ദേശീയപാതയിൽ വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മണ്ണാർക്കാട്: ദേശീയപാതയിലെ കല്ലടിക്കോട്ട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടമ്പഴിപ്പുറം പുലാപ്പറ്റ ഉമ്മനഴി പരേതനായ മാനുവിന്റെ മകൻ സുബ്രഹ്മണ്യനാ(36)ണ് മരിച്ചത്. ഇന്നലെ രാവിലെയിരുന്നു വാഹനാപകടം. പാലക്കാട് നിന്നും ബന്ധുവുമൊത്ത് വീട്ടിലേക്ക് വരികയായിരുന്ന സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യനെ വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കല്ലടിക്കോട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ സഹോദരൻ ഷിജിത്തിന്റെ പരിക്ക് ഗുരുതരമല്ല. സുബ്രഹ്മണ്യന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അമ്മ: പാറു. ഭാര്യ: ഷൈനി. മക്കൾ: അമൽനാഥ്, അതുൽനാഥ്.