്രിമിനലുകളെ കയ്യോടെ പിടികൂടി കോടതിയിൽ എത്തിച്ചാലും അവിടെനിന്നും ജാമ്യം ലഭിക്കുന്നതോടുകൂടി വീണ്ടും ജയിലിൽ നിന്നും ഇറങ്ങി പതിവ് രീതിയിൽ കൊലപാതകങ്ങൾ അടക്കം നടത്തുന്ന രീതിയാണ് നമ്മൾ കണ്ടിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ വേണ്ടി പോലീസ് സേന കൊടും കുറ്റവാളികളെ കൊലപ്പെടുത്തിയാൽ ജനങ്ങൾ അതിൽ പരിഭവിക്കില്ല എന്നതിന്റെ തെളിവാണ് ചെന്നൈ നഗരത്തിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.

ചെന്നൈയിലെ സിറ്റി പോലീസ് കമ്മീഷണർ ആയി എ അരുൺ ചുമതലശേഷം മൂന്നുമാസത്തിനുള്ളിൽ മൂന്ന് ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ഇത് സംബന്ധിച്ച് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം നഗരപരിധിയിൽ പോലീസുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടത് സിസിങ്ങ് രാജാ എന്നപേരിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ആയിരുന്നു. പല പോലീസ് സ്റ്റേഷനുകളിലും ആയി 33 ക്രിമിനൽ കേസുകളിൽ കൊടും കുറ്റവാളിയായി കേസെടുത്തിട്ടുള്ള ആളാണ് ഈ പറയുന്ന കൊല്ലപ്പെട്ട രാജ. കേസിൽ പ്രതിയായി ചെന്നൈയിൽ നിന്നും മുങ്ങിയ രാജയെ ആന്ധ്രയിലെ കടപ്പയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ചെന്നൈയിൽ എത്തിച്ച രാജയെ കോടതിയിൽ എത്തിക്കുന്നതിന് മുമ്പ് രാജാ രക്ഷപ്പെടാൻ ശ്രമിച്ചു എന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്. ചെന്നൈ നഗരത്തിൽ വലിയ ഗുണ്ടാ സംഘത്തെ നയിച്ചിരുന്ന രാജ നഗരത്തിനുള്ളിലും കാഞ്ചീപുരത്തും മറ്റും വലിയ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കങ്ങളിൽ പരിഹാരം ഉണ്ടാക്കാൻ ഇടപെടുന്ന രാജാ ഈനത്തിൽ വലിയ തുക സമ്പാദിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

ചെന്നൈ സിറ്റി പോലീസ് പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പലതരത്തിലുള്ള കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ ബാലാജി എന്നയാൾ ഇതുപോലെ തന്നെ പോലീസുമായി ഏറ്റുമുട്ടി കഴിഞ്ഞ മാസം കൊല്ലപ്പെട്ടിട്ടുണ്ട്. ബാലാജിയും വലിയ പല കേസുകളിലും പെട്ട പ്രതിയാണ്. ഇയാൾക്കെതിരെ ആറ് കൊലപാതക കേസുകളും 17 വധശ്രമ കേസുകളും അടക്കം 58 കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇത്തരത്തിൽ നഗരവാസികൾക്കും പൊതുസമൂഹത്തിനും പോലീസ് സേനയ്ക്കും വലിയ തലവേദന ഉണ്ടാക്കിയിരുന്ന ആളാണ് ബാലാജി എന്ന പ്രമുഖ ഗുണ്ട. 100 ലധികം ഗുണ്ടകൾ അടങ്ങുന്ന സംഘത്തിൻറെ തലവനായിരുന്നു ബാലാജി എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ടായിരുന്നു

കഴിഞ്ഞ ജൂലൈ മാസത്തിൽ തമിഴ്നാട്ടിലെ ബിഎസ്പി എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന കെ ആംസ്ട്രോങ്ങ് എന്ന നേതാവ് കൊല്ലപ്പെട്ട സംഭവം ഉണ്ടായിരുന്നു. ഈ സംഭവം തമിഴ്നാട് സർക്കാരിനു വരെ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഈ കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യം ആണ് ഉണ്ടായിരുന്നത് എന്നും സിബിഐ അന്വേഷണം നടത്തണം എന്നും ഒക്കെ ആ സമയത്ത് ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനതലത്തിൽ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി എസ് പി പ്രവർത്തകർ സമര രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ഈ രാഷ്ട്രീയ കൊലപാതകത്തിനുശേഷം ചെന്നൈ സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിൽ കേസിൽ പ്രതിയായ തിരുവെങ്ങാടൻ എന്നമറ്റൊരു ഗുണ്ടാ തലവനെ പോലീസ് പിടികൂടിയിരുന്നു. അന്വേഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി സ്റ്റേഷൻ സെല്ലിൽ പാർപ്പിച്ച ഗുണ്ട പിന്നീട് കൊല്ലപ്പെട്ടതായി പോലീസ് അറിയിക്കുകയാണ് ഉണ്ടായത്. ഇയാൾ കൊല്ലപ്പെട്ടതും പോലീസ് പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും രക്ഷപ്പെടാനായി പോലീസ് വെടിവെച്ചപ്പോൾ പ്രതി കൊല്ലപ്പെടുകയാണ് ഉണ്ടായത് എന്നും ആണ് പോലീസ് പുറത്ത് അറിയിച്ചത്. ഏതായാലും തമിഴ്നാടിന്റെ തലസ്ഥാനം നഗരമായ ചെന്നൈയിൽ പോലീസ് നടപടിയുടെ ഭാഗമായി പ്രമുഖരായ ഗുണ്ടാ തലവന്മാർ കൊല്ലപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ആദ്യഘട്ടത്തിൽ പോലീസ് കമ്മീഷണറുടെ പ്രവർത്തനങ്ങളിൽ വിമർശനം ഉണ്ടായി എങ്കിലും ഒരുതരത്തിലും അടക്കി ഒതുക്കാൻ കഴിയാതെ വന്ന കൊടും കുറ്റവാളികളായ ഗുണ്ടകളെ ഇല്ലായ്മ ചെയ്തതിന്റെ പേരിൽ ജനങ്ങൾ പോലീസിനൊപ്പം നിൽക്കുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ രാജ്യം ഒട്ടാകെ ചർച്ച ചെയ്യപ്പെട്ട ഉന്നാവ് കൂട്ട ബലാൽസംഗ പീഡന കേസിനെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ കുറ്റക്കാരായ ആൾക്കാരെ വെടിവെച്ചു കൊല്ലുന്ന സംഭവം വാർത്തയായി പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടിയ പെട്രോളിങ്ങ് ഡ്യൂട്ടിയിൽ ആയിരുന്ന പോലീസുകാർ പ്രതികളെ വെടിവെച്ചതിനു ശേഷം സംഘട്ടനം ഉണ്ടായപ്പോൾ കൊല്ലപ്പെട്ടതാണ് എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇവിടെയും പോലീസ് നടപടിയിൽ ജനങ്ങൾ പ്രതിഷേധിക്കാതെ പോലീസിന് ശക്തി പകരുന്ന നിലപാട് സ്വീകരിക്കുകയാണ് ഉണ്ടായത്. രാജ്യത്ത് എവിടെ ആയാലും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്നു തള്ളുന്ന അനുഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. ഉത്തരം കൃത്യമായി ഇടപെടുന്ന കൊടും ക്രിമിനലുകളുടെ സ്വഭാവമുള്ള ആൾക്കാരെ കോടതിയുടെ കൈകളിലേക്കും വിചാരണകളിലേക്കും ഒക്കെ അയച്ച് കാലങ്ങളോളം സുഖിച്ച് ജീവിക്കാൻ അനുവദിക്കുന്നതിന് പകരം പീഡനം നേരിട്ട് ബോധ്യമായാൽ യാതൊരു ദയവും കാണിക്കാതെ കൊന്നൊടുക്കുകയാണ് വേണ്ടത് എന്ന് രീതിയിൽ ശപിക്കുന്ന ജനങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരം ജനങ്ങളുടെ ദയനീയത ആവർത്തിക്കപ്പെടുന്നത് കൊണ്ടായിരിക്കാം പോലീസ് മേധാവികൾ നിയമം ലംഘിച്ചിട്ടാണെങ്കിലും കൊടും കുറ്റവാളികളെയും ഗുണ്ടാ തലവന്മാരെയും ഒക്കെ കാണുമ്പോൾ തന്നെ വെടിവെച്ചു കൊല്ലുന്ന നിലപാടിലേക്ക് എത്തുന്നത്.