കൂടുതൽ പ്രേമം ഭാര്യമാരോട് ഉണ്ടാകുമ്പോൾ കൂടി വന്നാൽ ഒരു സ്വർണ മാലയോ മോതിരമോ വളയോ വാങ്ങി നൽകുന്ന മഹാന്മാരാണ് കേരളത്തിലെ ഭർത്താക്കന്മാർ. കാശിന് ബുദ്ധിമുട്ടുള്ള ഭർത്താക്കന്മാരാണെങ്കിൽ സ്വർണം എന്നതൊക്കെ മാറ്റിവെച്ച് വല്ല ചുരിദാറോ സാരിയോ വാങ്ങിക്കൊടുത്ത് ഭാര്യമാരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് സംതൃപ്തരാക്കും. ഇതൊക്കെ സാധാരണക്കാരന്റെ ഭാവന വിലാസങ്ങൾ ആണ്. അടുത്തിടെ നടന്ന അംബാനി കല്യാണത്തിന്റെ വാർത്ത വലിയ പ്രചാരം നേടിയിരുന്നു. കല്യാണത്തിന് ചെലവാക്കിയ തുക 5000 കോടി രൂപയായിരുന്നു. ഇത് ഇന്ത്യയിൽ നടന്ന ഏർപ്പാടാണ്. എന്നാൽ ഇതിനെയും വെട്ടുന്ന ഒരു ഏർപ്പാട് ദുബായിൽ നടന്നതായി ഇപ്പോൾ വാർത്ത പുറത്തുവന്നിരിക്കുന്നു. ദുബായിലെ ഒരു അതിസമ്പന്നനായ യുവാവ് ഭാര്യ ചെറിയ ഒരു ആവശ്യം ചോദിച്ചപ്പോൾ വാങ്ങിക്കൊടുത്തത് 400 കോടി രൂപ മുതൽമുടക്കുള്ള ഒരു സ്വകാര്യ ദ്വീപ് ആയിരുന്നു.
നമ്മൾ കേട്ടിട്ടുള്ള പഴങ്കഥകളിൽ ഒന്ന് ഇങ്ങനെയാണ്. ചില കാമുകന്മാരും ഭർത്താക്കന്മാരും ഒക്കെ ഭാര്യ ഒരു പൂവ് ചോദിക്കുമ്പോൾ പൂന്തോട്ടം തന്നെ വാങ്ങിക്കൊടുത്ത ഭാവന കഥകൾ ഒക്കെയാണ് നമ്മൾ കേട്ടിട്ടുള്ളത്. അങ്ങനെയുള്ള നമ്മൾക്ക് ഒരുപക്ഷേ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതാണ് ദുബായ് മുതലാളി ഭാര്യയ്ക്കായി നൽകിയ സമ്മാനം.യു.കെ സ്വദേശിയായ 26 കാരിയായ യുവതിയും ദുബായിലെ ബിസിനസ് പ്രമുഖനായ യുവാവുമാണ് ഈ കഥയിലെ ഭാര്യ ഭർത്താക്കന്മാർ. സൂദി അൽ ഹാദക് എന്ന പേരുള്ള യു കെ സ്വദേശി വിദ്യാഭ്യാസത്തിനായി ദുബായിൽ എത്തിയപ്പോൾ ആണ് അവിടുത്തെ ബിസിനസുകാരനായ ജമാൽ അൽ നാദക്കുമായി പ്രേമത്തിൽ ആയത്. കടുത്ത പ്രേമം ഒടുവിൽ രണ്ടുവർഷം മുമ്പ് വിവാഹത്തിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയായ സൂദി ഭർത്താവിനോട് ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ച് ഒരു ബിക്കിനി ധരിച്ചുകൊണ്ട് ഏതെങ്കിലും ഒരു ബീച്ചിൽ കാറ്റു കൊണ്ടിരിക്കണം. ഇതായിരുന്നു യുവതിയുടെ ആഗ്രഹം. ഈ ആഗ്രഹം കേട്ട ഭർത്താവായ ജമാൽ ദിവസങ്ങൾക്ക് ഉള്ളിൽ സൂദിയുടെ മുന്നിൽ സ്വന്തമായി ഒരു ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയ വിവരം അറിയിക്കുകയാണ് ചെയ്തത്. 400 കോടി രൂപ വിലക്കാണ് ജമാൽ എന്ന കോടീശ്വരനായ ബിസിനസുകാരൻ ഈ ദ്വീപ് വാങ്ങിയത്. അവിടെ ഭർത്താവും ഒത്ത് ബിക്കിനി ധരിച്ചുകൊണ്ട് ഇരിക്കുന്ന ചിത്രം അടക്കം വീഡിയോ സമൂഹമാധ്യമങ്ങളിൽ സൂദി പോസ്റ്റ് ചെയ്തതോടുകൂടിയാണ് ലോകം ഈ വിവരം അറിഞ്ഞത്.
ദുബായിലെ വൻകിട മുതലാളിയായ ജമാൽ അൽ നാദക്ക് കാമുകിയും പിന്നീട് ഭാര്യയും ആയി മാറിയ സൂദിക്കു വേണ്ടി ഇതിലും വലിയ സാഹസങ്ങൾ കാണിച്ചിട്ടുണ്ട്. യുവതി തന്നെ മുൻപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കാര്യമാണ് ഇപ്പോൾ ഇതോടൊപ്പം പുറത്തു വന്നിരിക്കുന്നത്. കല്യാണത്തിന് ശേഷം ജമാൽ ഭാര്യക്കായി സമ്മാനിച്ചത് ആദ്യം എട്ടു കോടിയിലധികം രൂപ വിലവരുന്ന വജ്റ മോതിരം ആയിരുന്നു. ഇതുകൊണ്ടും തീർന്നില്ല. പിന്നീട് 20 കോടിയിലധികം രൂപയുടെ കരകൗശല വസ്തുക്കൾ സ്വന്തമാക്കി ഭാര്യക്ക് സമ്മാനമായി ഇയാൾ കൈമാറുകയും ചെയ്തു.ഇതൊക്കെ വലിയ കോടീശ്വരന്മാർ കാണിക്കുന്ന ഭ്രാന്ത് ആണ് എന്നും ഇതിൽ വല്ല കഥയും ഉണ്ടോ എന്നും ഒക്കെ വിദ്യാസമ്പന്നരായ നമ്മൾ മലയാളികൾ ചോദിച്ചെന്നിരിക്കും. കാരണം നമ്മളെ കൊണ്ട് ഇത്തരം കാര്യങ്ങൾ സ്വപ്നം കാണാൻ പോലും കഴിയില്ലല്ലോ. എന്നാൽ ഭർത്താവായ ബിസിനസുകാരൻ മുതലാളി ഭാര്യയായ തനിക്ക് സമ്മാനമായി വാങ്ങിത്തന്ന 400 കോടിയുടെ ദ്വീപിന്റെ കഥ പറയുന്ന കൂട്ടത്തിൽ ഭാര്യയായ സൂദി ഒരു വിശദീകരണക്കുറിപ്പ് ചേർത്തിട്ടുണ്ട്. ഇതുകൂടി വായിക്കുമ്പോഴാണ് നമ്മൾ മണ്ടൻമാർ എന്ന് കരുതുന്ന ആൾക്കാർ നമ്മളെക്കാൾ ബുദ്ധിമാന്മാരും പ്രായോഗിക ചിന്ത ഉള്ളവരും ആണ് എന്ന് തിരിച്ചറിയുക. 400 കോടി രൂപ മുടക്കി ഒരു സ്വകാര്യ ദ്വീപ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയ ഭർത്താവായ ബിസിനസുകാരന്റെ നയപരമായ തീരുമാനത്തെ പുകഴ്ത്തുന്ന ഭാര്യ സമൂഹ മാധ്യമത്തിൽ എഴുതിയിരിക്കുന്നത് എന്റെ ഭർത്താവ് കഴിഞ്ഞ കാലത്ത് നടത്തിയ ഏറ്റവും ബുദ്ധിപരമായ ഒരു ബിസിനസ് ആണ് ഈ ദ്വീപ് വാങ്ങിയതിലൂടെ നടന്നിരിക്കുന്നത് എന്നാണ് . കാരണം വലിയ ടൂറിസം സാധ്യതയും അതുകൊണ്ടുതന്നെ വലിയ സാമ്പത്തിക നേട്ടവും ഉണ്ടാകുവാൻ സാധ്യതയുള്ള ഒരു ബിസിനസ്സിലാണ് ഭാര്യയെ തൃപ്തിപ്പെടുത്താൻ സമ്മാനം എന്ന രീതിയിൽ ഭർത്താവായ മിടുക്കനായ ഭാവന സമ്പന്നനായ ബിസിനസുകാരൻ നടത്തിയത് എന്നുകൂടി സ്വന്തം ഭർത്താവിനെ പുകഴ്ത്തിക്കൊണ്ട് ഭാര്യ കുറിച്ചുവെക്കുന്നുണ്ട്.