മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും പ്രമുഖ സിനിമ നടനുമായ സിദ്ദിഖിന്റെ പേരും പടവും ആയിരുന്നു. ഒരാഴ്ചകാലം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ഒരു ജൂനിയർ നടി സിദ്ദിഖിനെതിരെ നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതിനുശേഷം ഉള്ള സംഭവവികാസങ്ങളാണ് ഒരാഴ്ചയോളം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. മറ്റൊരു നടനായ മുകേഷ് മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഇതേ പാതയുമായി സിദ്ധിക്കും ഹൈക്കോടതിയിൽ എത്തിയെങ്കിലും കോടതി അദ്ദേഹത്തിൻറെ മുൻകൂർ ജാമ്യ ഹർജി തള്ളുകയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് വന്ന വിഷയങ്ങളാണ് ഒരാഴ്ചക്കാലം പൊതുവേദികളിൽ ചർച്ചയായി നിറഞ്ഞുനിന്നത് ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ സിദ്ദിഖ് പോലീസിൽ കീഴടങ്ങും എന്നതായിരുന്നു. ആദ്യം വന്ന വാർത്തകൾ എന്നാൽ പോലീസ് തിരഞ്ഞിട്ടും ഒരിടത്തും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ വന്നതാണ് പിന്നീട് മാധ്യമ ചർച്ചകൾ തുടരാൻ കാരണം വീട്ടിലും നടൻ ചെന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും എല്ലാം പോലീസ് വലവീശി നടക്കുന്നു എന്നൊക്കെ വാർത്ത വന്നെങ്കിലും സിദ്ദിഖിനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. എന്നാൽ ഇതിൻറെ പേരിൽ പിന്നീട് വിവാദ വാർത്തകൾ പുറത്തുവന്നു സിദ്ദിഖിനെ രക്ഷപ്പെടാൻ പോലീസ് സഹായിച്ചു എന്നും പ്രതി കൺമുന്നിൽ ഉണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്നും ഒക്കെയുള്ള വാർത്തകൾ സ്ഥിരമായി വന്നുകൊണ്ടിരുന്നു. ഏതായാലും ഏറ്റവും ഒടുവിൽ ഇന്നലെ രാജ്യത്തിൻറെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി സിദ്ദിഖിന് രണ്ട് ആഴ്ചത്തെ കാലാവധി വെച്ചുകൊണ്ട് മുൻകൂർ ജാമ്യം അനുവദിച്ചു പുറത്തുവരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അടുത്ത ദിവസം തന്നെ സിദ്ദിഖ് സിനിമ സംബന്ധിയായ പരാതികൾ അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുന്നിൽ ഹാജരാകും എന്നാണ് അറിയുന്നത്.
യഥാർത്ഥത്തിൽ ഒരു ഡസനോളം പുരുഷതാരങ്ങളുടെ പേരിൽ സിനിമ മേഖലയിലെ നടിമാരായ സ്ത്രീകൾ പരാതികളും ആയി രംഗത്തു വന്നിരുന്നു.നടന്മാരായ പലരും മുൻകൂർ ജാമ്യം തേടി കോടതികളിൽ എത്തുകയും ചെയ്തു എന്നാൽ കാര്യത്തിൽ മാത്രമാണ് മുൻകൂർ ജാമ്യം നിഷേധിക്കുന്ന നിലപാട് കോടതിയിൽ നിന്നും ഉണ്ടായത്.ഇതിനെ തുടർന്നാണ് സിദ്ദിഖ് ഒരാഴ്ചയോളം ഒളിച്ചു കഴിഞ്ഞതും ഒടുവിൽ സുപ്രീംകോടതിയിൽ എത്തിയതും താര സംഘടനയിൽ ഒപ്പം നിന്നിരുന്ന നടന്മാരുടെ അടക്കം സിദ്ദിഖ് വലിയ അടുപ്പവും ബന്ധവും നിലനിർത്തിയിരുന്ന നടന്മാർ പോലും പ്രതിസന്ധിഘട്ടത്തിൽ സിദ്ദിഖിനെ തള്ളിപ്പറയുന്ന അവസ്ഥയാണ് ഉണ്ടായത്. ഒരു കാര്യത്തിലും സിദ്ദിഖിന്റെ വിഷയത്തിൽ ഇടപെടുവാൻ അടുത്ത സുഹൃത്തുക്കളായ നടന്മാരിൽ ആരും തയ്യാറായില്ല എന്നതായിരുന്നു സ്ഥിതി. എന്നാൽ സ്വമേധയാ തന്നെ സിദ്ധിക്കുമായി ബന്ധപ്പെട്ടു കൊണ്ട് സുപ്രീംകോടതിയിൽ ഹർജി നൽകുന്നതിനും കേസ് നടത്തുന്നതിനും എല്ലാ നീക്കങ്ങളും നടത്തിയത് നടൻ ദിലീപിൻറെ മേൽനോട്ടത്തിൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്.
വർഷങ്ങൾക്കു മുൻപ് പ്രമുഖ നടി കാറിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പേരിൽ പ്രതിയായി മാറിയ ദിലീപ് ആ ഘട്ടത്തിൽ വല്ലാത്ത പ്രതിസന്ധിയെ നേരിടുന്ന സ്ഥിതി വന്നു. ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് മാസത്തോളം അദ്ദേഹം ജയിലിൽ കഴിയുവാൻ സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ ഘട്ടങ്ങളിൽ സൂപ്പർതാരങ്ങൾ അടക്കം പലരും ദിലീപും ആയുള്ള ബന്ധം ഉപേക്ഷിച്ച് അകന്ന് മാറി എങ്കിലും സിദ്ദിഖ് എന്ന നടൻ ദിലീപിന് ഒപ്പം ചേർന്നുകൊണ്ട് എല്ലാ സഹായങ്ങളും ചെയ്തുകൊണ്ടിരുന്നു. കേസും നടപടികളും ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ട് ദിലീപിന് ജയിലിലേക്ക് കടക്കേണ്ട സ്ഥിതി വന്നപ്പോഴും സിനിമ സംഘടനയായ അമ്മയുടെ ദിലീപിനെതിരായ നടപടി നീക്കങ്ങൾ തടയുന്നതിന് ശ്രമം നടത്തിയതും സിദ്ദീഖ് ആയിരുന്നു. നടൻ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കുന്ന തീരുമാനം ഉണ്ടായപ്പോഴും പ്രതിഷേധ സ്വരം ഉയർത്തിയത് ദിലീപ് മാത്രമായിരുന്നു.
ഇപ്പോൾ എക്കാലത്തും തൻറെ ആത്മമിത്രമായി നിലനിന്നിരുന്ന സിദ്ദിഖ് തന്നെപ്പോലെ തന്നെ സ്ത്രീ പീഡന കേസിൽ പ്രതിയായ സാഹചര്യത്തിൽ എല്ലാം മറന്നുകൊണ്ട് സിദ്ദിഖിനെ സഹായിക്കാൻ കരുക്കൾ നീക്കിയത് ദിലീപ് ആയിരുന്നു. ദിലീപ് ആണ് സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനും പ്രഗൽഭനമായ അഭിഭാഷകൻ മുകുൾ റോത്തഗി യെ സിദ്ദിഖിനായി ഏർപ്പാടാക്കിയത്. മുകുൾ റോത്തഗിപുറത്താക്കി വിവാദപരമായ നിരവധി പ്രമുഖ കേസുകളിൽ അഭിഭാഷകനായി കോടതിയിൽ എത്തിയിട്ടുണ്ട്. പ്രമാദമായ ചലച്ചിത്ര നടൻ ഷാരൂഖ് ഖാന്റെ മകൻ പ്രതിയായ മയക്കുമരുന്ന് കേസിൽ മകനായ ആര്യാഖാനെ വാദിച്ച രക്ഷപ്പെടുത്തിയത്. ഈ അഭിഭാഷകൻ ആയിരുന്നു 2014 കേന്ദ്രസർക്കാരിൻറെ അറ്റോണി ജനറൽ ആയിരുന്നു. റോത്തഗി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറ്റവും അടുപ്പമുള്ള മുതിർന്ന അഭിഭാഷകനാണ് ഇദ്ദേഹം സിദ്ദിഖ് കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിക്ക് എതിരെയായി കേരള സർക്കാരിന്റെയും പരാതിക്കാരിയുടെയും അഭിഭാഷകർ നിരത്തിയ എല്ലാ വാദങ്ങളും റോത്തഗി തച്ചുടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മാത്രവുമല്ല ഒരു ഘട്ടത്തിൽ പരാതിക്കാരി പറഞ്ഞിട്ടുള്ള പീഡന അനുഭവങ്ങൾ സിനിമയിൽ മാത്രമല്ല മറ്റു പല രംഗങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ട് എന്നുവരെ സുപ്രീംകോടതി ചോദിക്കുകയുണ്ടായി. മാത്രവുമല്ല എട്ടുവർഷം മുമ്പ് ഉണ്ടായ പീഡന സംഭവത്തിൽ ഇപ്പോൾ കേസുമായി വരുന്നതിൽ എന്താണ് കാരണം എന്നും കോടതി ചോദിച്ചു.ഏതായാലും മുകുൾ റോത്തഗി എന്നാ പ്രഗൽഭനായ അഭിഭാഷകന്റെ വാദങ്ങൾക്ക് മുന്നിലാണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കുന്ന തീരുമാനം കൈക്കൊണ്ടത് വർഷങ്ങൾക്കു മുമ്പ് ദിലീപിന് വേണ്ടി ഇതേപോലെതന്നെ റോത്തഗി സുപ്രീംകോടതിയിൽ വാദം നടത്തുകയും ദിലീപിന് അനുകൂലമായ വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന്റെ ആവർത്തനമാണ് ഇപ്പോൾ സിദ്ദിഖിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
സുപ്രീംകോടതിയിൽ സിദ്ദിഖ് സമർപ്പിച്ച ജാമ്യ ഹർജിയിൽ സുപ്രീംകോടതി മറ്റു ചില പരാമർശങ്ങളും നടത്തി കേസിൽ കക്ഷിചേരാൻ മുന്നോട്ടുവന്ന ഡബ്ലിയു സി സി അടക്കമുള്ള വനിതാ സംഘടനകളും മറ്റും നടത്തിയ ശ്രമങ്ങളെ കോടതി വിമർശിച്ചു കേസുമായി ബന്ധമില്ലാത്ത ആൾക്കാർ കക്ഷിചേരാൻ ശ്രമിക്കുന്നത് എന്തിന് എന്നാണ് കോടതി ചോദിച്ചത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നപ്പോഴാണ് പരാതി പറയുവാനുള്ള അവസരവും ധൈര്യവും ഉണ്ടായത് എന്ന പരാതിക്കാരിയുടെ ഭാഗം ഉദ്ധരിച്ചുകൊണ്ട് കോടതി സംസ്ഥാന സർക്കാരിനെയും വിമർശിച്ചു. ഹോമ കമ്മിറ്റി റിപ്പോർട്ട് പ്രാബല്യത്തിൽ വരുത്തുന്നതിന് സർക്കാർമടി കാണിച്ചത് എന്തുകൊണ്ടായിരുന്നു എന്നാണ് കോടതി ചോദിച്ചത്.ഏതായാലും സുപ്രീംകോടതിയിൽ നിന്നും നടൻ സിദ്ദിഖിന് ജാമ്യം ലഭിച്ച കോടതി ഉത്തരവ് യഥാർത്ഥത്തിൽ മലയാള സിനിമയിലെ പെൺപടക്ക് ഉണ്ടായ തിരിച്ചടി കൂടിയാണ്. കോടതി പറഞ്ഞതുപോലെ സ്ത്രീപീഡന സംഭവങ്ങൾ സിനിമാലോകത്ത് മാത്രമല്ല എല്ലാ മേഖലയിലും ഉണ്ടാവുന്നുണ്ട്. ഇത്തരത്തിൽ ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ പരാതിയുമായി സ്ത്രീകൾ പോലീസിനെയും കോടതികളെയും സമീപിക്കുക പതിവാണ്. സിനിമയിൽ മാത്രം വർഷങ്ങൾക്കു മുമ്പുള്ള സംഭവങ്ങളുടെ പേരിൽ ഇപ്പോൾ കേസുമായി വരുന്നത് സ്വാഭാവികം എന്ന് പറയാൻ കഴിയില്ല എന്നുകൂടിയാണ് കോടതി പറഞ്ഞുവെച്ചത്.