ന്യൂനപക്ഷ അവകാശ ദിനാചരണ വേദിയിൽ മന്ത്രി വി അബ്ദുറഹിമാൻ, ഒരു രാജ്യം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാണോ എന്നു വിലയിരുത്തപ്പെടേണ്ടത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണോ അവരുടെ സംരക്ഷണത്തിന് ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്ന് പരിശോധിച്ചാണെന്നും പറഞ്ഞു. സാംസ്ക്കാരികവും ഭാഷാപരവും മതപരവുമായ വൈവിധ്യത്തിന് പേരു കേട്ട ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ആശങ്കപ്പെടുന്ന കാര്യങ്ങള്‍ നടക്കുന്നു. മറ്റ് രാജ്യങ്ങള്‍ ന്യൂനപക്ഷ സംരക്ഷണത്തിന് വലിയ ശ്രമം നടക്കുമ്ബോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷം ആശങ്കയിലാണ്. ന്യൂനപക്ഷത്തെ സംബന്ധിച്ച് അവകാശം സംരക്ഷിക്കുക എന്നത് ഔദാര്യമല്ല എന്നും മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും അപലപനീയമാണ്, 10 വര്‍ഷത്തെ കണക്കെടുത്താല്‍ ഒരു വര്‍ഗീയ കലാപം പോലും ഇല്ലാത്ത മണ്ണായി കേരളം മാറി. ലോകത്ത് തന്നെ ന്യൂനപക്ഷം ഏറ്റവും സുരക്ഷിതര്‍ കേരളത്തിലാണ് എന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള വിശ്വാസം ഇനിയും ഐക്യപ്പെടണം.ലോകത്തിന്‍റെ മറ്റൊരു കോണിലെ വിഷയത്തിന്‍റെ പേരില്‍ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുത് എന്ന് തീരുമാനമെടുക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.