ശക്തി കൂടിയ ന്യുന മർദ്ദം

ഡിസംബർ 13 &17 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യത

മന്നാർ കടലിടുക്കിനു മുകളിലായിസ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുന മർദ്ദം ( Well Marked Low Pressure Area ) ന്യുന മർദ്ദമായിമാറി ( Low Pressure Area ). അടുത്ത 24 മണിക്കൂറിനുള്ളിൽ മാലിദ്വീപ് – ലക്ഷദ്വീപ് മേഖലയിലേക്ക് നീങ്ങി തുടർന്ന് ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 13 &17 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.