ഉള്ളികൊണ്ട് ജൈവകീടനാശിനി

സവാള, വെളുത്തുള്ളി എന്നിവ നല്ല ജൈവ കീടനാശിനികള്‍ കൂടിയാണ്. ഉള്ളി കൊണ്ട് അടുക്കളത്തോട്ടത്തിലെ കീടങ്ങളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാ
തൊലിയും പോളകളും
ഉള്ളിയുടെ തൊലിയും പോളകളും കൊണ്ടുണ്ടാക്കുന്ന ലായനി കീടനിയന്ത്രണത്തിന് ഏറെ സഹായകമാണ്.ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പുറംതൊലിയും വേര്‍പ്പെടുത്തിക്കളയുന്ന പോളകളും അഗ്രഭാഗങ്ങളുമൊക്കെ കീടനാശിനിയാക്കി മാറ്റാം. ഇവ ഒരു പാത്രത്തില്‍ ഇട്ടുവെച്ച് നിറയുമ്പോള്‍ വെള്ളം നിറയ്ക്കുക. ഒരാഴ്ച കുതിര്‍ത്തശേഷം അരിച്ച് ലായനി വേര്‍തിരിക്കണം. ഇത് സ്‌പ്രേയറില്‍ നിറച്ച് പച്ചക്കറികളിലും മറ്റും തളിക്കാവുന്നതാണ്. ഈ ലായനിയുടെ രൂക്ഷഗന്ധവും നീറ്റലുണ്ടാക്കുന്ന ഘടകങ്ങളും മൃദുശരീരികളായ കീടങ്ങളെ അകറ്റു
കായീച്ചകളും ഉറുമ്പുകളും
അടക്കളത്തോട്ടത്തിലെ വിളകളെ ആക്രമിക്കുന്ന കായീച്ചകളെയും വിവിധ തരം ഉറുമ്പുകളെയും തുരത്താന്‍ ഉള്ളി കീടനാശിനി ഉപയോഗിക്കാം. അടുക്കളയില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന ഉള്ളിയുടെ അവശിഷ്ടം മതി കീടനാശിനി തയാറാക്കാനും. ചെലവില്ലാതെ തയാറാക്കാവുന്ന കീടനാശിനിയാണിത്.