ക്രൗഡ് ഫണ്ടിങ്ങിന്റെ സത്യം എവിടെയാണ്

നിമിഷ പ്രിയമാരും റഹ്മാൻമാരും ഇപ്പോൾ കരയുന്നുണ്ടാകാം

 

മഹാത്മാ ന്യൂസ് ഈ വീഡിയോയിലൂടെ പുറത്തു പറയുന്ന കാര്യങ്ങൾ ഏതെങ്കിലും വ്യക്തികളെ സങ്കടപ്പെടുത്താനോ സമൂഹത്തിൽ നിലനിൽക്കുന്ന സഹായ മനസ്സ് ഇല്ലാതെ ആക്കാനോ ഉദ്ദേശിച്ചു കൊണ്ടല്ല .. കേരളം ഇപ്പോൾ ലോകത്തെ എല്ലാവിധ തട്ടിപ്പ് സംഘങ്ങളുടെയും ആസ്ഥാനമായി മാറിയിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സ്വകാര്യ ജീവിതം ആഗ്രഹിക്കുന്ന എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്..ഏറെകാലം മുൻപ് ആട്, തേക്ക്, മാഞ്ചിയം തുടങ്ങിയവയുടെ പേര് പറഞ്ഞ് നൂറുകണക്കിന് കോടി രൂപ ആൾക്കാരിൽ നിന്നും തട്ടിയെടുത്ത വിരുതന്മാരുടെ അനുയായികൾ ഇപ്പോൾ എത്തിനിൽക്കുന്നത്,, ആയിരം കോടിയോളം രൂപ പാവങ്ങളിൽ നിന്നും തട്ടിയെടുത്ത പകുതി വില തട്ടിപ്പിന്റെ കഥകളിൽ ആണ്.. ഇത്തരത്തിൽ വിവരമുള്ള മലയാളിയെ മാന്യമായി പറ്റിക്കുവാൻ വിദഗ്ധന്മാർ മാറിമാറി കടന്നുവരുന്നുഎന്ന സാഹചര്യം പരിഗണിച്ചുകൊണ്ടാണ് ഞങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ഈ വീഡിയോ പുറത്തുവിടുന്നത്..

സാമ്പത്തിക തട്ടിപ്പുകളും തരികിട പണികളും മാന്യമായി നടന്നുവരുന്നത് പല സംവിധാനങ്ങളിൽ കൂടിയാണ്. കേരളീയർ ഏറെ വിശ്വസിക്കുകയും താല്പര്യത്തോടെ വളർത്തിയെടുക്കുകയും ചെയ്ത സഹകരണ ബാങ്കുകളിൽ,,, ഭരണത്തിൽ എത്തിയവർ കോടികൾ അടിച്ചുമാറ്റിയ സംഭവങ്ങൾ ഇപ്പോഴും കോടതികളിൽ നിലനിൽക്കുകയാണ്.. വൻകിട പലിശകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പ് നടത്തുന്ന സ്വകാര്യ ബാങ്കുകളും കുറവല്ല.. ഇതിന് പുറമെയാണ് വിദേശത്തും സ്വദേശത്തും ഒക്കെ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കുന്ന വിദഗ്ധന്മാരുടെ മറ്റു റിപ്പോർട്ടുകൾ.. ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങി മലയാളി വിഷമാവസ്ഥയിൽ വരുമ്പോൾ എല്ലാ സ്വസ്ഥതയും തകർക്കുവാൻ സമൂഹത്തിന് ഇടയിലേക്ക് കഞ്ചാവും കള്ളും മയക്കുമരുന്നും ഒക്കെ വ്യാപകമായി എത്തിക്കൊണ്ടിരിക്കുന്ന ദുരനുഭവങ്ങളും കാണുകയാണ്.. ഇത്തരത്തിൽ എല്ലാവിധത്തിലും ശാന്തമായ ജീവിതം എന്നത് വെറും സ്വപ്നമായി മാറിയിരിക്കുന്നു.. മലയാളികൾക്ക് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ വിലസുന്നതിനിടയിൽ നാം കണ്ടും കേട്ടും അറിഞ്ഞ മറ്റു ചില സംഭാവനകളുടെ കഥകളും ചർച്ച ചെയ്യേണ്ടതാണ്എന്ന തോന്നലാണ് ഈ വീഡിയോയ്ക്ക് കാരണം..

വിദേശങ്ങളിൽ ജോലി തേടി പോയി അവിടെ കൊലപാതകങ്ങളിൽ വരെ പങ്കാളിയായി വധശിക്ഷ വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ചിലരുടെ വാർത്തകൾ നിരന്തരം നമുക്ക് മുന്നിൽ എത്തുന്നുണ്ട്..അന്യദേശത്തുള്ള ജോലിക്കിടയിൽ കൊലപാതകം നടത്തിയതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിൻ്റെ നിയമവശങ്ങളെ ചർച്ച ചെയ്യാതെ,, ഇങ്ങനെ ശിക്ഷിക്കപ്പെട്ട ആൾക്കാരുടെ കേരളത്തിലെ ബന്ധുക്കൾ കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നത് ദൈവത്തിനു മുന്നിൽ നിരക്കുന്നതാണോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.. ഇപ്പോൾ പ്രമാദമായ സംഭവങ്ങളായി നിലനിൽക്കുന്നത് രണ്ടുപേരുടെ ജയിൽ മോചന കാര്യങ്ങളിൽ ആണ് .ഒന്ന് യമനിലെ നേഴ്സ് ആയി ജോലി ചെയ്തിരുന്ന നിമിഷപ്രിയ എന്ന സ്ത്രീയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നടപടികളുടെ വാർത്തകളാണ്… മറ്റൊന്ന് സൗദിയിലെ റിയാദിൽ ജോലി ചെയ്തിരുന്ന റഹ്മാൻ എന്ന ആൾ ഒരു 18 കാരനായ റിയാദ് കാരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ നേടിയ സംഭവമാണ്. ഇയാളുടെ മോചന വാർത്തകളും പത്രങ്ങളിൽ നിറയുന്നുണ്ട്..

നിമിഷപ്രിയ എന്ന സ്ത്രീയുടെ വധശിക്ഷ ഒഴിവാക്കി കിട്ടുന്നതിനും ജയിൽ മോചനത്തിനും വേണ്ടി ക്രൗഡ് ഫണ്ടിംഗ് ആരംഭിച് ആവശ്യമായ തുക നേടിയെടുത്തിരിക്കുന്നു. നിമിഷപ്രിയയുടെ ജയിൽ മോചനത്തിന് നഷ്ടപരിഹാരമായി നൽകേണ്ടിയിരുന്നത് 34 കോടി രൂപയാണ്.. ഈ തുക ചിലർ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പിരിച്ചു എടുത്തു എന്നാണ് വാർത്തകളിൽ പുറത്തുവന്നത്.. നിമിഷപ്രിയയുടെ മോചനത്തിന്റെ കാര്യത്തിൽ കോടതി വഴി നഷ്ടപരിഹാരമായി നൽകേണ്ടിയിരുന്നത് 40 കോടി രൂപ ആയിരുന്നു എന്നും അത് ക്രൗഡ് ഫണ്ട് വഴി സംഘടിപ്പിച്ചു എന്നും ആണ് പറയപ്പെടുന്നത്..

ക്രൗഡർ ഫണ്ടിങ് സമ്പ്രദായം മറ്റു ജില്ല ഏർപ്പാടുകളിലും നടന്നിട്ടുണ്ട്.. അപൂർവ്വ രോഗങ്ങൾ ഉണ്ടായതിന്റെ പേരിൽ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപ ക്ലൗഡ് ഫണ്ടിങ് വഴി സംഘടിപ്പിക്കാൻ ചിലർക്ക് കഴിഞ്ഞിട്ടുണ്ട്.. റഫീക്ക് മറിയുമ്മ ദമ്പതികളുടെ കുട്ടിക്ക് ഉണ്ടായ അപൂർവ്വ രോഗത്തിന് നൽകേണ്ട ഇഞ്ചക്ഷൻ്റെ വില 18 കോടിയോളം രൂപയായിരുന്നു. ഇതിനായി ഫണ്ടിങ് തുടങ്ങുകയും തുക 18 കോടി കവിഞ്ഞപ്പോൾ ഇനി ആരും സംഭാവന അയക്കേണ്ട എന്ന പറയുകയും ചെയ്യേണ്ടി വന്നു .15 മാസം പ്രായമുള്ള നിർവാൺ എന്ന പേരുള്ള കുട്ടിക്ക് ഇതുപോലെ അപൂർവ്വ രോഗം ഉണ്ടാവുകയും ചികിത്സയ്ക്കു വേണ്ടി 11 കോടി സ്വരൂപിക്കാൻ ക്രൗഡ് ഫണ്ടിംഗ് നടത്തുകയും ചെയ്തപ്പോൾ അമേരിക്കക്കാരനായ ഒരാൾ ഒറ്റയ്ക്ക് തന്നെ 11 കോടി സംഭാവന ചെയ്ത് ചികിത്സ നടത്തിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

ഇതൊക്കെ ന്യായമായും നിയമപരമായും നടന്നിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം എന്നാൽ ഇതിൻറെ മറുവശത്ത് മറ്റു പല കാര്യങ്ങളിലും സമൂഹത്തിന് പല ചോദ്യങ്ങളും ചോദിക്കാൻ ഉണ്ട്.. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊലചെയ്തത് തെളിയിക്കപ്പെടുകയും അതിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ ശിക്ഷ അനുഭവിക്കേണ്ടതല്ലേ കാരണം കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് ദൈവനീതി കിട്ടാൻ അർഹത ഉണ്ടല്ലോ അതെല്ലാം മാറ്റിവെച്ചുകൊണ്ട് വധശിക്ഷയിൽ നിന്നും മോചനം നേടുന്നതിന് നാട്ടുകാരുടെ സഹായം തേടുകയും വലിയ തുകയായ കോടിക്കണക്കിന് രൂപ ഒരു മനുഷ്യൻറെ ശിക്ഷ ഒഴിവാക്കി എടുക്കാൻ മാത്രമായി ചെലവ് ചെയ്യേണ്ടി വരുന്നതിലും മുഴുവൻ ശരിയുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ല..

ഇനി മറ്റൊന്ന് അപൂർവ രോഗങ്ങളുടെ ചികിത്സയുടെ കാര്യമാണ്. എല്ലാ മനുഷ്യജീവനും വിലപ്പെട്ടതാണ് എന്നത് പൊതുവായ വസ്തുതയാണ് ..അതിൽ സ്വാധീനമുള്ള വരും അല്ലെങ്കിൽ സമ്പത്തുള്ള വരും എന്ന ഭേദഗതി ഉണ്ടാകുന്നത് ശരിയല്ല.. ഒരു കുട്ടിയുടെ അപൂർവ രോഗം ഭേദപ്പെടുത്തുവാൻ 18 കോടി രൂപ വിനിയോഗിക്കപ്പെടുമ്പോൾ 18 രൂപയുടെ മരുന്നുണ്ടെങ്കിൽ രോഗശമനം കിട്ടും എന്ന് ആശിക്കുകയും അതിന് വകയില്ലാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന നൂറുകണക്കിന് ആൾക്കാർ നമ്മുടെ കേരളത്തിൽ തന്നെ ജീവൻ നിലനിർത്തി പോകുന്നുണ്ട് എന്ന കാര്യം സമൂഹം മറക്കരുത്.. ബഹു കോടികൾ ചെലവഴിച്ച് ഒരു ജീവൻ നിലനിർത്തുമ്പോൾ ആ രോഗ്യയുടെ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും ആശ്വാസവും സന്തോഷവും ഉണ്ടായേക്കാം. പക്ഷേ രോഗികളുടെ പട്ടികയിൽ ആയിരക്കണക്കിന് ആൾക്കാർ ഉണ്ട്എന്നത് മറക്കരുത്.. ഇതിൽ തന്നെ അപൂർവ്വമായ രോഗങ്ങൾ ബാധിച്ച എത്രയോ ആൾക്കാർ മരണത്തിൻറെ മണിമുഴക്കം കേൾക്കുവാൻ കാത്തിരിക്കുന്നുണ്ട്.. പത്തു കോടി രൂപ ഒരു രോഗിയായി വാരിക്കൂട്ടിൽ ചിലവഴിക്കുന്നു എന്നത് മാറ്റിവെച്ച് ആ തുക കൊണ്ട് ആയിരം പേരുടെ രോഗം അകറ്റി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമ്പോൾ ആ ആയിരം രോഗികളുടെ കുടുംബം ഒന്നാകെ രക്ഷപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുംഎന്ന വലിയ ഒരു സത്യം നമ്മൾ മറന്നുപോകരുത്..

ഇതുമാത്രമല്ല മാപ്പ് അർഹിക്കാത്ത കുറ്റം ചെയ്തതിൻറെ പേരിൽ ജയിലിൽ വധശിക്ഷ അനുഭവിക്കുന്ന ആളിന് രക്ഷപ്പെടുത്തുമ്പോൾ അതിനായി ചെലവാക്കപ്പെടുന്ന കോടിക്കണക്കിന് രൂപ ദൈവനീതിക്ക് മുമ്പിൽ അന്യായമായി ചെലവഴിച്ചതായി വിധിക്കപ്പെടും എന്നത് നമ്മൾ മറക്കരുത്.. ഇത്തരത്തിലൊക്കെ പബ്ലിസിറ്റിയുടെ വലയത്തിൽ വീണുകൊണ്ട് സഹായം ചെയ്യാൻ ഒരു കൂട്ടർ തയ്യാറാക്കുമ്പോൾ ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന തുക ജീവൻ നിലനിർത്താൻ സഹായകരമായ ചികിത്സകൾ നടത്തുന്ന സർക്കാർ ആശുപത്രികളിൽ ആധുനിക സൗകര്യങ്ങളും മരുന്നുകളും സജ്ജമാക്കുന്നതിന് വിനിയോഗിക്കപ്പെട്ടാൽ അതായിരിക്കും,,ദൈവത്തിൻറെ നിശ്ചയത്തിനു മുന്നിൽ സത്യമായും ധർമ്മമായും പരിഗണിക്കപ്പെടുക എന്ന് തന്നെയാണ് മഹാത്മാ ന്യൂസ് പൂർണ്ണമായും വിശ്വസിക്കുന്നത്…