അങ്ങനെ എ ആർ റഹ്മാനും ഭാര്യയെ ഒഴിവാക്കി:കല്യാണം വലിയ ആഘോഷത്തിൽ പിരിയൽ ആരും അറിയാതെ
സിനിമയിലെ വിവാഹമോചനങ്ങൾ തുടർക്കഥയാകുന്നു
സിനിമാലോകത്ത് സൂപ്പർ താരങ്ങളും മറ്റുമായി വിലസുന്ന പലരും ലോകത്തെ അറിയിച്ചു വലിയ ആഡംബര വിവാഹങ്ങൾ നടത്തുക പതിവാണ്. ഇത്തരം വിവാഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട് ഇത്തരത്തിൽ വിവാഹത്തിലേക്ക് കടക്കുന്ന സൂപ്പർ താരങ്ങളായ നടീനടന്മാർ പലരും ചുരുങ്ങിയ കാലത്തിനു ശേഷം ആരും അറിയാതെ വിവാഹ ബന്ധം ഉപേക്ഷിക്കുന്നത് ഇപ്പോൾ ഒരു തുടർക്കഥ പോലെ വന്നുകൊണ്ടിരിക്കുകയാണ്.ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തനായ ഒരു സംഗീത സംവിധായകനാണ് എ ആർ റഹ്മാൻ. ഇദ്ദേഹത്തിൻറെ വിവാഹം വർഷങ്ങൾക്ക് മുൻപ് വലിയ കേമമായി നടത്തിയതാണ്. വിവാഹത്തിനുശേഷം മാതൃകാപരമായി മുന്നോട്ടു പോയിരുന്ന ഈ ദമ്പതിമാരും ഇപ്പോൾ വിവാഹബന്ധം വേർപെടുത്തിരിക്കുകയാണ്. വിവാഹത്തിനുശേഷം 30 കൊല്ലം തികയുന്നതിന് മുൻപാണ് ഭാര്യാഭർത്താക്കന്മാർ ബന്ധം വേർപ്പെടുത്തുന്നതിന് തീരുമാനമെടുത്ത വിവരം പുറത്തുവരുന്നത്. എ ആർ റഹ്മാന്റെ വിവാഹ ബന്ധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചതായി റഹ്മാന്റെ ഭാര്യ സൈറയുടെ അഭിഭാഷതയാണ് കഴിഞ്ഞദിവസം അറിയിച്ചത്. വിവാഹബന്ധം വേർപിടുത്തേണ്ടി വന്നത് നിമിത്തമുള്ള മാനസിക സംഘർഷത്തിലാണ് സൈറ എന്നും അതുകൊണ്ടുതന്നെ ഈ വിഷയം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കരുത് എന്നും മാനസികമായി തകർന്ന അവസ്ഥയിൽ നിൽക്കുന്ന സൈറയെ കൂടുതലായി വിഷമിപ്പിക്കരുത് എന്നും ഉള്ള അഭ്യർത്ഥനയും പുറത്തുവിട്ടത് സൈറയുടെ അഭിഭാഷക തന്നെയാണ്.വിവാഹശേഷം കാൽ നൂറ്റാണ്ട് പിന്നിട്ട ദമ്പതികൾ എന്ന നിലയിൽ പരമാവധി സഹകരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങാൻ എല്ലാ ശ്രമവും നടത്തി എന്നും എന്നാൽ സമീപകാല അനുഭവങ്ങൾ റഹ്മാനുമായി ബന്ധത്തിൽ തുടരുന്നതിന് അർത്ഥമില്ല എന്ന് മാനസികാവസ്ഥയിലേക്ക് എത്തിച്ചു എന്നും ആണ് ഇത് സംബന്ധിച്ച് സൈറ അഭിപ്രായപ്പെട്ടത് എന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വിവാഹശേഷം രണ്ടു കുട്ടികൾ കൂടി ഉണ്ടാവുകയും എല്ലാവരും കൂടി കുടുംബമായി കഴിയുകയും ചെയ്തിരുന്നതാണ്. ഇപ്പോൾ വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിന് നിയമപരമായി തീരുമാനമെടുത്ത ശേഷം മക്കളായ രണ്ടു പേരും ആരോടൊപ്പം ആണ് എന്ന് രണ്ടുപേരും വെളിപ്പെടുത്തിയിട്ടില്ല.
ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ഏറ്റവും വലിയ ലേഡി സൂപ്പർസ്റ്റാറായി വിലസുന്ന നയൻതാര കഴിഞ്ഞദിവസം വിവാഹ ബന്ധം വേർപെടുത്തിയതായി വാർത്തകൾ വന്നിരുന്നു. മലയാള സിനിമ ലോകത്തും ഇത്തരത്തിലുള്ള ബന്ധം വേർപെടുത്തലുകളുടെ കഥകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ സമൂഹത്തെ നേരിട്ടുതന്നെ ബാധിക്കുന്ന അനുഭവങ്ങളാണ് സിനിമ മേഖലയിലെ പ്രവർത്തകരിൽ നിന്നും ഉണ്ടാവുന്നത് എന്നതാണ് ഖേദകരമായ കാര്യം.മറ്റു ഭാഷകളിൽ എന്നതുപോലെ മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച ബാല എന്ന നടൻ വിവാഹബന്ധം വേർപെടുത്തി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗാനഗന്ധർവനായ യേശുദാസിന്റെ മകൻ വിജയ് യേശുദാസ് വലിയ ആഘോഷപരമായിട്ടാണ് വിവാഹം നടത്തിയിരുന്നത്. വിജയ് യേശുദാസും ഇപ്പോൾ വിവാഹ ബന്ധം വേർപെടുത്തി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ആദ്യ ഭാര്യയുമായി ഉള്ള വിവാഹബന്ധം വേർപെടുത്തിയ നടനും നിയമസഭാംഗവുമായ മുകേഷ് ഒരു നർത്തകയെ രണ്ടാം വിവാഹം ചെയ്തെങ്കിലും ആ ബന്ധവും നീണ്ടു പോയില്ല. ബന്ധം അവസാനിപ്പിച്ചതായി വാർത്തകൾ അവരും പുറത്തുവിട്ടിരുന്നു.ഇന്ത്യയിലെ സംഗീത പ്രേമികൾ പതിറ്റാണ്ടുകളായി വലിയ ആദരവോടുകൂടി കാണുന്ന സംഗീതജ്ഞനാണ് എ ആർ റഹ്മാൻ. തമിഴിലും മലയാളത്തിലും മറ്റു ഇന്ത്യൻ ഭാഷകളിലും റഹ്മാൻ ഈണമിട്ട പാട്ടുകൾ കാലങ്ങളോളം സംഗീത പ്രേമികൾ മൂളികൊണ്ട് നടന്നിട്ടുള്ളതാണ്. വലിയ ജന സ്വാധീനം നേടിയ റഹ്മാൻ എന്ന കലാകാരനും ഇപ്പോൾ കുടുംബത്തിൻറെ കാര്യം വരുമ്പോൾ തെറ്റായ വഴിയിലേക്ക് നീങ്ങിയിരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിവാഹത്തിനുശേഷം മൂന്നു പതിറ്റാണ്ടോളം ഒരുമിച്ചു കഴിയുകയും മക്കളോടൊപ്പം കുടുംബജീവിതം നയിക്കുകയും ചെയ്ത പ്രശസ്തനായ ഒരാൾ ഇതേ രീതിയിൽ വിവാഹമോചനത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു.