സാധാരണക്കാരായ മലയാളി മദ്യപാനികളുടെ പ്രിയപ്പെട്ട മദ്യമാണ് ജവാൻ എന്ന പേരിലുള്ള റം. ബീവറേജസ് കോർപ്പറേഷൻ ആണ് ഇത് വില്പന നടത്തിക്കൊണ്ടിരിക്കുന്നത് .കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നതും ഡിമാൻഡ് ഉള്ളതും ജവാൻ എന്ന പേരിലുള്ള റമ്മിന് ആണ് .മദ്യങ്ങളിൽ വിലക്കുറവുള്ള ഇനം എന്ന നിലയിലും മാരകമായ ഒന്നും ചേർത്തിട്ടില്ലാത്ത മദ്യം എന്ന നിലയിലും ആണ് ജവാൻ സാധാരണക്കാർ ഇഷ്ടപ്പെടുന്നത് .ബീവറേജസ് കോർപ്പറേഷൻ കേരളത്തിൽ മദ്യപാനികളിൽ നിന്നും ഉണ്ടായിട്ടുള്ള വലിയ തോതിലുള്ള ഡിമാൻഡ് പരിഗണിച്ചാണ് പാലക്കാട് ജില്ലയിൽ ജവാൻ റം ഉത്പാദിപ്പിക്കുന്ന പുതിയ ഡിസ്റ്റിലറി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയത് .എന്നാൽ ഇതിന്റെ പ്രവർത്തനം മുന്നോട്ട് നീങ്ങിയെങ്കിലും പുതിയ പ്രതിസന്ധി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുകയാണ് .ഡിസ്റ്റിലറി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ ഒരു ദിവസം പ്രവർത്തനത്തിന് രണ്ടു ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. ചിറ്റൂർ പുഴയിലെ കുന്നങ്കാട്ടു പതി റെഗുലേറ്ററിലെ മുങ്കിൽമട ശുദ്ധജല പദ്ധതിയിൽ നിന്നും വെള്ളം എടുക്കാനാണ് ബീവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരുന്നത് .ഇതിനുവേണ്ടി 1.87 കോടി രൂപ ബീവറേജസ് കോർപ്പറേഷൻ ജല അതോറിറ്റിയിൽ കെട്ടിവയ്ക്കുകയും .എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ആണ് പദ്ധതി പ്രവർത്തനം തുടങ്ങുന്ന സ്ഥലത്തെ രണ്ടു പഞ്ചായത്തുകൾ ബീവറേജസ് കോർപ്പറേഷൻ ജലം എടുക്കൽ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. കടുത്ത ജലക്ഷാമം ഉള്ള വടകരപള്ളി , എലപ്പുള്ളി എന്നീ രണ്ടു പഞ്ചായത്തുകളിൽ നിന്നാണ് പ്രതിഷേധം ഉണ്ടായത് .ബീവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറിക്കായി വെള്ളം എടുക്കാനുള്ള തീരുമാനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ രണ്ടു പഞ്ചായത്തുകളും പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ് .ദിവസേന രണ്ടു ലക്ഷത്തിലധികം ലിറ്റർ ജലം പഞ്ചായത്ത് പരിധിയിൽ നിന്നും ഡിസ്റ്റിലറി ഊറ്റിയെടുത്താൽ കടുത്ത ജലക്ഷാമം ആയിരിക്കും ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരിക എന്നാണ് പഞ്ചായത്തുകളിൽ പറയുന്നത്.
ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ പഞ്ചായത്ത് തലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ബീവറേജസ് കോർപ്പറേഷനും സർക്കാരും ഡിസ്റ്റിലറിയുടെ പ്രവർത്തനത്തിന് വേണ്ട നടപടികളുമായി മുന്നോട്ടു നീങ്ങുന്നുണ്ട് .മദ്യ നിർമ്മാണ പ്ലാൻറ് എത്രയും വേഗം പൂർത്തീകരിക്കണം എന്ന നിലപാടിലാണ് എക്സൈസ് മന്ത്രി .നിലവിൽ ഉയർന്നു വന്നിട്ടുള്ള പഞ്ചായത്തുകളുടെ പ്രതിഷേധങ്ങൾ പരിഗണിച്ചുകൊണ്ട് ടാങ്കർ ലോറി വഴി പുറത്തുനിന്നും ഡിസ്റ്റിലറിയിലേക്ക് ജലം കൊണ്ടുവരുന്ന കാര്യവും ബീവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. കോർപ്പറേഷൻ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തനം തുടങ്ങുന്ന മലബാർ ഡിസ്റ്റിലറി എന്ന പേരിലുള്ള പ്ലാന്റുമായിട്ടാണ് നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് .ഈ ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങിയാൽ ഒരു ദിവസം പതിനയ്യായിരം കേയ്സ് ജവാൻ റം ഉല്പാദിപ്പിക്കാൻ കഴിയും എന്നാണ് അധികൃതർ പറയുന്നത്.
പാലക്കാട് ജില്ലയിൽ തന്നെ വലിയതോതിൽ ആരംഭിച്ച കൊക്കാകോള കമ്പനി ജലം ഊറ്റൽ വലിയതോതിൽ നടത്തിയപ്പോൾ പ്രദേശവാസികൾ ജലക്ഷാമം മൂലം ദുരിതത്തിൽ ആവുകയും. രാഷ്ട്രീയ പാർട്ടികളും പഞ്ചായത്ത് ഭരണസമിതികളും സന്നദ്ധ സംഘടനകളും സംയുക്തമായി കോള കമ്പനിയുടെ വെള്ളം എടുക്കൽ നടപടിക്കെതിരെ സമരം തുടങ്ങിയിരുന്നു .നീണ്ട കാല സമരം ഫാക്ടറിയുടെ പ്രവർത്തനം വരെ നിലയ്ക്കുന്ന സ്ഥിതിയിലേക്ക് കൊണ്ടുവന്നു . ഇതിൻറെ അടിസ്ഥാനത്തിൽ കുറച്ചു കാലം പൂട്ടിയിട്ട കൊക്കകോള കമ്പനി പിന്നീട് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചുകൊണ്ട് കേരളം വിടുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇത്തരത്തിലുള്ള അനുഭവം തന്നെ ആയിരിക്കുമോ ബീവറേജസ് കോർപ്പറേഷൻ തുടങ്ങാൻ ഉദ്ദേശിക്കുന്ന മലബാർ ഡിസ്റ്റിലറിക്കും ഉണ്ടാവുക എന്ന ആശങ്കയും ഭരണതലത്തിൽ ഉള്ളവർക്ക് ഉണ്ട്.