നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാറിടിച്ച് കയറി മൂന്ന് പേർക്ക് പരുക്ക്
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം വലിയ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി മൂന്നുപേർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്വദേശിയായ ലെജിൻ വിജയാ, ശ്രീകല എന്നിവർക്കാണ് പരിക്കേറ്റത് കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ടിപ്പർ ലോറിയിലാണ് ഇടിച്ചത്. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത് ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണം എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.