ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കുട്ടനാട്: ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. രാമങ്കരി വേഴപ്രായിലാണ് അപകടം ഉണ്ടായത്. വേഴപ്രാ ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകന്‍ ഉണ്ണിക്കുട്ടന്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ന് രാമങ്കരി ഊരുക്കരി റോഡില്‍ വേഴപ്രാ ഇല്ലിക്കത്തറയ്ക്ക് സമീപത്താണ് അപകടം ഉണ്ടായത്. ഊരുക്കരി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മൈല്‍ക്കുറ്റിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ പാടശേഖരത്തേയ്ക്ക് ഉണ്ണിക്കുട്ടന്‍ തെറിച്ചുവീണു. ഉടന്‍തന്നെ ഉണ്ണിക്കുട്ടനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങനാശേരി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇടിയെ തുടര്‍ന്ന് ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും താഴ്ന്നിട്ടുണ്ട് .