കർണാടക സംസ്ഥാനത്തിലെ കാർവാർ മണ്ഡലത്തിൽപ്പെട്ട ഷിരൂർ എന്ന സ്ഥലത്ത് ഗംഗാവാലി പുഴയിൽ മലയാളിയായ അർജുൻ ഓടിച്ച ട്രക്ക് വീണ സംഭവം ഇന്നേക്ക് 72 ദിവസം ആയിരിക്കുന്നു. വലിയ അതിശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഭീകരമായ മല ഇടിച്ചിൽ ട്രക്ക് അടക്കം നിരവധി വാഹനങ്ങളും മറ്റ് വസ്തുക്കളും പുഴയിലേക്ക് ഒഴുകി വീഴുകയാണ് ഉണ്ടായത്. സംഭവത്തിനുശേഷം വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടത്തിയെങ്കിലും തുടർച്ചയായി അനുഭവപ്പെട്ട കനത്ത മഴയിൽ ഒരു തരത്തിലും ഉള്ള അനുകൂല അവസ്ഥയും ഉണ്ടായില്ല. അതിനുശേഷം അനുകൂല കാലാവസ്ഥ ഇല്ലാത്തതിന്റെ പേരിൽ തിരച്ചിൽ ഇടയ്ക്ക് നിർത്തിവയ്ക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഏറ്റവും ഒടുവിൽ കർണാടക സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിന്റെ പേരിൽ ട്രക്ക് നദിയിൽ നിന്നും കണ്ടെത്തുകയും അതിൻറെ ക്യാബിനിൽ ഉണ്ടായിരുന്ന ഡ്രൈവറായ മലയാളി അർജന്റെ മൃതശരീര ഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ മലയാളികൾ ഒന്നടങ്കം രണ്ടു മാസത്തിലധികമായി സ്ഥിരം കണ്ടുകൊണ്ടിരുന്ന ഒരു മുഖം ഉണ്ട്. മലയാളിയല്ലാത്ത മലയാളികളുടെ വോട്ട് വാങ്ങി ജയിക്കാത്ത കാർവാർ എംഎൽഎ ആയ സതീഷ് കൃഷ്ണ എന്ന പച്ചയായ മനുഷ്യന്റെ മുഖമായിരുന്നു അത്. മലയാളികളുടെ സ്വന്തം എന്ന് പറയാവുന്ന 140 എം എൽ എ മാർ നമ്മുടെ വോട്ട് വാങ്ങി ജയിച്ച് നിയമസഭയിൽ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ഇപ്പോൾ ഈ പറഞ്ഞ കാർവാർ എംഎൽഎ സതീഷ് കൃഷ്ണയുടെ നൂറിൽ ഒരു അംശം ആത്മാർത്ഥത ജനങ്ങളോട് കാണിക്കുമായിരുന്നെങ്കിൽ ഈ കേരളം എങ്ങനെ മാറിയേനെ എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. ഒരു കാര്യം നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി പറയണം. പ്രിയപ്പെട്ട കാർവാർ എംഎൽഎ ശ്രീ സതീഷ് കൃഷ്ണ അങ്ങയുടെ ത്യാഗത്തിനും മഹാ മനസ്സിനും മുന്നിൽ ഞങ്ങൾ തലകുനിക്കുന്നു.
72 ദിവസം മുൻപാണ് നമ്മുടെ സഹോദരനായ അർജുൻ ഓടിച്ച ട്രക്ക് പുഴയിൽ വീണത്. ആദ്യഘട്ടത്തിൽ ഇടിഞ്ഞുവീണ മലയുടെ ഇടയിലാണ് അർജുനെയും ട്രക്കും തിരഞ്ഞത്. ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലിൽ ട്രക്കിന്റെ ഒരു സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല. അതുകഴിഞാണ് പുഴയിൽ ഒഴുകിയെത്തിയ മലപോലെ രൂപം കൊണ്ട സ്ഥലത്തേക്ക് തിരച്ചിൽ മാറ്റിയത്. എന്നാൽ രണ്ടുമൂന്നുമല കണക്കെ കുമിഞ്ഞുകൂടിയ മണൽത്തിട്ടയുടെ അടിയിൽപ്പെട്ട ട്രക്ക് കണ്ടെത്താൻ സാഹസികമായ ശ്രമങ്ങൾ നടത്തിയെങ്കിലും പുഴയിലെ അതിശക്തമായ ഒഴുക്ക് മൂലം ഒന്നും നടത്താൻ കഴിയാത്ത സ്ഥിതി വന്നു.ഇതിനിടയിലാണ് കേരളത്തെ ആകെ ഞെട്ടിച്ചുകൊണ്ട് വയനാട് മുണ്ടക്കയ്യിൽ ഒരു പ്രദേശം ഒന്നടങ്കവും നൂറുകണക്കിന് ആൾക്കാരും ഒഴുകിപ്പോയ മഹാദുരന്തം കടന്നുവന്നത്. മുണ്ടക്കൈ ദുരന്തത്തിന്റെ പിന്നാലെ എല്ലാരും ഒത്തുചേർന്നപ്പോൾ ഗംഗാവാലി പുഴയിലെ ട്രക്കിന്റെ കാര്യവും അർജൻറീന ജീവൻറെ കാര്യവും തൽക്കാലത്തേക്ക് എങ്കിലും എല്ലാരും മറന്നു.
അപ്പോഴും ഗംഗാവാലി പുഴയിൽ ആണ്ടു പോയ അർജുൻ്റെ കാര്യം മറക്കാത്ത ഒരാൾ ഉണ്ടായിരുന്നു. അതാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം എല്ലാരുമായി ബന്ധപ്പെട്ടു കൊണ്ട് പുതിയ തിരച്ചിൽ സംരംഭത്തിന് അദ്ദേഹം നീക്കങ്ങൾ നടത്തി. ബോംബെയിൽ നിന്നും മണ്ണ് മാന്തി യന്ത്രം ഗംഗാവാലി പുഴയിൽ എത്തിച്ചു മണ്ണ് നീക്കംചെയ്ത്. ലോറി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾക്ക് സതീഷ് കൃഷ്ണ നീക്കം നടത്തികൊണ്ടിരിക്കുമ്പോഴും മുഖ്യമന്ത്രി സിദ്ധരാമയ്യ എല്ലാ കാര്യങ്ങളിലും ഒപ്പം നിന്നു. അങ്ങനെ ഗംഗാവാലിപ്പുഴയിലേക്ക് മണ്ണ് മാന്തി യന്ത്രം എത്തി. ഈ യന്ത്രത്തിന്റെ സഹായത്തിൽ നിരവധി മുങ്ങൽ വിദഗ്ധരുടെ പരിശ്രമവും മറ്റു പലരുടെയും സാന്നിധ്യവും കൊണ്ട് ഒടുവിൽ ട്രക്കും അർജുന്റെ മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തു. എവിടെ എൻറെ മകൻ അവനെ ജീവനോടെ കിട്ടിയില്ലെങ്കിലും അന്ത്യകർമ്മം നടത്താൻ മൃതശരീര ഭാഗമെങ്കിലും കണ്ടെത്തി തരുമോ എന്ന് കണ്ണീരൊഴുക്കി കരയുകയായിരുന്നു അർജുൻ്റെ അമ്മയും മറ്റു ബന്ധുക്കളും. ഇവരുടെ ഈ വിലാപം അകലെ നിന്ന് കേൾക്കുകയായിരുന്ന കാർവാർ എംഎൽഎ. അവരോട് പറഞ്ഞ വാക്കുകൾ ഓരോ മലയാളിയുടെയും മനസ്സ് അലിയിക്കുന്നതായിരുന്നു . – അദ്ദേഹം പറഞ്ഞു. അർജുൻ നിങ്ങളുടെ ആളായിരിക്കാം. പക്ഷേ അർജുൻ എൻറെ കൂടെ സഹോദരനാണ്. അർജുൻ എവിടെ എന്ന് ഉറപ്പാക്കി അല്ലാതെ ഞാൻ ഇവിടം വിടില്ല.
ഗംഗാവാലി പുഴയിൽ അർജൻറീന ട്രക്ക് അകപ്പെട്ട ശേഷമുള്ള 72 ദിവസങ്ങളിൽ ഒന്നു കൂടി ഓർത്തെടുക്കണം. ദുരന്തം ഉണ്ടായ രണ്ടാമത്തെ നാളിൽ അവിടെ എത്തിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ കൂടി ആയിരുന്നു. ആ മനുഷ്യൻ അവിടെ എന്തു ചെയ്യുകയായിരുന്നു എന്ന് നിമിഷംതോറും നമ്മുടെ ചാനലുകാർ നമുക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു. ഒരുതരത്തിലും സഹിക്കുവാൻ കഴിയാത്ത അതിശക്ത മഴയും കൊടും തണുപ്പും ഇതിന് പുറമെയാണ് മല ഇടിഞ്ഞുവീണതും പ്രദേശമാകെ ചെളിയായി കുമിഞ്ഞു കൂടിയതും. ഒരു മുണ്ടുടുത്ത് ഷർട്ടും ഒരു തൊപ്പിയും വെച്ച് കുട പോലും ചൂടാതെ മഴയിൽ നനഞ്ഞു നടക്കുന്ന ആ എംഎൽഎ യഥാർത്ഥത്തിൽ ഒരു അത്ഭുത ജീവി ആയിരുന്നു. ഒന്നോ രണ്ടോ ദിവസമല്ല. കാലാവസ്ഥ അതിദുഷ്കരമായ അന്തരീക്ഷം ഒരുക്കി തുടരുമ്പോഴും മഴയും വെയിലും ഒന്നും കണക്കാക്കാതെ സതീഷ് കൃഷ്ണ ദുരന്ത ഭൂമിയിൽ ഓടി നടക്കുകയായിരുന്നു. എവിടെ എന്ന് നാം ചോദിക്കുന്ന അർജുനനെ കാണിച്ചു തരാൻ മാത്രമുള്ള അതീവ താല്പര്യം ആയിരുന്നു ആ മനുഷ്യനെ ഉണ്ടായിരുന്നത്.
കേരളത്തിലെ ഭരണകൂടവും നിയമസഭാംഗങ്ങളും രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും കാർവാർ എംഎൽഎ എന്ന സതീഷ് കൃഷ്ണയെ കണ്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത് വരെ ജനങ്ങളെ തോളിൽ ഏറ്റുകയും ജയിച്ചു കഴിഞ്ഞാൽ ജനങ്ങൾക്ക് മുന്നിൽ ഒരു അലങ്കാര വസ്തുവായി മാറുകയും ചെയ്യുന്ന പുത്തൻ ജനാധിപത്യവും പാർലമെൻററി സംവിധാനങ്ങളും നോക്കി പഠിക്കേണ്ട ചരിത്രമാണ് സതീഷ് കൃഷ്ണ സ്വന്തം പ്രവർത്തിയിലൂടെ കാണിച്ചു തന്നത്. അധികാരത്തിന്റെ സോപാനങ്ങളിൽ കയറിയിരുന്നാൽ പിന്നെ പാവപ്പെട്ട ജനങ്ങൾ വെറും പുല്ലാണ് എന്ന് കരുതുകയും ചെയ്യുന്ന ജനപ്രതിനിധികൾ ഉള്ള നാടാണ് നമ്മുടേത്.ഇത്ര വിവരിച്ചാലും കാർവാർ എംഎൽഎ സതീഷ് കൃഷ്ണയുടെ മഹത്വം അവസാനിക്കില്ല. കാലാവസ്ഥയുടെ വെല്ലുവിളികളെ അവഗണിച്ചുകൊണ്ട് അർജുനനെ കണ്ടെത്താൻ നടത്തിയ പരിശ്രമങ്ങൾ ചെറുതായിരുന്നില്ല. കേരളത്തിലെ ജനപ്രതിനിധികളും ഭരണകൂടവും വയനാട് ദുരന്തത്തിന്റെ ഭാഗമായി മാറിയപ്പോൾ കർണാടക സർക്കാർ സ്വയം എല്ലാ ചെലവുകളും സ്വന്തമായി ഏറ്റെടുത്തുകൊണ്ട് കാർവാറിലെ ഗംഗാവാലിപ്പുഴയിൽ തിരച്ചിലിനു വേണ്ട ഏർപ്പാടുകൾ സജ്ജമാക്കുകയാണ് ചെയ്തത്. അതുകൊണ്ട് കർണാടക സർക്കാരി നമ്മൾ ഒരു നല്ല നമസ്കാരം പറയണം.
72 ദിവസങ്ങൾ എന്നത് തീരെ ചെറിയ സമയമല്ല. ഒരു മനുഷ്യൻറെ ഇടപെടലുകളും പ്രവർത്തനങ്ങളും അയാളുടെ സ്വഭാവ വിശേഷങ്ങൾ ഒക്കെ തിരിച്ചറിയാൻ കഴിയുന്ന കാലമാണ് ഇത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണയെ നിരന്തരം കണ്ടുകൊണ്ടിരുന്ന മലയാളികൾ ശ്രദ്ധിച്ചിട്ടുള്ള ഒരു സവിശേഷത ആ മനുഷ്യനിൽ ഉണ്ട്. കഠിനമായ കാലാവസ്ഥ അവഗണിച്ചുകൊണ്ട് തിരച്ചിൽ നടക്കുന്നതിനിടയിൽ അവിടെ പലതരത്തിലുള്ള ഭിന്നതകളും തർക്കങ്ങളും ഒക്കെ അരങ്ങേറിയിരുന്നു. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടാത്തതിൽ പ്രതിഷേധിക്കുന്നതും നമ്മൾ കണ്ടതാണ്. എന്നാൽ ഇത്തരം അപസ്വരങ്ങൾ ഉയർന്നുവന്ന സ്ഥലങ്ങളിലേക്ക് എല്ലാം ഓടിയെത്തിക്കൊണ്ട് തികഞ്ഞ പക്വതയോടെ സമാധാനത്തോടെ അതെല്ലാം പരിഹരിക്കാനും അർജുൻ എന്ന സഹോദരൻറെ ജീവൻ തിരിച്ചുപിടിക്കാനും അദ്ദേഹം ഓടിച്ച വണ്ടി കണ്ടെത്താനും മാത്രം ലക്ഷ്യം വെച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും സമചിത്തതയോടെ നേരിട്ട് മുന്നോട്ടു നീങ്ങിയ ഒരു മഹാ മനുഷ്യൻറെ സ്വരൂപം കൂടിയാണ് സതീഷ് കൃഷ്ണ എന്ന ആളിൽ നമ്മൾ കണ്ടിട്ടുള്ളത്. ഇപ്പോൾ ഒടുവിൽ മരണപ്പെട്ട അർജുന്റെ ശരീര ഭാഗങ്ങളും ഓടിച്ചിരുന്ന ട്രാക്കും പുഴയിൽ നിന്നും കരയിലെത്തിയപ്പോൾ സതീഷ് കൃഷ്ണ എന്ന ജനപ്രതിനിധിയിൽ നാം കാണുന്ന മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ആ മനുഷ്യന്റെ മുന്നിൽ രാഷ്ട്രീയം ഇല്ലായിരുന്നു. കൊടിയുടെ നിറം ഇല്ലായിരുന്നു. മനുഷ്യൻറെ ജാതി ഇല്ലായിരുന്നു. എത്ര വോട്ടർമാർ എന്ന കണക്കും ഇല്ലായിരുന്നു. എന്ത് വലിയ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അർജുൻ എന്ന സഹോദരൻറെ കണ്ടെത്തൽ മാത്രമാണ് എൻറെ ലക്ഷ്യം എന്ന് പറയാതെ പറഞ്ഞിരുന്ന യഥാർത്ഥ ജനപ്രതിനിധിയും ജനസേവകനും ആണ് കാർവാർ എം എൽ എ സതീഷ് കൃഷ്ണ എന്ന് പറയുന്നതിൽ മലയാളികളായ നമ്മൾ എല്ലാം ഒറ്റക്കെട്ടായി നാവു ഉയർത്തണം എന്ന് മാത്രം അഭ്യർത്ഥിക്കുന്നു.