മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് സ്‌കേറ്റിംഗ്

മുംബൈയില്‍ നിന്ന് ആറു ദിവസം സ്കേറ്റ് ചെയ്താണ് ഇയാള്‍ തൃശൂരില്‍ എത്തിയത്

മുംബൈയില്‍ നിന്ന് ആറു ദിവസം സ്കേറ്റ് ചെയ്താണ് മുംബൈ സ്വദേശി സുബ്രത മണ്ടേല തൃശൂരില്‍ എത്തിയത്. തന്‍റെ സഹോദരനെ കാണുന്നതിന് വേണ്ടിയാണ് ഇയാള്‍ വന്നതെന്ന് പോലീസ് അറിയിച്ചു.ഡിസംബര്‍ 11ന് തിരക്കേറിയ സ്വരാജ്‌റൗണ്ടിലൂടെ ഇയാള്‍ അപകടകരമായ രീതിയില്‍ സ്കേറ്റിംഗ് നടത്തിയത്. അപകടകരമായ രീതിയില്‍ തൃശൂരിലൂടെ സ്‌കേറ്റിംഗ് നടത്തിയെന്നത് ചൂണ്ടിക്കാണിച്ചാണ് യുവാവിനെ തൃശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടിയത്.