ലുലുവിനു ലണ്ടനിൽ ഒരു ഹൈപ്പർമാർകെറ് തുടങ്ങാൻ അസാധ്യമോ?

ലുലുവിനു ലണ്ടനിൽ ഒരു ഹൈപ്പർമാർകെറ് തുടങ്ങാൻ അസാധ്യമോ?

ലുലുവിന് യൂറോപ്പിൽ പ്രത്യേകിച്ച് ലണ്ടനിൽ ഒരു ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അസാധ്യമായ കാര്യമാണത് ,കാരണം. യൂറോപ് ഒരു മുതലാളിത്വ രാജ്യമാണ് പക്ഷെ,

ആ പക്ഷെ എന്താണെന്നൊ, ഒരു എംപ്ളോയിക്ക് മിനിമം നൽകേണ്ട വേതനമുണ്ട്. 1950 പൗണ്ട്, അഥവ രണ്ട് ലക്ഷം രൂപയൊളം യൂസഫലി കൊടുക്കണം. തൊഴിൽ സമയം 40 മണിക്കൂറാണ് ആഴ്ചയിലെ സമയം. പീന്നീടുള്ള എക്സ്ട്ര മണിക്കൂറിന് വേറെ പണം നൽകണം.പിന്നെ ഫുഡ് അലവൻസും ,ഹോളിഡെ അലവൻസുമൊക്കെ നിർബന്ധമാണ്.വർഷത്തിൽ ഒരു മാസത്തോളം ലീവ് വിത്ത് സാലറി കൊടുക്കണം.ഒരാൾ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന അതീവ ചൂഷണ രീതിയിലുള്ള വർക് കൾച്ചർ ഇന്ത്യ ,മിഡിൽ ഈസ്റ്റ്, സൗത്തേഷ്യ ആഫ്രിക്ക എന്നിവിടങ്ങളിലൊക്കെയാണ്. അതാണ് ലുലുവിൻറെ സ്ഥാപനങ്ങൾ ഇവിടെങ്ങളിൽ മാത്രമായത്. അവിടെയുള്ള ജീവനക്കാരെ ഊറ്റി നേടിയ പണമാണ് യൂസഫലിയുടെ മാളുകൾ.

ലിഡിൽ എന്ന ഒരു ജർമ്മൻ മൾട്ടിനാഷണൽ സൂപർമാർക്കറ്റുണ്ട്. അത് യൂറോപ്പിൽ മിക്ക രാജ്യങ്ങളിലും ഉണ്ട്. ഏകദേശം 12500 ഷോറൂമുകൾ, അവർക് പോലും യൂസഫലിയുടെതായ വലിയ ലാഭം ഉണ്ടാവാൻ ചാൻസില്ല. കാരണം ഊഹിക്കാമല്ലൊ. തൊഴിലാളി ക്ഷേമം പറയുന്ന ഇടതുപക്ഷം കേരളത്തിലെങ്കിലും ദീർഘകാലമായി ഭരണസംവിധാനത്തിലുണ്ട്. അരനൂറ്റാണ്ടിലേറെയായി. എന്നിട്ട്പോലും ഒരു തൊഴിലാളിക് നൽകേണ്ട മിനിമം വേതനം അവർ സെറ്റ് ചെയ്തിട്ടില്ല. ആയതിനാൽ പറയട്ടെ, മുതലാളിത്വ രാജ്യങ്ങളിലേക് ആളുകൾ കുടിയേറുന്നു.ഒട്ടും ഓർഗനൈസഡ് ആവാത്ത ഒരു സിസ്റ്റത്തിലേ ലുലുവിനൊക്കെ വളരാൻ പറ്റൂ. അശേഷം പ്രെഫഷണലിസം തൊട്ടുതീണ്ടാത്ത വർക് കൾച്ചറാണ്. ഒരു എംപ്ളൊയിയെ റിക്രൂട്ട് ചെയ്യുന്ന അങ്ങേയറ്റം പ്രാകൃത കൾച്ചർ ലുലുവിൽ കാണാൻ പറ്റും.