ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകൻ മൗദൂദി ആണെന്ന് അറിയാത്തവരല്ല ജമാഅത്തെ ഇസ്ലാമി അണികൾ…ഹുകൂമത്തെ ഇലാഹിയും ഇകാമത് ദീനും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നറിയാത്തവരുമല്ല റുക്‌നുകളും ,കാര്കൂനുകളും ,മുത്തഫിഖുകളുമടങ്ങുന്ന ജമാഅത്തെ ഇസ്ലാമി അണികൾ..എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ നവ നേതാക്കന്മാർ പറയുന്നത് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉന്നയിക്കുന്നില്ല എന്നും മൗദൂദി എന്നൊരു വ്യക്തിയെ പറ്റി ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയിൽ ഒരിടത്തും പ്രതിപാദിക്കുന്നില്ല എന്നുമാണ്.(ഭരണ ഘടനയിൽ പ്രതിപാദിക്കുന്നില്ല എന്ന കാരണത്താൽ ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി അല്ലാതാകുമോ ?)
ഖുർആനും പ്രവാചകചര്യയും ജീവിതമാക്കിയവരെന്ന് പുറം മേനി പറഞ്ഞു നടക്കുന്ന ഈ വിഭാഗം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സ്വന്തം അസ്തിത്വം വരെ പണയം വെക്കുന്ന കാഴ്ച…ഇന്ത്യാ രാജ്യത്തെ ഭരണത്തിൽ പങ്കാളിത്തം മോഹിച്ചു വെൽഫെയർ പാർട്ടി ഉണ്ടാക്കിയെങ്കിലും ക്ലെച് പിടിച്ചില്ല…മാത്രമല്ല സ്വന്തം സംഘടനയിൽ തന്നെ രണ്ടഭിപ്രായം രൂപപ്പെട്ടു…ഇപ്പോൾ കോൺഗ്രസ്സ് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ ജമാഅത്തിന്റെ റുഖ്‌നുകളായ നേതാക്കന്മാർ സ്വന്തം സംഘടനയുടെ അസ്തിത്വം പണയം വെക്കുകയാണ്.അതാണ് ടി.മുഹമ്മദ് വേളം കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിലൂടെ വിളമ്പിയത്. സർക്കാർ ജോലി നിഷിദ്ധമാക്കിയിരുന്ന പ്രസ്ഥാനം സർക്കാർ ജോലി ലഭിക്കാൻ കോച്ചിങ് കേന്ദ്രങ്ങൾ തുടങ്ങി,ബാങ്ക് വായ്പ എടുക്കുവാനും ജാമ്യം നിൽക്കാൻ പോലും അനുവദിക്കാതിരുന്ന പ്രസ്ഥാനം അണികളെ ബാങ്ക് സെക്രട്ടറിമാർ വരെയാക്കുന്ന കാലം,തെരഞ്ഞെടുപ്പ് രാഷ്ട്രീയം ദൈവിക നിയമത്തിനെതിരായതിനാൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്ന പ്രസ്ഥാനം രാഷ്ട്രീയത്തിൽ കയറിക്കൂടാൻ വെൽഫെയർ പാർട്ടി എന്ന പുറം ചട്ട ധരിച്ചവർ.ഇപ്പോൾ ഇതാ ഇന്ന് വരെ ആദർശ പ്രസ്ഥാനമെന്ന പേരിൽ നയവും പരിപാടിയും രൂപപ്പെടുത്തിയിരുന്നവർ ആദർശ പാപ്പരത്തിന്റെ അപ്പോസ്തലന്മാരായി മാറുന്നു. ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ ഭരണഘടനയുമായി ,അവരുടെ യഥാർത്ഥ നയപരിപാടികളുമായി സമൂഹത്തിലിറങ്ങിയാൽ പൊതുജനം പുറംകാൽ കൊണ്ട് തട്ടുമെന്ന ഭയത്താൽ സ്വന്തം ആദർശത്തെ പോലും പണയം വെക്കുന്നു…കപട മതേതരത്വം ചമയുന്നു….നാണമില്ലാതെ ആയാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും..