പിണറായി മൂക്കു കുത്തി വീഴുമോ ?
ലോകസഭ ഫലം ആവർത്തിക്കും എന്ന് പ്രവചനം
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുവാൻ ഒരു വർഷം മാത്രമാണ് അവശേഷിക്കുന്നത്… കേരളത്തിൻറെ ചരിത്രം തിരുത്തിതുടർഭരണം നേടിയെടുത്ത,, ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം സർക്കാരിലേക്ക് കടക്കുന്നുഎന്ന രീതിയിലുള്ള പ്രചരണം ഇടതുമുന്നണി നടത്തുന്നുണ്ടെങ്കിലും പുറത്തുവരുന്ന ചില സർവ്വേകളും,, കണക്കുകൂട്ടലുകളും ഇടതുമുന്നണിയുടെ ഈ വിശ്വാസത്തിന് എതിരെഎന്നതാണ് വസ്തുത.. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റുകളിൽ 18 സീറ്റുകളും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് ആയിരുന്നു.. പിണറായി സർക്കാരിന് എതിരെ ഉയർന്ന ജനങ്ങളുടെ പ്രതിഷേധമാണ് യുഡിഎഫിന് ഇത്രയും വലിയ വിജയം നേടിക്കൊടുത്തത്എന്ന വിലയിരുത്തലാണ് പിന്നീട് ഉണ്ടായത്.. സർക്കാരിൻറെ പ്രവർത്തനങ്ങളും, മുഖ്യമന്ത്രിയുടെ ശൈലിയും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആയി .. .ഇത്തരത്തിൽ ഭരണത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധങ്ങൾ അകറ്റിയെടുക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങൾ സിപിഎമ്മും,, മറ്റു ഘടകകക്ഷികളും ആരംഭിക്കുകയും ചെയ്തുഎങ്കിലും കാര്യമായ ഫലം ഉണ്ടാക്കിയിട്ടില്ല എന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്..
ഇന്ത്യയിലെ ഇന്നത്തെ പൊതു രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതരത്തിൽ നടത്തിയ സർവ്വേയിലൂടെയാണ് കേരളത്തിൽ യുഡിഎഫിന്റെ ആധിപത്യം,, ഇപ്പോഴും നിലനിൽക്കുന്ന ആയിട്ടുള്ള സൂചനകൾ പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷം ഇതേ രീതിയിൽ നിലനിൽക്കുകയാണെങ്കിൽ നൂറിൽ അധികം സീറ്റുകൾ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫിന് നേടുവാൻ കഴിയുംഎന്നാണ് ഈ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നത്.. ഇതൊക്കെയാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.. ഈ വർഷം നവംബർ മാസത്തിലോ ഡിസംബറിലോ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പുകളിൽ പ്രവർത്തകരെ എല്ലാ തരത്തിലും സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സിപിഎം സംസ്ഥാന വ്യാപകമായി നടത്തി കഴിഞ്ഞിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ സിപിഎം കഴിഞ്ഞാൽ തൊട്ടു പിറകിൽ എത്തിയിരിക്കുന്നത് കേരളത്തിലെ ബിജെപി ആണ്.. ബിജെപിയിൽ നേതാക്കന്മാർ തമ്മിൽ ഇപ്പോഴും കലഹങ്ങൾ തുടരുന്നുണ്ടെങ്കിലും ആർ എസ് എസ് സംഘടനയുടെ ശക്തമായ ഇടപെടലുകൾവഴി താഴെ തട്ടുകളിൽ ഊർജിതമായ പാർട്ടി പ്രവർത്തനം നടന്നുവരികയാണ്.. പ്രാദേശിക നേതാക്കന്മാർക്ക് കൂടുതൽ അവസരങ്ങൾലഭിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം വർദ്ധിപ്പിച്ചെടുക്കുകയും അതുവഴി നിയമസഭാ തിരഞ്ഞെടുപ്പിന് പ്രവർത്തകരെ ഒരുക്കിയെടുക്കുകയും ചെയ്യുന്ന തന്ത്രമാണ് ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്.. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തിനും ഇരുപതിനും ഇടയ്ക്കുള്ള നിയമസഭാ അംഗങ്ങളെ വിജയിപ്പിച്ചെടുക്കുക എന്ന ഉറച്ച തീരുമാനവുംആയിട്ടാണ് ആർ എസ് എസ് പ്രവർത്തകർ പ്രവർത്തിച്ചു വരുന്നത്.. ഇത്തരം ഒരു അനുഭവം ഉണ്ടായാൽ,, കേരളത്തിൽ ഇതുവരെ ഒരു രാഷ്ട്രീയശക്തി എന്ന് തെളിയിക്കാൻ കഴിയാത്ത ബിജെപി,, ആ സ്ഥാനമാനം നേടിയെടുക്കുന്ന അവസ്ഥ ഉണ്ടാകും.. ഇതെല്ലാം കാര്യമായി ബാധിക്കുക കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും ആയിരിക്കുംഎന്ന് മറ്റൊരു യാഥാർത്ഥ്യവും നിലനിൽക്കുന്നുണ്ട്..
കേരളത്തിലെ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടി ആഭ്യന്തര കലഹങ്ങളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.. ഭൂരിപക്ഷം നേടുക എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിലും അടുത്ത മുഖ്യമന്ത്രി ആരാകണം എന്നതിൻറെ പേരിൽ തർക്കിക്കുവാൻ ആണ് നേതാക്കൾ സമയം വിനിയോഗിക്കുന്നത്.. മാത്രവുമല്ല രണ്ടു വർഷത്തിലധികമായി ചർച്ചകൾ മാത്രം നടക്കുന്ന പാർട്ടിലേ പുനഃസംഘടനഎങ്ങും എത്തിയിട്ടില്ല.. പൂർണ്ണമായും നിശ്ചലമായി കിടക്കുന്ന വാർഡ് കമ്മിറ്റികളും.. മണ്ഡലം കമ്മിറ്റികളും ആണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിക്ക് ഉള്ളത്, അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ എത്ര ഫലപ്രദമാകും എന്ന കാര്യത്തിൽ ആർക്കും ഒരു ഉറപ്പും ഇല്ല..
കോൺഗ്രസ് പാർട്ടിയിലെയും യുഡിഎഫിലെയും പ്രതിസന്ധികൾ തുടരുന്നുണ്ട്. എങ്കിലും ദേശീയതലത്തിൽ നടത്തിയ ചില സർവേകളുടെ ഫലങ്ങൾ വ്യക്തമാക്കുന്നത്, കേരളത്തിലെ നിലവിലെ സർക്കാരിനെതിരായ ജനവികാരം ഇപ്പോഴും നിലനിൽക്കുന്നു എന്നും അതിൻറെ ഗുണം യുഡിഎഫിന് ഉണ്ടാകും എന്നുമാണ് .. ഇത്തരത്തിലുള്ള പ്രവചനം യാഥാർത്ഥ്യമായാൽ രണ്ടു ഘട്ടങ്ങളിലായി പത്തുവർഷം പൂർത്തിയാക്കുന്ന ഇടതുമുന്നണി സർക്കാർ നിലം പതിക്കുന്ന സാഹചര്യവും ഉണ്ടാകും ..സിപിഎമ്മിന്റെ നേതൃയോഗങ്ങളിലും,, ജില്ലാ യോഗങ്ങളിലും ,,നേതാക്കളുടെ ചർച്ചകളിലും,, ആവേശത്തോടെ ഉയരുന്നത് കേരളതേ പഴയ പശ്ചിമബംഗാൾ ആക്കി മാറ്റും എന്നാണ്. പശ്ചിമ ബംഗാളിൽ 33 വർഷത്തിലധികം തുടർഭരണം നടത്തിയ ഒരു പാർട്ടിയാണ് സിപിഎം. എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ പശ്ചിമ ബംഗാളിൽ സിപിഎം എന്ന പാർട്ടിയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന സ്ഥിതിയിലാണ് എതിരിക്കുന്നത് .. ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ബോർഡ്,, അല്ലെങ്കിൽ ഓഫീസ് പോലും ഇല്ലാത്ത സർവ്വനാശത്തിലേക്ക് ആ പാർട്ടി എത്തിയിട്ട് നാളുകളായി..
പശ്ചിമബംഗാൾ അതേപടി കേരളത്തിലും ആവർത്തിക്കുന്ന സ്ഥിതി ഉണ്ടായാൽ, എൽഡിഎഫിന് സമ്പൂർണ്ണ പരാജയവും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലുംഎത്തുന്ന സ്ഥിതി ഉണ്ടാകും.. സാധാരണ ജനങ്ങളെയും തൊഴിലാളി വർഗ്ഗത്തെയും മറന്നുകൊണ്ട് മുതലാളിത്ത ചങ്ങാത്തം എന്ന തെറ്റായ പ്രവണതയിലേക്ക് കേരളത്തിലെ സർക്കാരും ഇടതുപക്ഷങ്ങളും നീങ്ങിയതാണ് ഇത്രയും വലിയ എതിർപ്പുകൾക്ക് വഴിയൊരുക്കിയത്എന്ന വിശകലനവും സർവ്വേ റിപ്പോർട്ടുകൾക്കൊപ്പം പുറത്തുവരുന്നുണ്ട് ..ഏതായാലും വരും ഒരു വർഷത്തിനകം കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുംഎന്ന പ്രവചനം ഫലിക്കുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയണം..