അഫ്താനിൽ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ 17 കാരി നില ഇബ്രാഹിമിന് അന്താരാഷ്ട്ര ബാലവകാശ സമാധാന പുരസ്കാരം

അന്താരാഷ്ട്ര ബാലവകാശ സമാധാന പുരസ്കാരത്തിന് പെൺകുട്ടികളുടെ അവകാശങ്ങൾക്കായി പോരാടിയ 17 കാരിയായ നില ഇബ്രാഹിമി അർഹയായി. ചൊവ്വാഴ്ച അവരെ അംസ്റ്റർഡാമിൽ നടന്ന ചടങ്ങിൽ ആദരിച്ചു. മലാല യൂസഫ്സായ്, ഗ്രെറ്റ തൺബർഗ്, എൻകോസി ജോൺസൺ എന്നിവർക്കു മുമ്ബ് ലഭിച്ച പുരസ്കാരമാണ് ഈ തവണ നിലയ്ക്ക് ലഭിച്ചത്.പെൺകുട്ടികളുടെ വിദ്യാഭ്യാസവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി അഫ്താനിസ്ഥാനിൽ നടത്തിവന്ന ധീരമായ പ്രവർത്തനങ്ങൾക്ക് ആദരമായാണ് പുരസ്കാരം ലഭിച്ചത്.2021 മാർച്ചിൽ,12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ പൊതുവേദിയിൽ പാടുന്നത് അഫ്താനിലെ കാബൂൾ വിദ്യാഭ്യാസ വകുപ്പ് നിരോധിക്കുകയായിരുന്നു.ഈ ഉത്തരവിനെതിരെ നില ശക്തമായ പ്രതിഷേധം നടത്തി. നില #IAmMySong എന്ന പ്രചാരണത്തിന്റെ ഭാഗമായി ഒരു പ്രതിഷേധഗാനം റെക്കോർഡ് ചെയ്തു.വീഡിയോ വൈറലായതോടെ കുറച്ചുകാലത്തിനുള്ളിൽ ആ ഉത്തരവ് പിൻവലിക്കപ്പെട്ടു.നിലയും കുടുംബവും 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം 30 ബേർഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹായത്തോടെ അഫ്താനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടു.അവർ പാകിസ്ഥാനിലേക്ക് സ്ഥലം മാറി,പിന്നീട് കാനഡയിലേക്ക് കുടിയേറി.നില ഇപ്പോഴും അഫ്താനിലെ പെൺകുട്ടികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയാണ്. “ലോകത്തിന്റ്റെ ഒരു ഭാഗത്ത് സ്ത്രീകളുടെ അവകാശങ്ങൾ തകരുമ്ബോൾ, അതിന്റെ ആഘാതം ലോകമെമ്ബാടും അനുഭവപ്പെടും,” എന്ന് നില പറഞ്ഞു.