പാഴ്‌സല്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു,

അയര്‍ക്കുന്നം റോഡില്‍ പാഴ്സല്‍ ലോറിയും സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. പയര്‍ക്കുന്നതിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്.

പാഴ്സല്‍ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പത്തോളം ബസ് യാത്രക്കാര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.