വാഷിങ്ടണ്‍: യു.എസിലെ ന്യൂയോർക്കില്‍ വെള്ളിയാഴ്ച ആരംഭിച്ച, ലോക റാപിഡ് ചെസ് ചാമ്ബ്യൻഷിപ്പില്‍ എത്തിയ നിലവിലെ ചാമ്ബ്യൻ മാഗ്നസ് കാള്സൺ ജീൻസ് ധരിച്ചെത്തിയതിനെ തുടർന്ന് ഉടൻ വസ്ത്രം മാറി വരണമെന്ന് താരത്തോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് താരത്തെ അയോഗ്യനാക്കി നടപടിയെടുത്തത്.
മത്സരത്തില്‍ ജീൻസ് പാടില്ലെന്നതാണ് ചട്ടം.കാള്സണ് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ, . പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി നോർവീജിയൻ താരത്തെ ടൂർണമെന്റില്‍നിന്ന് അയോഗ്യനാക്കി. അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്ന താരത്തിന്റെ വാദം ഫിഡെ അംഗീകരിച്ചില്ല. ക്ഷുഭിതനായി വസ്ത്രം മാറില്ലെന്ന് താരം അറിയിച്ചതോടെയാണ് അച്ചടക്ക നടപടിയെടുത്തത്. ‘ലോക റാപിഡ് ചെസ് ചാമ്ബ്യൻഷിപ്പിലെ പെരുമാറ്റ ചട്ടങ്ങള്‍ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ്. മാഗ്നസ് കാള്സണ് ജീൻസ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളർ പിഴ ചുമത്തുകയും വസ്ത്രം മാറാൻ അഭ്യർഥിക്കുകയും ചെയ്തു. എന്നാല്‍, താരം വഴങ്ങിയില്ല. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഇതായിരുന്നു, ഫിഡെയിടെ പ്രതികരണം. വിവേകശൂന്യം എന്നാണ് കാള്സണ് ഫിഡെ നടപടിയോട് പ്രതികരിച്ചത്.