മണി ആശാൻറെ വെടിക്കെട്ട് തെറിവിളി.

കയ്യടിച്ച് തളർന്ന ഇടുക്കിയിലെ സഖാക്കൾ..

ടുക്കിയിൽ നിന്നുള്ള സിപിഎം നിയമസഭാംഗമായ എംഎം മാണി അത്ര നിസ്സാരക്കാരനല്ല. തോട്ടം തൊഴിലാളികളുടെ ഇഷ്ടകഥാപാത്രമായ എംഎം മാണി മുൻമന്ത്രി കൂടിയാണ്. ഇടുക്കിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെ നീങ്ങണം എന്ന് തീരുമാനിക്കാനുള്ള കരുത്ത് യഥാർത്ഥത്തിൽ മാണിക്കുണ്ട്.ഏത് കാലത്തും ഏത് പ്രതിസന്ധിയിലും പാവപ്പെട്ട സഖാക്കൾ ആയ തോട്ടം തൊഴിലാളികളുടെ ഒപ്പം നിന്നിട്ടുള്ള നേതാവാണ് എം എം മാണി. കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബം ഇടുക്കി ജില്ലയുടെ മലയോര മേഖലയിലേക്ക് കുടിയേറ്റം നടത്തിയപ്പോഴാണ് മാണി പീരുമേടുകാരനും തോട്ടംതൊഴിലാളികളുടെ പ്രിയങ്കരനും ഒക്കെയായി വളർന്നത്.
സഖാക്കൾക്കിടയിൽ പ്രവർത്തിച്ച ജനസ്വാധീനം ഉണ്ടാക്കിയെടുത്ത ഇദ്ദേഹത്തെ സഖാക്കൾ സ്നേഹത്തോടെ വിളിക്കുന്നത് മാണിയാശാൻ എന്നാണ്. മണിയാശാൻറെ പ്രസംഗങ്ങളൾ തന്നെയാണ് ഇപ്പോഴും തൊഴിലാളികൾക്ക് ആവേശം പകരുന്നത്. രാഷ്ട്രീയ ശത്രുക്കളെ യാതൊരു നിയന്ത്രണവും ഇല്ലാതെ തനി നാടൻ ഭാഷ ഉപയോഗിച്ച് ചീത്ത വിളിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത നേതാവാണ് മാണി ആശാൻ. കഴിഞ്ഞദിവസം ഇടുക്കിയിൽ നടന്ന ഒരു ചടങ്ങിൽ മാണിയാശാൻ, സിപിഎമ്മിന്റെ ഇപ്പോഴത്തെ മുഖ്യ ശത്രുവായി മാറിയിരിക്കുന്ന പാർട്ടി എംഎൽഎ പി വി അൻവറിനെ ചീത്ത വിളിച്ചത്. ജനങ്ങൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പതിവു ശൈലിയിൽ, നാടൻ ഭാഷയിൽ,ഒരു നിയന്ത്രണവുമില്ലാതെ അൻവർ എന്ന പാർട്ടി വിമതനെ ചീത്ത വിളിച്ചഒരു പ്രസംഗം ആണ് മാണിയാശാൻ നടത്തിയത്. അണികളുടെ കയ്യടിയും ആവേശവും കൂടി വന്നപ്പോൾ അൻവറിനെ എടാ പൂ ……..മോനെ എന്നുവരെ ആശാൻ അഭിസംബോധന ചെയുകയുണ്ടായി.ഇതുകേട്ടപ്പോഴും തോട്ടം തൊഴിലാളികളായ സഖാക്കൾ ആവേശം കൊണ്ട് കയ്യടിച്ചു ആവേശം കൊള്ളുകയുണ്ടായി. കേട്ടിരിക്കുന്ന ആൾക്കാരുടെ ഈ ആവേശം മാണിയാശാനിലും രക്തം തിളപ്പിച്ചു. ആവേശം കൂടിയപ്പോൾ മാണിയാശാൻറെ പ്രയോഗങ്ങൾക്കും ശക്തി കൂടി . അപ്പോൾ മാണിയാശാൻ പറഞ്ഞത് ഇങ്ങനെ എടാ അൻവറേ…പോടാ പുല്ലേ….നീ ഒരു ചുക്കും ഞങ്ങക്കിട്ട് ചെയ്യില്ല.. നിന്നെ ഞങ്ങളാണ് വളർത്തിയത്. അത് നീ മറക്കരുത്.
ഇടതുമുന്നണിയിൽ കടന്നുകൂടി രണ്ടുതവണ നീ എംഎൽഎ ആയി. എന്നിട്ട് ഇപ്പോൾ പാർട്ടിയെ തിരിഞ്ഞു നിന്ന്കുത്തുകയാണല്ലേ ..ഇപ്പോൾ പറയുന്നത് പുതിയ ഏതാണ്ട് ഒരു കുന്തം ഉണ്ടാക്കും എന്നാണ്. നീ മലപ്പുറത്ത് കിടന്ന് പാർട്ടി ഉണ്ടാക്കിയാൽ നിൻറെ കുടുംബത്തിലെ ആൾക്കാർ പോലും ഒപ്പം ഉണ്ടാവില്ല. മലപ്പുറത്ത് അലഞ്ഞുതിരിഞ്ഞു നടന്ന പിഴച്ചവനാണ് അൻവർ. കോൺഗ്രസുകാരുടെ ശിങ്കിടിയായി കൊടിയും പിടിച്ച് ഒരുപാട് കാലം നടന്നു.ആ പാർട്ടിയുടെ ആൾക്കാർ ഇയാൾക്ക് ഒന്നും കൊടുത്തില്ല. അങ്ങനെ ഗതികെട്ട് വഴിയാധാരം ആയി നടക്കുമ്പോൾ ആണ് ഞങ്ങടെ പാർട്ടിക്കാർ ഇയാളെ പിടിച്ച് സ്ഥാനാർഥി ആക്കിയത് .ഇപ്പോൾ ഈ മഹാൻ പറയുന്നത്. എനിക്കൊന്നും നഷ്ടപ്പെടാൻ ഇല്ല എന്നാണ്.ഇയാൾ നിലമ്പൂരിൽ നിന്നും രണ്ടാമത് ജയിച്ചു വന്നപ്പോൾ തിരുവനന്തപുരത്തേക്ക് ചെന്നത്. മന്ത്രികുപ്പായവും ബാഗിൽ തിരുകി കൊണ്ടാണ്. അത് നടക്കാതെ വന്നതിന്റെ കുശുമ്പും കുന്നായ്മയും കൊണ്ടാണ് ഇപ്പോൾ നമ്മുടെ പാർട്ടിക്കാരെ ചീത്ത വിളിച്ച് നടക്കുന്നത്.

അൻവറിന്റെ അഭ്യാസങ്ങൾ മാത്രമല്ല. സിപിഎം എന്ന പാർട്ടി ഇതിനുമുമ്പും പല നേതാക്കളുടെയും പലതരത്തിലുള്ള കളരിപ്പയറ്റും കണ്ടിട്ടുണ്ട്. അവന്മാരൊക്കെ പാർട്ടിക്ക് പുറത്തുപോയി കെട്ടടങ്ങിയതായി ചരിത്രം പറയുന്നുണ്ട്. ഒടുവിൽ എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് പാർട്ടിയിലേക്ക് മടങ്ങിയെത്തി മരണ സമയത്ത് ചെങ്കൊടി പുതപ്പിച്ച് ജീവിതം അവസാനിപ്പിക്കാൻ വന്ന പല നേതാക്കളുടെയും കാര്യവും ഈ മഹാൻ ഒന്ന് ആലോചിച്ചു നോക്കണം. ഏതായാലും ഇവനൊന്നും വിചാരിച്ചാൽ സിപിഎം എന്ന പാർട്ടിയെ ഒരു കോപ്പും ചെയ്യാൻ ആകില്ല.കുറച്ചുനാൾ അവിടെയും ഇവിടെയും ഒക്കെ മൈക്കിന്റെ മുന്നിൽ നിന്ന് കുരയ്ക്കും. അത് കഴിയുമ്പോൾ ആ കുരകേൾക്കാൻ മുന്നിൽ ആരും ഇല്ലാത്ത സ്ഥിതി വരും. അതോടെ കെട്ടും കെട്ടി വീട്ടിലിരിക്കും. ഇങ്ങനെയൊക്കെ അരമണിക്കൂറോളം മാണിയാശാൻ പ്രസംഗത്തിൽ കത്തി കയറുമ്പോൾ. ആവേശം കൊണ്ട് തുള്ളിക്കളിക്കുന്ന പാവപ്പെട്ട സിപിഎം അനുയായികളും തൊഴിലാളികളും ആണ് മുന്നിൽ ഉണ്ടായിരുന്നത്. മണിയാശാൻറെ വാക്ക്പ്രയോഗങ്ങളും അതുപോലെതന്നെ ആംഗ്യഭാഷകളും പുതിയ കാര്യമല്ല. അതുകൊണ്ടുതന്നെ ഇതൊന്നും അത്ര ഗൗരവമായി രാഷ്ട്രീയ കേരളം എടുക്കാറില്ല. മാണിയാശാനെ കേരളത്തിലെ ജനങ്ങൾ അങ്ങനെയാണ് വിലയിരുത്തിയിട്ടുള്ളത്