ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിച്ചു

എല്ലാ വര്‍ഷവും ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനം

ദേശീയ തലത്തില്‍ തന്നെ എല്ലാ വര്‍ഷവും ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനമായി ആചരിച്ചു വരികയാണ്. എല്ലാ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ ‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 14 അവധി ദിനമായതിനാല്‍ 13-നാണ് ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ ഐ.എ.എസ്.-ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുത്തു. എല്ലാ വിഭാഗം ജനങ്ങളിലും ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന സന്ദേശമെത്തിക്കുക, കൂടുതല്‍ ഊര്‍ജ്ജ സംരക്ഷണ മാര്‍‍ഗ്ഗങ്ങള്‍ മനസ്സിലാക്കുക, ഊര്‍ജ്ജത്തിന്റെ ദുരുപയോഗം തടയുക എന്നിവയാണ് ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഉദ്ദേശം.